image

15 Jan 2022 7:13 AM GMT

Social Security

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, തൊഴിലാളികള്‍ക്ക് കൈത്താങ്ങ്

MyFin Desk

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, തൊഴിലാളികള്‍ക്ക് കൈത്താങ്ങ്
X

Summary

  സംഘടിതമേഖലയിലെ തൊഴിലാളികളുടെ ചികിത്സ അടക്കമുള്ള ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാപദ്ധതിയാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്. 1952-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 21,000 രൂപയി കുറയാത്ത മാസശമ്പളം കൈപ്പറ്റുന്ന ജീവനക്കാരാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം ഇത് 25,000 രൂപയാണ്. 10 തെഴിലാളികള്‍ 10 തൊഴിലാളികളില്‍ കൂടുതല്‍ അംഗങ്ങളുള്ള സ്ഥാപനങ്ങള്‍ (ചില സംസ്ഥാനങ്ങളി ഇത് 20- കൂടുത എന്നാണ്).വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പത്രം, പരസ്യം, ഹോട്ട , റെസ്റ്റോറന്റുകള്‍, റോഡ്-മോട്ടോര്‍ […]


സംഘടിതമേഖലയിലെ തൊഴിലാളികളുടെ ചികിത്സ അടക്കമുള്ള ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാപദ്ധതിയാണ് എംപ്ലോയീസ്...

 

സംഘടിതമേഖലയിലെ തൊഴിലാളികളുടെ ചികിത്സ അടക്കമുള്ള ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാപദ്ധതിയാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്. 1952-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 21,000 രൂപയി കുറയാത്ത മാസശമ്പളം കൈപ്പറ്റുന്ന ജീവനക്കാരാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം ഇത് 25,000 രൂപയാണ്.

10 തെഴിലാളികള്‍

10 തൊഴിലാളികളില്‍ കൂടുതല്‍ അംഗങ്ങളുള്ള സ്ഥാപനങ്ങള്‍ (ചില സംസ്ഥാനങ്ങളി ഇത് 20- കൂടുത എന്നാണ്).വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പത്രം, പരസ്യം, ഹോട്ട , റെസ്റ്റോറന്റുകള്‍, റോഡ്-മോട്ടോര്‍ ഗതാഗതസ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, പദ്ധതി പ്രവര്‍ത്തനമുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ തൊഴിലാളികള്‍ മുതലായവ ഇതി ഉള്‍പ്പെടുന്നു.

വിഹിതം


തൊഴിലുടമകളും ജീവനക്കാരും ചേര്‍ന്നാണ് ഇ എസ് ഐ വിഹിതം ന കുന്നത്. ഇതില്‍ തൊഴിലുടമയുടെ വിഹിതം ജീവനക്കാരന്റെ ശമ്പളത്തിന്റെ 4.75 ശതമാനമാണ്. ഒപ്പം തൊഴിലാളി 1.75 ശതമാനവും വിഹിതമായി നല്‍കും. ദിവസം 137 രൂപയി കുറവാണ് തൊഴിലാളിയുടെ വേതനമെങ്കില്‍ അത്തരക്കാരെ വിഹിതം ന ല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

7.8 ലക്ഷം ഫാക്ടറികള്‍

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ ഭരണച്ചുമതല എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനി നിക്ഷിപ്തമായിരിക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു സമിതിയാണിത്. ഇതിനുപുറമേ പാര്‍ലമെന്റിന്റെ പ്രതിനിധികളും ഡോക്ടര്‍മാരും ഇതില്‍ അംഗങ്ങളാണ്. കോര്‍പ്പറേഷന്റെ അംഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഭരണസമിതി. യൂണിയന്‍ തൊഴില്‍ മന്ത്രി കോര്‍പ്പറേഷന്റെ ചെയര്‍മാനും, യൂണിയന്‍ ഡെപ്യൂട്ടി തൊഴി മന്ത്രി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ ചെയര്‍മാനുമാണ്. വൈദ്യശുശ്രൂഷയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളെക്കുറിച്ച് കോര്‍പ്പറേഷനെ ഉപദേശിക്കുന്നതിന് ഒരു മെഡിക്കല്‍ ബെനിഫിറ്റ് കൗണ്‍സിലും രൂപവത്കരിച്ചിട്ടുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കുപുറമേ സംസ്ഥാനതലത്തിലും തദ്ദേശസ്വയംഭരണപ്രദേശങ്ങളിലും സമിതികളുണ്ട്. സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡയറക്ടര്‍ ജനറല്‍ ആണ് ഈ കോര്‍പ്പറേഷന്റെ ഭരണത്തലവന്‍. കോര്‍പ്പറേഷന്റെ വിവിധ ആഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും തൊഴിലുടമകളുമായി ബന്ധപ്പെടുന്നതിനും പരിശോധനാ ഓഫീസുകളുണ്ട്. രാജ്യത്തെ 7.83 ലക്ഷം ഫാക്ടറികള്‍ ഇപ്പോള്‍ ഇ എസ് ഐ പരിധിയിലാണ്. ആകെ ഇതിന്റെ ഗുണഭോക്താക്കളുടെ എണ്ണം 8.82 കോടി രൂപ വരും.

തര്‍ക്കം കേള്‍ക്കാന്‍

ഇ.എസ്.ഐ. പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങള്‍കേട്ടു തീരുമാനിക്കുന്നതിന് പ്രത്യേകം എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കോടതികളുണ്ട്. നിയമപ്രശ്നം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഹൈക്കോടതിയാണ് അവസാന തീരുമാനമെടുക്കുന്നത്.

സാമ്പത്തികാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും മറ്റുമായി 57 റീജിയണല്‍/സബ്റീജിയണല്‍ /ഡിവിഷണല്‍ ഓഫീസുകളും 619 ബ്രാഞ്ച് ഓഫീസുകളും 180 പേ ഓഫീസുകളുമുണ്ട്. സൂപ്പര്‍സ്പെഷ്യാലിറ്റി ചികിത്സാച്ചെലവുകള്‍ കോര്‍പ്പറേഷന്‍ നേരിട്ടുവഹിക്കുന്നു. 800 സ്വകാര്യ ആശുപത്രികളുടെ ശ്രൃംഘല രൂപീകരിച്ചാണ് പ്രവര്‍ത്തനം.

ഐ.വി.എഫ്. ചികിത്സാസഹായം, ആയുഷ്-ആയുര്‍ വേദ, യുനാനി, സിദ്ധ, ഹോമിയോ & യോഗ-എന്നീ ചികിത്സാ സൗകര്യങ്ങളും ഇ എസ് അംഗങ്ങള്‍ക്ക് ലഭ്യമാണ്. മെഡിക്ക കോളേജുകളും കോര്‍പ്പറേഷന്റെ കീഴിലുണ്ട്. കേരളത്തിലെ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയി കോര്‍പ്പറേഷന്റെ ആദ്യ മെഡിക്ക കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്. നേരിട്ടുള്ള ചികിത്സയുടെ ഭാഗമായി ഇന്ത്യയൊട്ടാകെ 790 സെന്ററുകളിലായി 7983 ഐ.എം.ഒ./ഐ.എം.പി. യൂണിറ്റുകള്‍, 1403 ഡിസ്പെന്‍സറികള്‍, 93 ഐ.എസ്.എം. യൂണിറ്റുകള്‍, 148 ആശുപത്രികളെക്കൂടാതെ ഇവയോടു ചേര്‍ക്കപ്പെട്ടിരിക്കുന്ന 42 ചികിത്സാലയങ്ങളിലുള്‍പ്പെടെ 22,325 കിടക്കാ സൗകര്യം കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യാശുപത്രിയിലെ കിടക്കകള്‍കൂടി കണക്കിലെടുത്താല്‍ ഇവയുടെ എണ്ണം 27,339 ആയി വര്‍ധിക്കും. ഈ കോര്‍പ്പറേഷന്റെ ചികിത്സാവിഭാഗത്തില്‍ മാത്രമായി 50,000-ത്തില്‍ ഏറെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.