image

16 Jan 2022 3:13 AM GMT

Crude

ഇന്ത്യന്‍ പെട്രോളിയം വ്യവസായം

MyFin Desk

ഇന്ത്യന്‍ പെട്രോളിയം വ്യവസായം
X

Summary

2020 സാമ്പത്തിക വര്‍ഷത്തില്‍ ക്രൂഡോയില്‍ ഇറക്കുമതി 2019 സാമ്പത്തിക വര്‍ഷത്തിലെ 4.53 മില്യണ്‍ ബാരലില്‍ നിന്ന് 4.54 മില്യണ്‍ ബാരലായി ആയി ഉയര്‍ന്നു.


ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായങ്ങളില്‍ ഒന്നാണ് ക്രൂഡോയില്‍. സമ്പദ് വ്യവസ്ഥയിലെ മറ്റെല്ലാ സുപ്രധാന വിഭാഗങ്ങളിലും തീരുമാനമെടുക്കുന്നതില്‍...

ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായങ്ങളില്‍ ഒന്നാണ് ക്രൂഡോയില്‍. സമ്പദ് വ്യവസ്ഥയിലെ മറ്റെല്ലാ സുപ്രധാന വിഭാഗങ്ങളിലും തീരുമാനമെടുക്കുന്നതില്‍ എണ്ണ വിപണി പ്രധാന പങ്ക് വഹിക്കുന്നു.

2016-17ല്‍ 70.72 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയിലെ ക്രൂഡോയില്‍ ഇറക്കുമതി. 2019-20 ല്‍ അത് 101.4 ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നു. സെപ്റ്റംബര്‍ ഒന്ന് 2021 വരെ, ഈ മേഖലയുടെ മൊത്തം താല്‍ക്കാലിക റിഫൈനറി ശേഷി 246.90 ദശലക്ഷം ടണ്ണായിരുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 69.7 ദശലക്ഷം ടണ്‍ ശേഷിയുള്ള ഏറ്റവും വലിയ ആഭ്യന്തര റിഫൈനറായി ഉയര്‍ന്നു.

2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ അസംസ്‌കൃത എണ്ണ ഉത്പാദനം 32.2 ദശലക്ഷം ടണ്‍ ആയിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍-മെയ് 2021) ക്രൂഡോയില്‍ ഉത്പാദനം 4.9 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 30.5 ദശലക്ഷം ടണ്‍ ആയിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ക്രൂഡോയില്‍ ഇറക്കുമതി 2019 സാമ്പത്തിക വര്‍ഷത്തിലെ 4.53 മില്യണ്‍ ബാരലില്‍ നിന്ന് 4.54 മില്യണ്‍ ബാരലായി ആയി ഉയര്‍ന്നു.

2040 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രകൃതി വാതക ഉപഭോഗം 143.08 ദശലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എല്‍ എന്‍ ജി ഇറക്കുമതി 33.68 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബി സി എം) ആയിരുന്നു. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐ ഇ എ) കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 25 ബി സി എം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2024 വരെ ശരാശരി ഒന്‍പത് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു.

തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ഇന്ത്യയുടെ ഊര്‍ജ ആവശ്യം എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളുടെയും ഊര്‍ജ ആവശ്യത്തേക്കാള്‍ വേഗത്തില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഊര്‍ജ ആവശ്യം 2017 ലെ 753.7 മെഗാ ടണ്ണില്‍ നിന്ന് 2035-ഓടെ 1,516 മെഗാ ടണ്‍ ആയി ഇരട്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല, ആഗോള പ്രാഥമിക ഊര്‍ജ്ജ ഉപഭോഗത്തില്‍ രാജ്യത്തിന്റെ പങ്ക് 2035 ഓടെ ഇരട്ടിയായി വര്‍ധിക്കുമെന്നും കരുതുന്നു. ക്രൂഡോയില്‍ ഉപഭോഗം 2017 ലെ 221.56 ദശലക്ഷം ടണ്ണില്‍ നിന്ന് 2040 ഓടെ 3.60 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് അതായത് 500 ദശലക്ഷം ടണ്ണായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.

2020 ല്‍ ഇന്ത്യയുടെ എണ്ണ ആവശ്യകത പ്രതിദിനം 5.05 ദശലക്ഷം ബാരലില്‍ നിന്ന് 2030 ആകുമ്പോഴേക്കും 10 ദശലക്ഷം ബാരലിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു.