ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് പുറവങ്കര ലിമിറ്റഡ്....
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് പുറവങ്കര ലിമിറ്റഡ്. ഗുണനിലവാരമുള്ള വീടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് 46 വര്‍ഷം മുമ്പ് കമ്പനി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കമ്പനി രണ്ട് വ്യത്യസ്ത ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡായ പുറവങ്കര സ്പെക്ട്രം പ്രീമിയം ഉപഭോക്താക്കള്‍ക്ക് വേണ്ടിയും, പ്രൊവിഡന്റ് ബ്രാന്‍ഡ് ഇടത്തരക്കാര്‍ക്ക് വേണ്ടിയും.
ഇന്ന് പുറവങ്കരയ്ക്ക് ഇന്ത്യയിലുടനീളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോയമ്പത്തൂര്‍, മംഗലാപുരം, കൊല്‍ക്കത്ത, മുംബൈ, പൂനെ, ഗോവ എന്നീ നഗരങ്ങളിലും, ജിസിസി രാജ്യങ്ങളിലും, ശ്രീലങ്കയിലും, കമ്പനിക്ക് സാന്നിധ്യമുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം നേടിയ ഇന്ത്യയിലെ ആദ്യത്തെ ഡെവലപ്പര്‍മാരില്‍ ഒന്നാണ് പുറവങ്കര. ഇത് 2005 ല്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഡെവലപ്മെന്റ് കമ്പനിയായ 'കെപ്പല്‍ ലാന്‍ഡുമായി' സംയുക്ത പ്രവര്‍ത്തനത്തിന് കരാറുണ്ടാക്കി.
ആഡംബരവും, തീം അധിഷ്ഠിതവുമായ പ്രോജക്ടുകളില്‍ പുറവങ്കര മികച്ചു നില്‍ക്കുന്നു. പുറവങ്കര ഗ്രൂപ്പ്, അതിന്റെ ദീര്‍ഘവീക്ഷണത്തോടെ, നൂതന സാങ്കേതികവിദ്യയും, നിര്‍മ്മാണ ശാസ്ത്രത്തിലെ ഏറ്റവും പുതിയ രീതികളും വളരെ മുമ്പുതന്നെ സ്വീകരിച്ചു. പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് (പുറവങ്കരയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനം) 2008 ല്‍ ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാവുന്ന വീടുകള്‍ അവതരിപ്പിച്ചു.