image

15 Jan 2022 5:17 AM GMT

Learn & Earn

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാല്യൂവേഴ്സ് (ഐ ഒ വി)

MyFin Desk

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാല്യൂവേഴ്സ്        (ഐ ഒ വി)
X

Summary

വിദ്യാര്‍ത്ഥികള്‍, ലൈസന്‍ഷ്യറ്റുകള്‍, അസോസിയേറ്റ്‌സ്, ഫെലോകള്‍ തുടങ്ങി 20 വിഭാഗത്തിലുള്ളവര്‍ക്ക് ഐഒവി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു.


ഇന്ത്യയിലെ വിവിധ വിഭാഗങ്ങളിലെ മൂല്യനിര്‍ണയ പ്രൊഫഷണലുകളുടെ ലൈസന്‍സിംഗിനും നിയന്ത്രണത്തിനുമുള്ള ഒരു ദേശീയ മൂല്യനിര്‍ണ്ണയ...

ഇന്ത്യയിലെ വിവിധ വിഭാഗങ്ങളിലെ മൂല്യനിര്‍ണയ പ്രൊഫഷണലുകളുടെ ലൈസന്‍സിംഗിനും നിയന്ത്രണത്തിനുമുള്ള ഒരു ദേശീയ മൂല്യനിര്‍ണ്ണയ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് വാല്യൂവേഴ്‌സ് (ഐ ഒ വി). പ്രശസ്തരായ പ്രൊഫഷണലുകളുടെ വ്യത്യസ്ത കമ്മിറ്റികള്‍ അടങ്ങുന്ന 22 അംഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലാണ് ഐഒവി നിയന്ത്രിക്കുന്നത്.

എഞ്ചിനീയര്‍മാര്‍, സര്‍വേയര്‍മാര്‍, ആഭരണ മൂല്യനിര്‍ണയക്കാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങി 20 വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് ഐഒവി അംഗത്വം നല്‍കുന്നു. ഐഒവി വിദഗ്ദ്ധ പരിശീലനം നല്‍കുകയും വിവിധ മൂല്യനിര്‍ണ്ണയ പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍, ലൈസന്‍ഷ്യറ്റുകള്‍, അസോസിയേറ്റ്‌സ്, ഫെലോകള്‍ തുടങ്ങി 20 വിഭാഗത്തിലുള്ളവര്‍ക്ക് ഐഒവി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നു.

അതോടൊപ്പം മൂല്യനിര്‍ണ്ണയ രജിസ്ട്രേഷനും നല്‍കുന്നു. ഭൂസ്വത്ത്, കൃഷിഭൂമികള്‍, കോഫി എസ്റ്റേറ്റുകള്‍, ഓഹരികള്‍, കമ്പനി ഓഹരികള്‍, കടപ്പത്രങ്ങള്‍, ഒരു പങ്കാളിത്ത ബിസിനസിലെ പങ്കാളിയുടെ ഓഹരികള്‍, ഗുഡ് വില്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സ് ആസ്തികള്‍, ആഭരണങ്ങള്‍, കലാസൃഷ്ടികള്‍ എന്നിവയുടെ മൂല്യനിര്‍ണ്ണയം സ്ഥാപനം നടത്തുന്നു.

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് മൂല്യനിര്‍ണ്ണയ സംഘടനകളില്‍ ഒന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാല്യൂവേഴ്സ്. യുഎസ്എ, ജപ്പാന്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഐഒവി അതിന്റെ സാന്നിധ്യം അടയാളപ്പെടുത്തി. ആദ്യത്തെ ദേശീയ പ്രൊഫഷണല്‍ മൂല്യനിര്‍ണ്ണയ സൊസൈറ്റി എന്ന നിലയില്‍, 30,000 ത്തിലധികം മൂല്യനിര്‍ണ്ണയക്കാരുടെ അംഗത്വം നേടുന്ന ഒരു പ്രമുഖ മൂല്യനിര്‍ണ്ണയ സ്ഥാപനമെന്ന ആഗോള പദവിയും സംഘടനയ്ക്കുണ്ട്.