image

15 Jan 2022 11:55 PM GMT

Lifestyle

സ്ഥിര മധ്യസ്ഥ കോടതി

MyFin Desk

സ്ഥിര മധ്യസ്ഥ കോടതി
X

Summary

അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും അന്വേഷണ കമ്മീഷനുകളുടെ അനുബന്ധ നടപടിക്രമങ്ങള്‍ക്കുമായുള്ള ഒരു സ്ഥാപനമാണ്.


രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരം സുഗമമാക്കുന്നതിനായി 1899 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് സ്ഥിര മധ്യസ്ഥ കോടതി (പെര്‍മനെന്റ്...

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരം സുഗമമാക്കുന്നതിനായി 1899 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് സ്ഥിര മധ്യസ്ഥ കോടതി (പെര്‍മനെന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍-പി സി എ). അന്തര്‍ദേശീയ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര മധ്യസ്ഥത സ്ഥാപിക്കുക എന്നിവയാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം.

പി സി എ, എന്നത് പരമ്പരാഗത രീതിയിലുള്ള ഒരു കോടതിയല്ല. മറിച്ച് അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും അന്വേഷണ കമ്മീഷനുകളുടെ അനുബന്ധ നടപടിക്രമങ്ങള്‍ക്കുമായുള്ള ഒരു സ്ഥാപനമാണ്.


പി സി എയ്ക്ക് മൂന്ന് വിഭാഗങ്ങളാണുള്ളത്. സംഘടനാ നയങ്ങളും ബജറ്റുകളും മേല്‍നോട്ടം വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍, സ്വതന്ത്ര സാധ്യതയുള്ള മദ്ധ്യസ്ഥരുടെ ഒരു പാനലായ കോടതി അംഗങ്ങള്‍, സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ബ്യൂറോ എന്നിവ.