കമ്പനി ആക്ട് 2013 പ്രകാരം ഇന്ത്യയിലെ ഓഡിറ്റിംഗ് പ്രൊഫഷനും അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകളും മേല്‍നോട്ടം വഹിക്കുന്നതിനുള്ള ഒരു...
കമ്പനി ആക്ട് 2013 പ്രകാരം ഇന്ത്യയിലെ ഓഡിറ്റിംഗ് പ്രൊഫഷനും അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകളും മേല്‍നോട്ടം വഹിക്കുന്നതിനുള്ള ഒരു സ്വതന്ത്ര റെഗുലേറ്ററിയാണ് നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ). ഇത് 2018 ഒക്ടോബറില്‍ നിലവില്‍ വന്നു.
കമ്പനി ആക്ട് 2013, സെക്ഷന്‍ 132 അനുസരിച്ച്, 'രാജ്യത്തെ അക്കൗണ്ടിംഗ് , ഓഡിറ്റിംഗ് നയങ്ങളും മാനദണ്ഡങ്ങളും ശുപാര്‍ശ ചെയ്യുന്നതിനും അന്വേഷണങ്ങള്‍ ഏറ്റെടുക്കുന്നതിനും വീഴ്ച വരുത്തുന്ന ഓഡിറ്റര്‍മാര്‍ക്കും ഓഡിറ്റ് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനും എന്‍എഫ്ആര്‍എയ്ക്ക് അധികാരമുണ്ട്. ഇവര്‍ക്ക് പണ പിഴയും, പ്രാക്ടീസില്‍ നിന്ന് 10 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യലും എന്‍ എഫ് ആര്‍ എ-യുടെ ഉത്തരവാദിത്തമാണ്.
എന്‍എഫ്ആര്‍എ യുടെ ചുമതലകള്‍
- കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി കമ്പനികള്‍ സ്വീകരിക്കേണ്ട അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് നയങ്ങളും മാനദണ്ഡങ്ങളും ശുപാര്‍ശ ചെയ്യുക.
- കമ്പനികള്‍ അക്കൗണ്ടിംഗ് മാനദണ്ഡങ്ങളും ഓഡിറ്റിംഗ് മാനദണ്ഡങ്ങളും പാലിക്കുന്നത് നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
- അത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രൊഫഷനുകളുടെ സേവന ഗുണനിലവാരം നിരീക്ഷിക്കുകയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
- മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും കടമകള്‍ക്കും ആവശ്യമായ മറ്റ് പ്രവര്‍ത്തനങ്ങളും ചുമതലകളും നിര്‍വഹിക്കുക.