സ്വപ്‌നഭവനം ആഗ്രഹിക്കുന്നതിനോടൊപ്പം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവരാണ് നമ്മള്‍. നിര്‍മാണസാമഗ്രികളുടെ കുത്തനെയുള്ള...
സ്വപ്‌നഭവനം ആഗ്രഹിക്കുന്നതിനോടൊപ്പം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവരാണ് നമ്മള്‍. നിര്‍മാണസാമഗ്രികളുടെ കുത്തനെയുള്ള വിലക്കയറ്റവും വര്‍ധിച്ചുവരുന്ന പണിക്കൂലിയും പലപ്പോഴും പുതിയ ഭവനമെന്ന ആഗ്രഹത്തിന്് വിലങ്ങുതടിയാവാറുണ്ട്. വീടുപണി പൂര്‍ത്തിയാവാന്‍ ബാങ്കുകള്‍ നല്‍കുന്ന ഭവനവായ്പകള്‍ അതിനാല്‍ തന്നെ പലര്‍ക്കും വലിയ ആശ്വാസമാവുന്നു. വലിയ തുകയാണ് വായ്പയെങ്കിലും കൂടുതല്‍ വര്‍ഷങ്ങള്‍ക്കൊണ്ട് കുറേശ അടച്ചാല്‍ മതി എന്നുള്ളതാണ് ഇവിടെ അനുകൂല ഘടകം.
വീട് നിര്‍മിക്കാനും വാങ്ങാനും പുതുക്കാനും മാത്രമല്ല സ്ഥലം സ്വന്തമാക്കുന്നതിനും ഇപ്പോള്‍ ഭവനവായ്പകള്‍ ലഭ്യമാണ്. ഭവനവായ്പകളുടെ പലിശനിരക്കും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ശരാശരി 7% പലിശനിരക്കില്‍ ഇപ്പോള്‍ വായ്പകള്‍ നേടാനാകും.
കുറഞ്ഞ മാസശമ്പളം
ശമ്പളവരുമാനക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഏര്‍പ്പെടുത്തുന്ന യോഗ്യതാ മാനദണ്ഡങ്ങളില്‍ നേരിയ വ്യത്യാസമുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന ലോണ്‍ തുക ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. അപേക്ഷകന്റെ വരുമാനത്തിന്റെ 60 ഇരട്ടി വരെയുള്ള തുകയാണ് ബാങ്ക് വായ്പയായി നല്‍കുന്നത്.
മാസശമ്പളം 25,000 രൂപയുള്ള ഒരാള്‍ക്ക് ഇതനുസരിച്ച് 10,00,000-15,00,000 രൂപ വരെ ബാങ്ക് വായ്പയ്ക്ക് യോഗ്യതയുണ്ട്. പക്ഷെ ഈ തുകയ്ക്ക് ഇന്ന് വീട് പണി അസാധ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പലരും അവരുടെ പങ്കാളികളെ സഹ അപേക്ഷകാരാക്കി വായ്പയ്ക്ക സമീപിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വായ്പ തുക വര്‍ധിക്കുന്നു. കാരണം പങ്കാളിയുടെ വരുമാനം കൂടി പരിഗണിച്ചാവും ആകെ വായ്പ തുക ബാങ്ക് നിശ്ചയിക്കുക. ഇതിനായി പങ്കാളിയുടെ ശമ്പള വിവരങ്ങളും രേഖകളും നല്‍കേണ്ടി വരും. അപേക്ഷകന്റെ പ്രായം, വരുമാനം, യോഗ്യതകള്‍, ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ചരിത്രം എന്നിവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ ബാങ്ക് അപേക്ഷയ്ക്ക് അംഗീകാരം നല്‍കുകയുള്ളൂ.
ആവശ്യമായ രേഖകള്‍
വളരെയെളുപ്പത്തില്‍ ഭവനവായ്പകള്‍ ഇപ്പോള്‍ നേടിയെടുക്കാവുന്നതാണ്. പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും കൂടാതെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഭവനവായ്പകള്‍ നല്‍കാറുണ്ട്. ഭവനവായ്പകള്‍ ലഭിക്കാന്‍ പൂരിപ്പിച്ച അപേക്ഷാഫോമിനൊപ്പം തിരിച്ചറിയല്‍ രേഖ, സ്ഥിരതാമസ രേഖ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ്, നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിന്റെ പ്ലാന്‍ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായും ഇപ്പോള്‍ അപേക്ഷിക്കാം.