- Home
- /
- Learn & Earn
- /
- Personal Identification
- /
- പാന്‍ കാര്‍ഡ്...
Summary
ഇമെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുന്നതിനായി ഒടിപി നല്‍കുക. ഒടിപി നല്‍കിയാല്‍ നിങ്ങളുടെ ഇ പാന്‍ ലഭ്യമാകും.
പ്രധാനപ്പെട്ട സാമ്പത്തിക, തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് പാന്‍ കാര്‍ഡ്. ആദായനികുതി നിയമപ്രകാരം ആദായനികുതി വകുപ്പാണ് പാന്‍ കാര്‍ഡ്...
പ്രധാനപ്പെട്ട സാമ്പത്തിക, തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് പാന്‍ കാര്‍ഡ്. ആദായനികുതി നിയമപ്രകാരം ആദായനികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെ സാമ്പത്തിക ഇടപാടുകള്‍ക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുള്ള ഒരു പ്രധാന രേഖ കൂടിയാണ് പാന്‍. കൈയ്യില്‍ പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പല സാമ്പത്തിക സേവനങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകില്ല. അത്കൊണ്ട് തന്നെ നഷ്ടപ്പെടുക എന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. ഇനി ഏതെങ്കിലും കാരണവശാല്‍ ഇത് നഷ്ടമായാല്‍ പുതിയ പാന്‍ കാര്‍ഡ് എടുക്കാം.
പുതിയ പാന്‍ കാര്‍ഡ്
നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലുടെ ഓണ്‍ലൈനായി നിങ്ങള്‍ക്ക് പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ആദായനികുതി വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനമാണ് എന്‍ എസ് ഡി എല്‍ ഇ ഗവണ്‍മെന്റ്. നഷ്ട്‌പ്പെട്ട പാന്‍ കാര്‍ഡിന്റെ നമ്പര്‍ ഓര്‍മ്മയില്ലെങ്കില്‍ അതും നിങ്ങള്‍ക്ക് വീണ്ടെടുക്കാനാകും. അതിനായി ആദ്യം ആദായ നികുതി വകുപ്പിന്റെ incometaxindiaefiling.gov.in/home എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ 'നോ യുവര്‍ പാന്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ വിശദാംശങ്ങള്‍ നല്‍കിയ ശേഷം 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കി ബാക്കി പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നതോടെ നിങ്ങളുടെ പാന്‍ നമ്പര്‍, പേര് തുടങ്ങിയവ സ്‌ക്രീനില്‍ ലഭ്യമാകും.
പാന്‍ കാര്‍ഡിന്റെ നമ്പര്‍ ലഭ്യമായ ശേഷം onlineservices.nsdl.com എന്ന വെബ്‌സൈറ്റില്‍ കയറി സേവനങ്ങള്‍ തിരഞ്ഞെടുത്ത് പാന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം 'അപ്ലേ' ക്ലിക്ക് ചെയ്ത് ലഭ്യമായ ഫോം പൂരിപ്പിച്ച് പാന്‍ നമ്പര്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ഇനി ഇ-കെവൈസി, ഇ സൈന്‍ എന്നിവ വഴി ഡിജിറ്റലായി സമര്‍പ്പിക്കാം. നെറ്റ് ബാങ്കിംഗിലൂടെ അപേക്ഷ ഫീസ് അയക്കുന്നതോടെ നിങ്ങള്‍ക്കൊരു 15 അക്കനമ്പര്‍ ലഭിക്കും. ആപ്ലിക്കേഷന്റെ നിലവിലെ സ്ഥിതിയറിയാന്‍ ഇത് നിങ്ങളെ സഹായിക്കും.
ഇ പാന്‍ കാര്‍ഡ്
പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.utiitsl.com ല്‍ ലോഗ് ഇന്‍ ചെയ്ത ശേഷം പാന്‍ കാര്‍ഡ് സര്‍വീസസ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇനി ഡൗണ്‍ലോഡ് ഇ പാന്‍ തെരഞ്ഞെടുത്തുകൊണ്ട് നിങ്ങളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ജിഎസ്ടിഐഎന്‍ നമ്പറും നല്‍കുക. ലഭ്യമായ കോഡ് ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുക.
ഇപ്പോള്‍ ഇമെയില്‍ വിലാസത്തിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലും നിങ്ങള്‍ക്ക് ഒരു ലിങ്ക് ലഭ്യമാകും. ഇമെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുന്നതിനായി ഒടിപി നല്‍കുക. ഒടിപി നല്‍കിയാല്‍ നിങ്ങളുടെ ഇ പാന്‍ ലഭ്യമാകും.