- Home
- /
- Industries
- /
- Financial Services
- /
- മുത്തൂറ്റ് ഫിനാന്‍സ്...
Summary
വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈഫ്, നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും കമ്പനി വിതരണം ചെയ്യുന്നു.
സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് (മുത്തൂറ്റ്ഫിന്‍). സ്വര്‍ണ്ണ വായ്പകള്‍...
സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് (മുത്തൂറ്റ്ഫിന്‍). സ്വര്‍ണ്ണ വായ്പകള്‍ കൂടാതെ വ്യക്തിഗത, ബിസിനസ് വായ്പകളും കമ്പനി നല്‍കുന്നു. കേരളം ആസ്ഥാനമായ ഈ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (എം ഐ ബി പി എല്‍) 2013 മുതല്‍ ഐ ആര്‍ ഡി എ ഐയുടെ നേരിട്ടുള്ള ബ്രോക്കറായി ലൈസന്‍സ് നേടിയിട്ടുണ്ട്. കൂടാതെ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈഫ്, നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും കമ്പനി വിതരണം ചെയ്യുന്നു.
മുത്തൂറ്റ് ഫിനാന്‍സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് ഒരു ഹൗസിംഗ് ഫിനാന്‍സ് കമ്പനിയാണ്. മുത്തൂറ്റ് ഫിനാന്‍സിന്റെ അനുബന്ധ സ്ഥാപനമായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ബി ഐ എഫ് പി എല്‍) ഒരു മൈക്രോഫിനാന്‍സ് കമ്പനിയാണ്. മുത്തൂറ്റ് ഫിനാന്‍സ് 1997 മാര്‍ച്ച് 14 ന് മുത്തൂറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്വകാര്യ കമ്പനിയായി സ്ഥാപിച്ചു.
എം.ജി.ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. എം ജോര്‍ജ് മുത്തൂറ്റ് (പ്രൊമോട്ടര്‍മാരുടെ പിതാവ്) ആണ് 1887 ല്‍ കമ്പനി ആരംഭിക്കുന്നത്. തന്റെ പിതാവ് നൈനാന്‍ മത്തായി മുത്തൂറ്റ് സ്ഥാപിച്ച ഒരു ട്രേഡിംഗ് ബിസിനസ്സിന്റെ പാരമ്പര്യത്തിലാണ് ആദ്ദേഹം ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 1939 ല്‍ ഒരു സ്വര്‍ണ്ണ വായ്പാ ബിസിനസ്സ് ആയിട്ടാണ് തുടക്കം.
2008-09 വര്‍ഷം കമ്പനി വിവിധ സംസ്ഥാനങ്ങളിലായി 278 പുതിയ ശാഖകള്‍ തുറന്നു. 2008 നവംബര്‍ 18-ന് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എന്ന പേര് സ്വീകരിച്ചു. പൊതുനിക്ഷേപം സ്വീകരിക്കാതെ തന്നെ എന്‍ ബി എഫ് സി ആയി പ്രവര്‍ത്തിക്കാന്‍ കമ്പനി പുതിയ ആര്‍ ബി ഐ ലൈസന്‍സ് നേടി. 2009-10 വര്‍ഷത്തില്‍ കമ്പനി 620 പുതിയ ശാഖകള്‍ ആരംഭിച്ചു. 2010 ഏപ്രില്‍ മുതല്‍ 2010 ഓഗസ്റ്റ് വരെ കമ്പനി 316 പുതിയ ശാഖകള്‍ തുറന്നു.
കമ്പനിയുടെ ശാഖാ ശൃംഖല 1600 ശാഖകള്‍ ആയി വളര്‍ന്നു. റീട്ടെയില്‍ ലോണ്‍ പോര്‍ട്ട്ഫോളിയോ 7400 കോടി രൂപയായി. 15,800 കോടി രൂപ ചില്ലറ കടപ്പത്ര പോര്‍ട്ട്ഫോളിയോ ആയി ഉയര്‍ന്നു. മൊത്ത വാര്‍ഷിക വരുമാനം 2,300 കോടി രൂപയും ബാങ്ക് വായ്പ പരിധി 6,000 കോടി രൂപയും ആയി. നിലവില്‍ കമ്പനിക്ക് 2,700 ശാഖകളുണ്ട്. 2018 ജൂലൈ 20 ന് മുത്തൂറ്റ് ഫിനാന്‍സ്, അസറ്റ് മാനേജ്മെന്റ് കമ്പനിയും ട്രസ്റ്റി കമ്പനിയും സ്ഥാപിക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്.