image

16 Jan 2022 4:58 AM GMT

Cards

ചെക്കിലെ എം ഐ സി ആര്‍ കോഡിനെ അറിയുമോ?

MyFin Desk

ചെക്കിലെ എം ഐ സി ആര്‍ കോഡിനെ അറിയുമോ?
X

Summary

  ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമായി അവസാനിക്കുന്നതല്ല ഇന്നത്തെ പണമിടപാടുകള്‍. ഇതിനായി പല സംവിധാനങ്ങളിന്നുണ്ട്. പണമിടപാടുകള്‍ സുരക്ഷിതമാക്കുന്നതിനും ലളിതമാക്കുന്നതിനും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ചില കോഡുകളെ ആശ്രയിക്കുന്നു. ഇവയാണ് ഐഎഫ്എസ്സിയും എംഐസിആര്‍ കോഡും. എന്താണ് ഈ കോഡുകളെന്നും എന്തൊക്കെയാണ് ഇവയുടെ വ്യത്യാസമെന്നും നോക്കാം. എം ഐ സി ആര്‍ കോഡ് ചെക്കുകളുടെ പ്രോസസ്സിംഗ് സുഗമമാക്കുന്നതിനും ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മാഗ്നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്നിഷന്‍ കോഡ് (എംഐസിആര്‍ കോഡ്). ചെക്കുകളില്‍ ഇത് […]


ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമായി അവസാനിക്കുന്നതല്ല ഇന്നത്തെ പണമിടപാടുകള്‍. ഇതിനായി പല സംവിധാനങ്ങളിന്നുണ്ട്....

 

ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമായി അവസാനിക്കുന്നതല്ല ഇന്നത്തെ പണമിടപാടുകള്‍. ഇതിനായി പല സംവിധാനങ്ങളിന്നുണ്ട്. പണമിടപാടുകള്‍ സുരക്ഷിതമാക്കുന്നതിനും ലളിതമാക്കുന്നതിനും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ചില കോഡുകളെ ആശ്രയിക്കുന്നു. ഇവയാണ് ഐഎഫ്എസ്സിയും എംഐസിആര്‍ കോഡും. എന്താണ് ഈ കോഡുകളെന്നും എന്തൊക്കെയാണ് ഇവയുടെ വ്യത്യാസമെന്നും നോക്കാം.

എം ഐ സി ആര്‍ കോഡ്

ചെക്കുകളുടെ പ്രോസസ്സിംഗ് സുഗമമാക്കുന്നതിനും ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മാഗ്നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്നിഷന്‍ കോഡ് (എംഐസിആര്‍ കോഡ്). ചെക്കുകളില്‍ ഇത് കാണാനാകും. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഈ കോഡ് ഉപയോഗിക്കാം. എംഐസിആര്‍ കോഡില്‍ ഒന്‍പ്ത് അക്ക ചെക്ക് നമ്പര്‍ കാണാം.

ആദ്യത്തെ മൂന്ന് അക്കങ്ങള്‍ നഗരത്തെയും അടുത്ത മൂന്ന് അക്കങ്ങള്‍ ബാങ്കിനെയും അവസാനത്തെ മൂന്ന് അക്കങ്ങള്‍ ശാഖയെയും സൂചിപ്പിക്കുന്നു. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനാണ് ആര്‍ബിഐ ഈ കോഡ് അവതരിപ്പിച്ചത്. എംഐസിആര്‍ കോഡ് ഒരു പ്രത്യേക മാഗ്‌നെറ്റിക് മഷി ഉപയോഗിച്ച് എഴുതിയിരിക്കുന്നതിനാല്‍, മാഗ്‌നെറ്റിക് സ്‌കാനര്‍ വഴി നടത്തുന്ന പരിശോധനയിലൂടെ തട്ടിപ്പുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.

ഐഎഫ്എസ്സി

ഓണ്‍ലെനായി പണഇപാടുകള്‍ നടത്തുന്നതിന് സഹായിക്കുന്നൊരു കോഡാണ് ഇന്ത്യന്‍ ഫിനാന്‍സ് സിസ്റ്റം കോഡ് (ഐഎഫ്എസ്സി). റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), സെന്‍ട്രലൈസ്ഡ് ഫണ്ട് മാനേജ്മെന്റ് സിസ്റ്റംസ് (സിഎഫ്എംഎസ്) പോലുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍ക്ക് ഈ കോഡ് ഉപയോഗിക്കുന്നു.

അതായത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് പണം തല്‍ക്ഷണം കൈമാറ്റം ചെയ്യുന്നതിനായി ഈ കോഡ് സിസ്റ്റം ഉപയോഗിക്കുന്നു ഇത്തരത്തില്‍ പണം കൈമാറ്റം ചെയ്യുന്നതിന് ഒരാള്‍ ഐഎഫ്എസ്സി അറിഞ്ഞിരിക്കണം. അതുവഴി ഗുണഭോക്താവിന് തുക നേരിട്ട് അയാളുടെ അക്കൗണ്ടിലേക്ക് ലഭിക്കും. ഇന്ത്യന്‍ ഫിനാന്‍സ് സിസ്റ്റം കോഡില്‍ ആദ്യത്തെ നാല് അക്ഷരങ്ങള്‍ ബാങ്കിനെയും അവസാനത്തെ അക്കങ്ങള്‍ അതിന്റെ ശാഖയെയും തിരിച്ചറിയാന്‍ സഹായിക്കുന്നു. ചെക്ക് ലീഫുകളില്‍ മാത്രമാണ് മാഗ്നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്നിഷന്‍ കോഡ് (എംഐസിആര്‍ കോഡ്) ഉപയോഗിക്കുന്നത്.