image

16 Jan 2022 7:27 AM IST

Policy

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

MyFin Desk

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
X

Summary

തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമായിരുന്നു പ്രാബല്യത്തില്‍ വന്നതെങ്കിലും 2008 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.


ഗ്രാമീണ കുടുംബങ്ങളിലെ ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ള പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നതിനായാണ് 2005 ല്‍ തൊഴിലുറപ്പ്...

 

ഗ്രാമീണ കുടുംബങ്ങളിലെ ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ള പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നതിനായാണ് 2005 ല്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. 2005 സെപ്റ്റംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബര്‍ 7 ന് നിലവില്‍ വരികയും ജമ്മു - കാശ്മീര്‍ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു. തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമായിരുന്നു പ്രാബല്യത്തില്‍ വന്നതെങ്കിലും 2008 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.

2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വൈദഗ്ധ്യം ആവശ്യമില്ലാത്ത കായിക ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസം തൊഴിലുറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2014 ജനുവരി 3 ലെ എസ് ഒ 19(ഇ) വിജ്ഞാപന പ്രകാരം തൊഴിലുറപ്പ് നിയമത്തിലെ പട്ടിക 1, 2 എന്നിവ പരിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തൊഴിലുറപ്പ് നിയമം പരിഷ്‌കരിച്ചതു വഴി ഗ്രാമപ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തില്‍ കുറയാത്ത തൊഴില്‍ ഉറപ്പാക്കുകയും അതുവഴി ഗുണമേന്മയുള്ള നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തില്‍ ദാരിദ്ര്യത്തെ തുടച്ചു നീക്കുന്നതിനും ഗ്രാമീണര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനും തൊഴിലുറപ്പ് പദ്ധതി വഴി സാധിക്കുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീയ്ക്കും പുരുഷനും തുല്യവേതനം നല്‍കുകയെന്ന ആശയവും നടപ്പിലാക്കുന്നു.

സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍, സംസ്ഥാന തൊഴിലുറപ്പ് ഫണ്ട് എന്നിവയുടെ രൂപവത്കരണം സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. തൊഴില്‍ രഹിത അലവന്‍സ് വിതരണം, തൊഴിലിനിടെ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ചികിത്സാ സഹായം. തൊഴിലിനിടെയുണ്ടാകുന്ന മരണത്തിന് 25,000/- രൂപ ധനസഹായം, ചികിത്സാ ചെലവ് നിര്‍വ്വഹണം എന്നിവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് പണികള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി പകരം സംയോജിത തണ്ണീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധ കൊടുക്കുന്നു. തൊഴിലിനുള്ള വേതനം, തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണ് നടത്തുന്നത്. ഇത് അഴിമതിയുടെ തടയുന്നതിന് സഹായിക്കും.