image

16 Jan 2022 12:16 AM GMT

Lifestyle

അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്

MyFin Desk

അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്
X

Summary

1976 ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ നിരവധി വ്യാവസായിക പദ്ധതികളും കരാറും ഒപ്പുവെച്ചു.


സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ട് 1967 ല്‍ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് സര്‍ക്കാരുകള്‍ സ്ഥാപിച്ച...

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ട് 1967 ല്‍ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് സര്‍ക്കാരുകള്‍ സ്ഥാപിച്ച അന്താരാഷ്ട്ര സംഘടനയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍). സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, സാംസ്‌കാരിക വികസനം എന്നിവ ത്വരിതപ്പെടുത്തുന്നതിനും തെക്കുകിഴക്കന്‍ ഏഷ്യയിലെ സമാധാനവും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംഘടന സ്ഥാപിച്ചത്.

1984 ല്‍ ബ്രൂണൈയും, പിന്നീട് വിയറ്റ്നാമും ലാവോസും മ്യാന്‍മറും കംബോഡിയയും ആ സമിതിയില്‍ ചേര്‍ന്നു. ആസിയാന്‍ പ്രധാനമായും സാമ്പത്തിക സഹകരണമാണ് ലക്ഷ്യമിടുന്നത്. ആസിയാന്‍ രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും ആസിയാന്‍ അംഗങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടത്തുന്ന വ്യാപാരവും പ്രോത്സാഹിപ്പിക്കുകയും അതുവഴി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയുമാണ് ആസിയാന്റെ ലക്ഷ്യം.

വിയറ്റ്‌നാം യുദ്ധത്തിന് ശേഷം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മാറിവരുന്ന ഭരണ സംവിധാനത്തെ തുടര്‍ന്ന് 1970 കളുടെ മധ്യത്തില്‍ ആസിയാന്‍ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായിരുന്നു. 1970 കളില്‍ ഉണ്ടായ സാമ്പത്തിക വളര്‍ച്ച സംഘടനയെ ശക്തിപ്പെടുത്തി. 1976 ല്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ നിരവധി വ്യാവസായിക പദ്ധതികളും കരാറും ഒപ്പുവെച്ചു.

1980 കളുടെ അവസാനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചതോടെ ആസിയാന്‍ രാജ്യങ്ങള്‍ മേഖലയില്‍ കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം പ്രയോഗിച്ചു. 1990 കളില്‍ ആസിയാന്‍ പ്രാദേശിക വ്യാപാര, സുരക്ഷാ പ്രശ്‌നങ്ങളില്‍ ഒരു പ്രധാന ശബ്ദമായി ഉയര്‍ന്നു.

അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ ഒന്നിച്ച് ചേര്‍ന്ന് ആസിയാന്‍ ഉച്ചകോടി യോഗങ്ങള്‍ ആറുമാസം കൂടുമ്പോള്‍ നടത്തുന്നു. ധനകാര്യം, കൃഷി, വ്യവസായം, വ്യാപാരം, ഗതാഗതം തുടങ്ങിയ സാങ്കേതിക സമിതികള്‍ ഉള്‍പ്പെടെ നിരവധി കമ്മിറ്റികള്‍ സംഘടനയില്‍ ഉള്‍ക്കൊള്ളുന്നു. വിദഗ്ധരും വിവിധ സ്വകാര്യ-മേഖലാ സംഘടനകളും നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളാണ് കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നത്.

 

Tags: