image

15 Jan 2022 7:29 AM GMT

Insurance

പണം ഇല്ലെങ്കിലും പ്രീമിയം അടയ്ക്കാം, പി എഫിലൂടെ

MyFin Desk

പണം ഇല്ലെങ്കിലും  പ്രീമിയം അടയ്ക്കാം, പി എഫിലൂടെ
X

Summary

  ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും ഒരു എല്‍ഐസി പോളിസി. കൃത്യമായി അടയ്ക്കേണ്ട ഒന്നാണ് എല്‍ ഐ സി പ്രീമിയം. എന്നാല്‍ കോവിഡ് മഹാമാരി നമ്മെ സാമ്പത്തികമായി ബുദ്ധമുട്ടിലാഴ്ത്തിയപ്പോള്‍ പലരുടേയും പ്രീമിയം അടവ് പാതിയില്‍ മുടങ്ങി. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് എല്‍ ഐ സി. എല്‍ ഐ സി ഉപഭോക്താക്കളുടെ ഇ പി എഫ് അക്കൗണ്ടുമായി പോളിസി ബന്ധിപ്പിച്ചുകൊണ്ട് പ്രീമിയം കൃത്യമായി അടയ്ക്കാന്‍ സാഹായിക്കുന്ന സേവനമാണിത്. എങ്ങനെ പ്രവര്‍ത്തിക്കും? പോളിസി വാങ്ങുമ്പോഴോ അല്ലെങ്കില്‍ അതിന് ശേഷമുള്ള ഘട്ടത്തിലോ ഇ […]


ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും ഒരു എല്‍ഐസി പോളിസി. കൃത്യമായി അടയ്ക്കേണ്ട ഒന്നാണ് എല്‍ ഐ സി പ്രീമിയം. എന്നാല്‍ കോവിഡ് മഹാമാരി നമ്മെ...

 

ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടാകും ഒരു എല്‍ഐസി പോളിസി. കൃത്യമായി അടയ്ക്കേണ്ട ഒന്നാണ് എല്‍ ഐ സി പ്രീമിയം. എന്നാല്‍ കോവിഡ് മഹാമാരി നമ്മെ സാമ്പത്തികമായി ബുദ്ധമുട്ടിലാഴ്ത്തിയപ്പോള്‍ പലരുടേയും പ്രീമിയം അടവ് പാതിയില്‍ മുടങ്ങി. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് എല്‍ ഐ സി. എല്‍ ഐ സി ഉപഭോക്താക്കളുടെ ഇ പി എഫ് അക്കൗണ്ടുമായി പോളിസി ബന്ധിപ്പിച്ചുകൊണ്ട് പ്രീമിയം കൃത്യമായി അടയ്ക്കാന്‍ സാഹായിക്കുന്ന സേവനമാണിത്.

എങ്ങനെ പ്രവര്‍ത്തിക്കും?

പോളിസി വാങ്ങുമ്പോഴോ അല്ലെങ്കില്‍ അതിന് ശേഷമുള്ള ഘട്ടത്തിലോ ഇ പി എഫ് അക്കൗണ്ടുമായി എല്‍ ഐ സി പോളിസി ബന്ധിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി ഇന്‍ഷുറന്‍സ് ഏജന്റുമായോ അല്ലെങ്കില്‍ ഓഫീസുമായോ ബന്ധപ്പെടാം.

ഈ സേവനം ലഭിക്കുന്നതിനായി ഫോം 14 പൂരിപ്പിച്ചു നല്‍കണം. അതില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്ന എല്‍ഐ സി ശാഖയുടെ വിലാസം, പോളിസി പ്രപ്പോസല്‍ നമ്പര്‍, പോളിസി തീയതി, പോളിസിയുടെ മൂല്യം, പോളിസിയിലെ അംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ചേര്‍ക്കണം. കൂടാതെ ആദ്യ പ്രീമിയം അടയ്‌ക്കേണ്ട തീയതി, പോളിസിയുടെ ചെലവ്, വാര്‍ഷിക പ്രീമിയം തുക, പ്രീമിയം അടയ്ക്കുന്നതിനുള്ള അവസാന തീയതി, അവസാന പ്രീമിയം അടച്ച തീയതി, നോമിനിയുടെ വിവരം തുടങ്ങി ആവശ്യമായ വിവിരങ്ങളും ഫോം 14 ല്‍ നല്‍കണം.

ശേഷം എല്‍ ഐ സി പ്രീമിയം തുക പോളിസിയുടമയുടെ ഇ പി എഫ് അക്കൗണ്ടില്‍ നിന്നും പിടിക്കും. പോളിസി പ്രീമിയം മുടങ്ങാതിരിക്കാന്‍ രണ്ടു വര്‍ഷത്തേക്കെങ്കിലും പ്രീമിയം അടക്കാനുള്ള തുക ഇ പി എഫില്‍ വേണമെന്നത് നിര്‍ബന്ധമാണ്. എത്രകാലത്തേക്ക് ഈ സേവനം ഉപയോഗിക്കണമെന്ന് ഉപഭോക്താകള്‍ക്ക് തീരുമാനിക്കാം. ഒന്നോര്‍ക്കുക, ഇ പി എഫില്‍ നിന്നുള്ള ആദായത്തെ ചെറിയതോതില്‍ ബാധിക്കുന്നത് കൊണ്ട് തന്നെ കഴിയുന്നതും അടിയന്തരഘട്ടങ്ങളില്‍ മാത്രം ഈ സേവനം ഉപയോഗിക്കുക.

മറ്റ് ഇന്‍ഷുറന്‍സ് പേയ്‌മെന്റുകള്‍ക്ക് ഇ പി inlearnpfഎഫ് അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. പ്രതിസന്ധിഘട്ടത്തില്‍ തുടര്‍ച്ചയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ എ ഐസി ലക്ഷ്യമിടുന്നത്.