image

15 Jan 2022 5:31 AM GMT

Learn & Earn

നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍ സി എല്‍ എ ടി)

MyFin Desk

നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍ സി എല്‍ എ ടി)
X

Summary

നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍ കേള്‍ക്കാനും, തീര്‍പ്പാക്കാനുമുള്ള അപ്പീല്‍ ട്രിബ്യൂണല്‍ കൂടിയാണ് എന്‍ സി എല്‍ എ ടി.


നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍ സി എല്‍ എ ടി) 2013ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 410 പ്രകാരം ഇന്ത്യന്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച...

നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍ സി എല്‍ എ ടി) 2013ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 410 പ്രകാരം ഇന്ത്യന്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച ഒരു ട്രൈബ്യൂണലാണ്. എന്‍ സി എല്‍ എ ടി സ്ഥാപിതമായ അതേ സമയത്ത് തന്നെ അപ്പീല്‍ അധികാരപരിധിയുള്ള ഒരു ബോഡിയായാണ് എന്‍സിഎല്‍എടി രൂപീകരിച്ചത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു പ്രധാന പരിഷ്‌കാരമെന്ന നിലയിലാണീ ട്രൈബ്യൂണല്‍ സ്ഥാപിക്കപ്പെട്ടത്. കമ്മിറ്റിയില്‍ ഒരു ചെയര്‍പേഴ്സണ്‍, ഒരു ജുഡീഷ്യല്‍ അംഗം, ഒരു സാങ്കേതിക അംഗം എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതില്‍ ആകെ പതിനൊന്നില്‍ കൂടാത്ത അംഗങ്ങളാണുള്ളത്.

2016 ജൂണ്‍ ഒന്നിന് മുതല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍ സി എല്‍ ടി) ഉത്തരവുകളില്‍ നിന്നുള്ള അപ്പീല്‍ കേള്‍ക്കുന്നതിന് ട്രൈബ്യൂണലിന് അധികാരമുണ്ട്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ) പുറപ്പെടുവിച്ച തീരുമാനങ്ങള്‍, അല്ലെങ്കില്‍ ഉത്തരവ്, എന്നിവയ്‌ക്കെതിരായ അപ്പീലുകള്‍ കേള്‍ക്കാനും തീര്‍പ്പാക്കാനുമുള്ള അപ്പീല്‍ അതോറിറ്റി കൂടിയാണ് എന്‍ സി എല്‍ എ ടി. നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍ കേള്‍ക്കാനും, തീര്‍പ്പാക്കാനുമുള്ള അപ്പീല്‍ ട്രിബ്യൂണല്‍ കൂടിയാണ് എന്‍ സി എല്‍ എ ടി.