16 Jan 2022 2:57 AM GMT
Summary
നിക്ഷേപമായിട്ടും ആഭരണം എന്ന നിലയിലും ഇന്ന് സ്വര്‍ണം നിത്യജിവിതത്തിന്റെ ഭാഗമാണ്. വലിയ തോതില്‍ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്നതിനാല്‍ നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് പണം മുടക്കാറുണ്ട്. അതു പോലെ തന്നെയാണ് ആഭരണം എന്ന നിലയില്‍ മഞ്ഞലോഹത്തിലുള്ള നിക്ഷേപവും. വിവാഹം പോലെ വിശേഷപ്പെട്ട ചടങ്ങുകള്‍ എത്തുമ്പോള്‍ വലിയ തോതില്‍ ആഭരണങ്ങള്‍ക്ക് വേണ്ടി നമ്മള്‍ പണം മുടക്കുന്നു. എന്നാല്‍ ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹാള്‍മാര്‍ക്കിംഗ് ശ്രദ്ധിക്കാം ഇപ്പോള്‍ ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് […]
നിക്ഷേപമായിട്ടും ആഭരണം എന്ന നിലയിലും ഇന്ന് സ്വര്‍ണം നിത്യജിവിതത്തിന്റെ ഭാഗമാണ്. വലിയ തോതില്‍ സാമ്പത്തിക നേട്ടം സമ്മാനിക്കുമെന്നതിനാല്‍ നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് പണം മുടക്കാറുണ്ട്. അതു പോലെ തന്നെയാണ് ആഭരണം എന്ന നിലയില്‍ മഞ്ഞലോഹത്തിലുള്ള നിക്ഷേപവും. വിവാഹം പോലെ വിശേഷപ്പെട്ട ചടങ്ങുകള്‍ എത്തുമ്പോള്‍ വലിയ തോതില്‍ ആഭരണങ്ങള്‍ക്ക് വേണ്ടി നമ്മള്‍ പണം മുടക്കുന്നു. എന്നാല്‍ ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഹാള്‍മാര്‍ക്കിംഗ് ശ്രദ്ധിക്കാം
ഇപ്പോള്‍ ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് സുരക്ഷിത സ്വര്‍ണമെന്ന നിലയില്‍ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരങ്ങള്‍ മാത്രം വാങ്ങുക. അല്ലെങ്കില്‍ മാറ്റ് കുറഞ്ഞ ആഭരണങ്ങളാല്‍ നമ്മള്‍ കബളിക്കപ്പെടും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്) മുദ്ര നോക്കി മാത്രം ആഭരണങ്ങള്‍ വാങ്ങുക. 18, 22, 24 കാരറ്റ് സ്വര്‍ണമാണ് സാധാരണ ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുക.
പണിക്കൂലി
ആഭരണമാണെങ്കില്‍ കൂടിയും നിക്ഷേപ സാധ്യതയുള്ളതിനാല്‍ പണിക്കൂലി കുറഞ്ഞ ഉരുപ്പടികള്‍ വാങ്ങിയാല്‍ കൂടുതല്‍ നഷ്ടം ഒഴിവാക്കാം. സ്വര്‍ണത്തില്‍ നിന്ന് ആഭരണത്തിലേക്കുള്ള മാറ്റത്തിന് വരുന്ന ചെലവാണ് പണിക്കൂലി. പുതിയ ഡിസൈനുകള്‍ക്ക് പ്രാധാന്യം നല്‍കാതെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ട് സ്വര്‍ണ്ണം വാങ്ങുക. കൂടുതല്‍ ഡിസൈനിലേക്ക് പോയാല്‍ അതിനര്‍ഥം പണിക്കൂലി കൂടുമെന്നും നഷ്ടം ഏറുമെന്നുമാണ്.
വില പരിശോധിക്കുക
സ്വര്‍ണ്ണ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് നിമിഷ നേരം കൊണ്ടാണ്. സ്വര്‍ണ്ണത്തിന്റെ വില മുന്‍കൂട്ടി നിശ്ചയിക്കാാനാവില്ല. അതിനാല്‍ വിവിധ ജ്വല്ലറികളില്‍ അന്വേഷിച്ച്് പരമാവധി കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങുക.
ബില്ല് ചോദിക്കുക
വാങ്ങിയ സ്വര്‍ണത്തിന് ബില്ല ചോദിച്ച് വാങ്ങണം. വര്‍ഷങ്ങള്‍ക്ക് ശേഷം വാങ്ങിയ സ്വര്‍ണത്തിന്റെ രേഖയായി ഇത് പരിഗണിക്കാം. വിലയേറിയ നിക്ഷേപമായതിനാല്‍ സ്വന്തമായുള്ള സ്വര്‍ണാഭരണത്തിന് പിന്നീട് അധികൃതര്‍ക്ക് കണക്ക് ബോധ്യപ്പെടുത്തേണ്ടി വന്നാല്‍ ഈ രേഖ ഉപയോഗിക്കാം.
ഭാരം പരിശോധിക്കുക
സ്വര്‍ണാഭരണങ്ങളോടൊപ്പം ഭംഗി കൂട്ടാന്‍ വിവിധ തരത്തിലുള്ള കല്ലുകളും ഉപയോഗിക്കാറുണ്ട്. ഇതടക്കമാണ് ആഭരണ ശാലകള്‍ വാങ്ങുന്ന ഉരുപ്പടിയുടെ തൂക്കം പറയുക. ഇതില്‍ നിന്ന് കല്ലിന്റെ തൂക്കം കുറച്ചാണ് മൂല്യം നിര്‍ണയിച്ചിരിക്കുന്നതെന്ന്് ഉറപ്പു വരുത്തുന്നത് കബളിപ്പക്കപ്പെടാതിരിക്കാന്‍ നല്ലതാണ്.