ബാങ്കിംഗ് ഇടപാടുകള്‍ക്ക്, പ്രത്യേകിച്ച് ഓണ്‍ലൈന്‍ വിനിമയത്തിന് അത്യന്താപേക്ഷിതമായ അക്ഷരങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന 11 അക്ക കോഡാണ്ഐ എഫ്...
ബാങ്കിംഗ് ഇടപാടുകള്‍ക്ക്, പ്രത്യേകിച്ച് ഓണ്‍ലൈന്‍ വിനിമയത്തിന് അത്യന്താപേക്ഷിതമായ അക്ഷരങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന 11 അക്ക കോഡാണ്
ഐ എഫ് എസ് സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്).
ഓണ്‍ലൈനായി എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍), ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഐ എം പി എസ് ( ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്) ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് ഈ കോഡ് ഉപയോഗിച്ചു വരുന്നു. ആധികാരികമായ ഐ എഫ് എസ് കോഡില്ലാതെ മുകളില്‍ പറഞ്ഞ സാമ്പത്തിക വിനിമയങ്ങള്‍ നടക്കില്ല.
സാധാരണ നിലയില്‍ ബാങ്കുകളുടെ ഐ എഫ് എസ് സി കോഡില്‍ മാറ്റം വരാറില്ല. എന്നാല്‍ ഇവ തമ്മില്‍ ലയിക്കുന്ന ഘട്ടം പോലുള്ള അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഐ എഫ് എസ് സി കോഡില്‍ മാറ്റം വരാം.
ഇതാണ് ഐ എഫ് എസ് സി?
ഇതില്‍ ആദ്യത്തെ നാല് പദങ്ങള്‍ ബാങ്കിന്റെ പേര് സൂചിപ്പിക്കുന്നു. എല്ലാ ബ്രാഞ്ചുകള്‍ക്കും ഇത് ഒരേ പോലെയായിരിക്കും. അഞ്ചാമത്തേത് പൂജ്യം ആയിരിക്കും. ഇത് ഭാവിയിലെ ഉപയോഗത്തിന് വേണ്ടയുള്ള മുന്‍കരുതലാണ്. അടുത്ത ആറ് അക്കങ്ങളാവും ബ്രാഞ്ച് കോഡ്. ഉദാഹരണത്തിന് dddd എന്നത് ബാങ്കിന്റെ കോഡും 0 എന്നത് അഞ്ചാമത്തേതും 123456 എന്നത് ബ്രാഞ്ച് കോഡും ആയിരിക്കും. ആര്‍ ബി ഐ ആണ് കോഡ് അംഗീകരിക്കുക.
കോഡ് തിരയാം
നിങ്ങള്‍ക്ക് ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ ഇത് പാസ് ബുക്കില്‍ തന്നെ നല്‍കിയിട്ടുണ്ടാകും. ചെക്ക് ബുക്കിലും ചെക്ക് ലീഫിലും ഇത് ഉണ്ടാകും. കൂടാതെ നെറ്റ് വഴിയും ഇത് അനേഷിച്ച് വേഗത്തില്‍ കണ്ടെത്താം. ഇതൊന്നുമല്ലെങ്കില്‍ ഫോണ്‍ വഴി ബാങ്കില്‍ ബന്ധപ്പെട്ടും ഐ എഫ് എസ് സി എടുക്കാം.
സ്വിഫ്റ്റ് കോഡ്
പണമിടപാടിലെ ആധികാരികത ഉറപ്പുവരുന്ന മൂന്ന് കോഡുകളാണ് ഐ എഫ് എസ് സി, സ്വ്ഫ്റ്റ് കോഡ്, എം ഐ സി ആര്‍ ( മാഗ്നെറ്റിക് ഇങ്ക് കാരക്ടര്‍ റെക്കഗ്നീഷന്‍ ടെക്‌നോളജി) എന്നിവ. രണ്ട് ബാങ്കുകള്‍ തമ്മില്‍ നടക്കുന്ന രാജ്യാന്തര ഫണ്ട് വിനിമയത്തിനാണ് സ്വിഫ്റ്റ് കോഡ് ഉപയോഗിക്കുന്നത്. എട്ട് മുതല്‍ 11 അക്ക സംഖ്യയാവും ഇത്. ഇതില്‍ ആദ്യത്തെ നാലെണ്ണം അതാത് ബാങ്കിനെ സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് എണ്ണം ഓപ്ഷണല്‍ ആണ്. ഇത് ബ്രാഞ്ച് കോഡ് ആണ്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകരിച്ച കോഡാണ് ഇത്.
എം ഐ സി ആര്‍
ചെക്ക് ഇടപാട് വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനുള്ള 9 അക്ക സംഖ്യ. ഇതില്‍ ആദ്യത്തെ മൂന്ന് അക്കം ബാങ്ക് ബ്രാഞ്ച് ഉള്‍ക്കൊള്ളുന്ന സിറ്റിയെ സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് എണ്ണം ബ്രാഞ്ചിനെയാണ് പ്രതിനിധീകരിക്കുക. ആര്‍ ബി ഐ ആണ് ഈ കോഡ് നല്‍കുന്നത്.