image

16 Jan 2022 5:28 AM GMT

Education

ഉന്നതപഠനത്തിനായുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകളെ അറിഞ്ഞിരിക്കാം

MyFin Desk

ഉന്നതപഠനത്തിനായുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകളെ അറിഞ്ഞിരിക്കാം
X

Summary

വിദ്യാര്‍ത്ഥി പന്ത്രണ്ടാം ക്ലാസില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയിരിക്കണം, മാത്രമല്ല വിദ്യാര്‍ത്ഥിയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയായിരിക്കണം.


നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ എസ് ടി പദ്ധതിയുടെ കീഴില്‍, എം.ഫില്‍,...

നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ്

നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ എസ് ടി പദ്ധതിയുടെ കീഴില്‍, എം.ഫില്‍, പി.എച്ച്.ഡി പോലുള്ള കോഴ്‌സുകളിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഫെലോഷിപ്പ് നല്‍കുന്നു. ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയമാണ് ധനസഹായം നല്‍കുന്നത്. 750 ഫെലോഷിപ്പുകളും 1,000 സ്‌കോളര്‍ഷിപ്പുകളുമാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. രാജീവ് ഗാന്ധി നാഷണല്‍ ഫെലോഷിപ്പ്, ടോപ്പ് ക്ലാസ് എജ്യുക്കേഷന്‍ എന്നീ രണ്ട് പദ്ധതികളും ലയിപ്പിച്ചാണ് 'നാഷണല്‍ ഫെലോഷിപ്പ്
ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ എസ്ടി' എന്ന ഒറ്റ പദ്ധതിയാക്കിയത്. മെഡിസിന്‍, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നിയമം തുടങ്ങിയ പ്രൊഫഷണല്‍ മേഖലകളില്‍, സര്‍ക്കാര്‍, സ്വകാര്യ, സ്ഥാപനങ്ങളില്‍ ബിരുദ-ബിരുദാനന്തര തലത്തില്‍ കോഴ്‌സുകള്‍ പഠിക്കാന്‍ യോഗ്യതയുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.

ഫെലോഷിപ്പ്

ഫെലോഷിപ്പിന് യോഗ്യത നേടുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി ബിരുദാനന്തര ബിരുദ പരീക്ഷ പാസായിരിക്കണം. സര്‍വ്വകലാശാലയുടെ പ്രവേശന നിബന്ധനകള്‍ പാലിച്ചുകൊണ്ട് യൂജിസി അംഗീകരിച്ച യൂണിവേഴ്സിറ്റി അല്ലെങ്കില്‍ അക്കാദമിക് സ്ഥാപനങ്ങളിലെ റെഗുലര്‍, ഫുള്‍ ടൈം എം.ഫില്‍ അഥവാ പി.എച്ച്.ഡി കോഴ്‌സുകള്‍ക്കുള്ള പ്രവേശനവും രജിസ്‌ട്രേഷനും ഉദ്യോഗാര്‍ത്ഥി നേടണം.

ഒരിക്കല്‍ ഫെലോഷിപ്പിന് അര്‍ഹരായി പരിഗണിക്കപ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അതേ പഠനത്തിന് കേന്ദ്രത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥി പ്രവേശനം നേടി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഫെലോഷിപ്പ് നല്‍കണം. സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് യോഗ്യത നേടുന്നതിന് ഒരു വിദ്യാര്‍ഥി പദ്ധതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസിന് പ്രതിവര്‍ഷം 10,000 രൂപയും സയന്‍സ്, എഞ്ചിനീയറിംഗ്, ടെക്നോളജി കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപയുമാണ് എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്കാകട്ടെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസിന് പ്രതിവര്‍ഷം 20,500 രൂപയും, സയന്‍സ് എഞ്ചിനീയറിംഗ് ടെക്നോളജിക്ക് പ്രതിവര്‍ഷം 25,000 രൂപയും ലഭിക്കും.

സ്‌കോളര്‍ഷിപ്പ്

ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. വിദ്യാര്‍ത്ഥിയുടെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം. സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥിയുടെ കോഴ്സ് പൂര്‍ത്തിയാകുന്നതുവരെ തുടരും. പദ്ധതി പ്രകാരം ഉദ്യോഗര്‍ത്ഥിക്ക് പഠിക്കാനുള്ള ഫിസും, പുസ്തകങ്ങള്‍ക്കും മറ്റ് പഠനോപകരണങ്ങള്‍ക്കുമായി 3,000 രൂപയും, ജീവിത ചെലവിന് 2,200 രൂപയും, കംമ്പ്യൂട്ടര്‍ പഠനത്തിന് 45,000 രൂപയയും ലഭിക്കും.

ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ദേശീയ ഫെലോഷിപ്പും സ്‌കോളര്‍ഷിപ്പും നല്‍കുന്ന ഈ പദ്ധതിക്ക്് അപേക്ഷിക്കാം.

ദേശീയ സ്‌കോളര്‍ഷിപ്പ്

നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍ എസ് പി) സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം പന്ത്രണ്ടാം ക്ലാസിന് ശേഷം സാങ്കേതിക പഠന മേഖല തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത് നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ മികവുറ്റ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായാണ് ഈ പദ്ധതി. അവരുടെ ദൈനംദിന ചെലവുകള്‍ക്കായി സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് അവരെ സഹായിക്കുകയാണ് സ്‌കോളര്‍ഷിപ്പ് ലക്ഷ്യമിടുന്നത്.

ബിരുദതലത്തില്‍ ആദ്യ മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10,000 രൂപ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ലഭിക്കുമ്പോള്‍ ബിരുദാനന്തര തലത്തില്‍ പ്രതിവര്‍ഷം ഇത് 20,000 രൂപയാണ്. അഞ്ച് വര്‍ഷത്തെ കോഴ്‌സുകള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 20,000 രൂപ ലഭിക്കും.

പന്ത്രണ്ടാം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് വേണം. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂകേഷന്‍ (എ ഐ സി ടി ഇ), ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡി സി ഐ), മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ), മറ്റ് ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റികള്‍ എന്നിവ അംഗീകരിച്ച ഒരു കോളേജില്‍ അല്ലെങ്കില്‍ സ്ഥാപനത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലുള്ള റെഗുലര്‍ കോഴ്സ് പഠിക്കുന്നവരാകണം. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. മാത്രമല്ല SCHമറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നവരും ആകരുത്.

ആധാര്‍ കാര്‍ഡ്, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക്ഷീറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ അപേക്ഷക്കൊപ്പം ആവശ്യമാണ്. www.scholarship.gov.in എന്ന വെബ്സൈറ്റിലൂടെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍ എസ് പി) സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമിന് അപേക്ഷിക്കാം.

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പ്രൊഫഷണല്‍, ടെക്നിക്കല്‍ കോഴ്സുകള്‍ക്കുള്ളതാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് തലത്തില്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. ഇന്ത്യ ഗവണ്‍മെന്റിന്റെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഒരു സംരംഭം.

പദ്ധതിപ്രകാരം കോഴ്‌സ് ഫീസ് പ്രതിവര്‍ഷം 20,000 രൂപയും മെയിന്റനന്‍സ് അലവന്‍സ് പ്രതിമാസം 1,000 രൂപ വരെയും ലഭിക്കും. വിദ്യാര്‍ത്ഥി പന്ത്രണ്ടാം ക്ലാസില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയിരിക്കണം, മാത്രമല്ല വിദ്യാര്‍ത്ഥിയുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയായിരിക്കണം. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.minorityaffairs.gov.in ല്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.