image

16 Jan 2022 6:34 AM GMT

Savings

കുറഞ്ഞ റിസ്‌കില്‍ വലിയ നേട്ടത്തിന് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്

MyFin Desk

കുറഞ്ഞ റിസ്‌കില്‍ വലിയ നേട്ടത്തിന് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
X

Summary

  വിവിധ തരം നിക്ഷേപ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അവയില്‍ ഏതും തിരഞ്ഞെടുക്കാം. സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ റിസ്‌കില്‍ വലിയ നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി (എന്‍ എസ് സി). ഇതൊരു ജനപ്രിയ പദ്ധതിയാണ്. നാഷണല്‍ […]


വിവിധ തരം നിക്ഷേപ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അവയില്‍ ഏതും തിരഞ്ഞെടുക്കാം....

 

വിവിധ തരം നിക്ഷേപ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അവയില്‍ ഏതും തിരഞ്ഞെടുക്കാം. സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ റിസ്‌കില്‍ വലിയ നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി (എന്‍ എസ് സി). ഇതൊരു ജനപ്രിയ പദ്ധതിയാണ്. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ഏത് പോസ്റ്റ് ഓഫീസിലും ആരംഭിക്കാന്‍ കഴിയുന്ന ഒരു സ്ഥിരവരുമാന നിക്ഷേപ പദ്ധതിയാണ്. ഇതിന് അഞ്ച് വര്‍ഷത്തെ നിശ്ചിത കാലയളവാണുള്ളത്.

നേട്ടങ്ങള്‍

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റിട്ടേണുകള്‍ പൊതുവെ മറ്റ് സ്ഥിരനിക്ഷേപങ്ങളേക്കാള്‍ കൂടുതലാണ്. പദ്ധതിക്ക് ആദായ നികുതിയില്‍ ഇളവുണ്ട്. പ്രാരംഭ നിക്ഷേപമായി നിങ്ങള്‍ക്ക് 1,000 രൂപ വരെ നിക്ഷേപിക്കാം, പിന്നീട് കഴിയുന്ന പോലെ തുക വര്‍ധിപ്പിക്കാം. നിലവില്‍, നിക്ഷേപകര്‍ക്ക് 6.8 ശതമാനം പലിശ നിരക്കില്‍ ഇത് ലഭ്യമാണ്. സര്‍ക്കാര്‍ എല്ലാ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കും.

എങ്ങനെ നിക്ഷേപിക്കാം

ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് കെവൈസിക്കൊപ്പം നിങ്ങള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഈ പദ്ധതിയില്‍ അംഗമാകാം. അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിച്ച് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷാ ഫോം വാങ്ങണം. തപാല്‍ ഓഫീസ്ആവശ്യപ്പെടുന്ന രേഖകളുടെയും തെളിവുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം അപേക്ഷ സമര്‍പ്പിക്കണം. അസല്‍ രേഖകളും കൈയ്യില്‍ കരുതണം. പണമായോ ചെക്കായോ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ നിങ്ങള്‍ക്ക് ഇതില്‍ നിക്ഷേപിക്കാം. ശേഷം നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഒരു പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്ന് മറ്റൊന്നിലേക്ക് സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതും എളുപ്പമാണ്. ബാങ്കുകളും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിനെ വായ്പകളുടെ ഈടായി സ്വീകരിക്കും. സാധാരണയായി, ഒരാള്‍ക്ക് നേരത്തെ പദ്ധതി അവസാനപ്പിക്കുവാന്‍ കഴിയില്ല. എന്നാല്‍ നിക്ഷേപകന്റെ മരണം പോലുള്ള അസാധാരണമായ സാഹചര്യങ്ങളിലും അല്ലെങ്കില്‍ അതിനായുള്ള കോടതി ഉത്തരവുണ്ടെങ്കിലും പദ്ധതി അവസാനപ്പിക്കാം. പലിശ നിരക്കിന്റെ നേട്ടത്തിന് പുറമേ നിക്ഷേപത്തിന്മേല്‍ സര്‍ക്കാര്‍ ഉറപ്പും ഉണ്ട്.