image

16 Jan 2022 3:38 AM GMT

Lifestyle

ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റി

MyFin Desk

ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റി
X

Summary

സെബിയുടെയും, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.


ഇന്‍വെസ്റ്റര്‍ എജ്യുക്കേഷനും, പ്രൊട്ടക്ഷന്‍ ഫണ്ടും കൈകാര്യം ചെയ്യുന്നതിനായി 2016 സെപ്തംബര്‍ ഏഴിന് ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച...

ഇന്‍വെസ്റ്റര്‍ എജ്യുക്കേഷനും, പ്രൊട്ടക്ഷന്‍ ഫണ്ടും കൈകാര്യം ചെയ്യുന്നതിനായി 2016 സെപ്തംബര്‍ ഏഴിന് ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച അതോറിറ്റിയാണ് ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റി (ഐ ഇ പി എഫ് എ). 2013-ലെ കമ്പനി ആക്ടിലെ സെക്ഷന്‍ 125 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്

ഐ ഇ പി എഫ് എന്നത് കമ്പനി ആക്ട്, 1956 സെക്ഷന്‍ 205-സി പ്രകാരം അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ എല്ലാ ലാഭവിഹിതവും, നിക്ഷേപവും, ഓഹരി അപേക്ഷാ പലിശകളും, അല്ലെങ്കില്‍ പണം, കടപ്പത്രങ്ങള്‍, പലിശകള്‍ മുതലായവയും സംയോജിപ്പിക്കാനായി രൂപീകരിച്ച ഒരു ഫണ്ടാണ്. ഈ സ്രോതസ്സുകളില്‍ നിന്ന് ശേഖരിക്കുന്ന എല്ലാ പണവും ഐ ഇ പി എഫിലേക്ക് മാറ്റണം.

ക്ലെയിം ചെയ്യാത്ത റിവാര്‍ഡുകള്‍ക്കായി റീഫണ്ടിന് ശ്രമിക്കുന്ന നിക്ഷേപകര്‍ക്ക് ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ഫണ്ടില്‍ (ഐ ഇ പി എഫ്) നിന്ന് അത് ചെയ്യാന്‍ കഴിയും. സെബിയുടെയും, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.