image

16 Jan 2022 5:28 AM GMT

Savings

നിങ്ങള്‍ക്ക് എത്ര ഗ്രാറ്റ്വിറ്റി ലഭിക്കും?

MyFin Desk

നിങ്ങള്‍ക്ക് എത്ര ഗ്രാറ്റ്വിറ്റി ലഭിക്കും?
X

Summary

  ഒരു സ്ഥാപനത്തിന് ജീവനക്കാരന്‍ നല്‍കുന്ന സേവനം മാനിച്ച് തൊഴിലുടമ നല്‍കുന്ന സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റ്വിറ്റി. ജീവനക്കാര്‍ വിരമിക്കുമ്പോഴോ അല്ലെങ്കില്‍ രാജി വയ്ക്കുമ്പോഴോ ആണ് ഈ തുക ലഭിക്കുക. ഗാറ്റ്വിവിറ്റിക്ക് അര്‍ഹാനാവണമെങ്കില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ മരണം, ഗുരുതര രോഗാവസ്ഥ തുടങ്ങിയ കാരണങ്ങളില്‍ ഈ ചട്ടത്തിന് ഇളവുണ്ട്. പേയ്‌മെന്റ് ഓഫ് ഗ്രാറ്റ്വിറ്റി ആക്ട്, 1972 ന്റെ കീഴിലാണ് ഇത് വരുന്നത്. സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര മേഖലയിലുള്ളവര്‍ക്ക് ഇത് ബാധകമാണ്. ജീവനക്കാരന്റെ സേവനത്തിന് […]


ഒരു സ്ഥാപനത്തിന് ജീവനക്കാരന്‍ നല്‍കുന്ന സേവനം മാനിച്ച് തൊഴിലുടമ നല്‍കുന്ന സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റ്വിറ്റി. ജീവനക്കാര്‍...

 

ഒരു സ്ഥാപനത്തിന് ജീവനക്കാരന്‍ നല്‍കുന്ന സേവനം മാനിച്ച് തൊഴിലുടമ നല്‍കുന്ന സാമ്പത്തിക ആനുകൂല്യമാണ് ഗ്രാറ്റ്വിറ്റി. ജീവനക്കാര്‍ വിരമിക്കുമ്പോഴോ അല്ലെങ്കില്‍ രാജി വയ്ക്കുമ്പോഴോ ആണ് ഈ തുക ലഭിക്കുക. ഗാറ്റ്വിവിറ്റിക്ക് അര്‍ഹാനാവണമെങ്കില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ചിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ മരണം, ഗുരുതര രോഗാവസ്ഥ തുടങ്ങിയ കാരണങ്ങളില്‍ ഈ ചട്ടത്തിന് ഇളവുണ്ട്.

പേയ്‌മെന്റ് ഓഫ് ഗ്രാറ്റ്വിറ്റി ആക്ട്, 1972 ന്റെ കീഴിലാണ് ഇത് വരുന്നത്. സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര മേഖലയിലുള്ളവര്‍ക്ക് ഇത് ബാധകമാണ്. ജീവനക്കാരന്റെ സേവനത്തിന് തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക വിഹിതമാണ് ഇത്. ജീവനക്കാരന് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം തന്നെയാണ് ഗ്രാറ്റ്വിറ്റി.

ജീവനക്കാര്‍ക്കുള്ള വിഹിതം എന്ന നിലയില്‍ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്കും ജനറല്‍ ഗ്രാറ്റ്വിറ്റി ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പയിയുടെ അക്കൗണ്ടിലേക്കും തൊഴിലുടമയ്ക്ക് ഗ്രാറ്റ്വിറ്റി വിഹിതം അടയ്ക്കാം. ഇവിടെ സര്‍വീസ് പ്രൊവൈഡറായ ഇന്‍ഷുറന്‍സ് കമ്പനിയക്ക് സ്ഥാപനം നേരിട്ട് വിഹിതം നല്‍കുകയും പകരം ചട്ടങ്ങള്‍ക്കനുസരണമായി ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരന് തുക നല്‍കുകയും ചെയ്യുന്നു. പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പോലെയല്ല ഇത്. ഗ്രാറ്റ്വറ്റി നിക്ഷേപത്തില്‍ ജീവനക്കാരന്‍ സംഭാവന നല്‍കേണ്ടതില്ല. ഇത് പൂര്‍ണമായും തൊഴില്‍ ദാതാവാണ് നല്‍കേണ്ടത്.

നിബന്ധനകള്‍

ഗ്രാറ്റ്വിറ്റി ലഭിക്കണെമെങ്കില്‍ ചുരുങ്ങിയത് ജീവനക്കാരന് അഞ്ച് വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം. മരണവും ഗുരുത രോഗവും ഇവിടെ അപവാദമാണ്. 10 തൊഴിലാളികള്‍ ഉണ്ടെങ്കില്‍ ഗ്രാറ്റ്വിറ്റി തുക തൊഴിലുടമ അടച്ചിരിക്കണമെന്നും ചട്ടമുണ്ട്. റിട്ടയര്‍മെന്റ്, രാജി, മരണം എന്നീ സാഹചര്യങ്ങളിലാണ് ഗ്രാറ്റ്വിറ്റി ലഭിക്കുക. 20 ലക്ഷം രുപ വരെയുളള തുകയ്ക്ക് നികുതി ബാധകമല്ല. അവസാനം കൈപ്പറ്റിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകും ഗ്രാറ്റ്വിറ്റി നിര്‍ണയിക്കുക. അവസാന ശമ്പളത്തെ സേവന കാലാവധികൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയെ 15 കൊണ്ട് ഗുണിച്ച് 26 കൊണ്ട് ഹിരിച്ചാണ് ഒരാളുടെ ഗ്രാറ്റ്വിറ്റി തുക കണ്ട് പിടിക്കുക. ( N x B x 15/26 ).

20 ലക്ഷം

ഗ്രാറ്റ്വിറ്റി ആക്ട് അനുസരിച്ച് 20 ക്ഷത്തിലധികം ഗ്രാറ്റ്വിറ്റി തുക കൂടാന്‍ പാടില്ല. അവസാന സര്‍വീസ് വര്‍ഷത്തെ ബാക്കി കാലം ആറു മാസത്തില്‍ അധികമാണെങ്കില്‍ അത് പൂര്‍ണ വര്‍ഷമായി കണക്കാക്കണമെന്നും ചട്ടമുണ്ട്. അതായിത് 20 വര്‍ഷവും 8 മാസവും സര്‍വീസുള്ള ആള്‍ വിരമിച്ചാല്‍ 21 വര്‍ഷത്തെ ഗ്രാറ്റ്വിറ്റിയ്ക്ക് ആ ജീവനക്കാരന്‍ അര്‍ഹനായിരിക്കും. അഞ്ച് വര്‍ഷത്തിലേറെ സര്‍വീസുണ്ടെങ്കിലും തൊഴില്‍ ദാതാവിന് ഒരാളുടെ ഗ്രാറ്റ്വിറ്റി ആനുകൂല്യം പൂര്‍ണമായോ ഭാഗീകമായോ തടഞ്ഞ് വയ്ക്കാം. സ്വഭാവ ദൂഷ്യമടക്കമുള്ള കാര്യങ്ങളില്‍ പുറത്താക്കപ്പെട്ടതാണ് ജീവനക്കാരന്‍ എങ്കിലാണ് ഈ ചട്ടം ബാധകമാകുകയുള്ളു.