Summary
സ്ഥാപിതമായി പത്ത് വര്‍ഷത്തിന് ശേഷം, 2019 മെയ് ഒന്‍പതിന് ഊബര്‍ പബ്ലിക് ഇഷ്യു പുറത്തിറക്കി.
ഒരു ശീതകാല രാത്രിലെ കോണ്‍ഫറന്‍സ് കഴിഞ്ഞ്, രണ്ട് സൂഹൃത്തുക്കള്‍ക്ക് മടങ്ങി പോകാന്‍ ടാക്‌സി ലഭിക്കാതെ വന്നപ്പോഴാണ് ഉബറിന്റെ...
ഒരു ശീതകാല രാത്രിലെ കോണ്‍ഫറന്‍സ് കഴിഞ്ഞ്, രണ്ട് സൂഹൃത്തുക്കള്‍ക്ക് മടങ്ങി പോകാന്‍ ടാക്‌സി ലഭിക്കാതെ വന്നപ്പോഴാണ് ഉബറിന്റെ ആശയം പിറവിയെടുക്കുന്നത്. "നിങ്ങളുടെ ഫോണില്‍ നിന്ന് ടാക്‌സി ബുക്കു ചെയ്മാന്‍ കഴിയുമോ?" എന്ന ഒരൊറ്റ ആശയത്തിലാണ് ഉബര്‍ സ്ഥാപിതമായത്. 2008 ല്‍ പാരീസിലാണ് കഥ ആരംഭിക്കുന്നത്. രണ്ട് സുഹൃത്തുക്കളായ ട്രാവിസ് കലാനിക്കും ഗാരറ്റ് ക്യാമ്പും ദി ഇക്കണോമിസ്റ്റ് നടത്തിയ ഒരു വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒത്തു ചേര്‍ന്നതാണ്.
സമ്മേളനം കഴിഞ്ഞ് മടങ്ങിപോകാന്‍ ടാക്‌സി ലഭിക്കാതെ വന്നപ്പോഴാണ് ഫോണില്‍ നിന്ന് ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു സംവിധാനത്തെ പറ്റി അവര്‍ ചിന്തിച്ചു തുടങ്ങിയത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ തിരിച്ചെത്തിയപ്പോള്‍ ക്യാമ്പ് തന്റെ ആശയത്തില്‍ ഉറച്ചുനില്‍ക്കുകയും ഉബര്‍ക്യാബ് ഡോട് കോം എന്ന ഡൊമെയ്ന്‍ നാമം വാങ്ങുകയും ചെയ്തു.
സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിയാണ് ഉബര്‍. ലോകമെമ്പാടുമുള്ള 900 ലധികം മെട്രോപൊളിറ്റന്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ സേവനങ്ങളില്‍ ടാക്‌സി, ഭക്ഷണ വിതരണം (ഉബര്‍ ഈറ്റ്സ് ആന്‍ഡ് പോസ്റ്റ്മേറ്റ്സ്), പാക്കേജ് വിതരണം, കൊറിയറുകള്‍, ചരക്ക് ഗതാഗതം, ഇലക്ട്രിക് സൈക്കിള്‍, മോട്ടറൈസ്ഡ് സ്‌കൂട്ടറുകള്‍ എന്നിവ വാടകയ്ക്ക് നല്‍കല്‍, പ്രാദേശിക ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തത്തോടെ ഫെറി ഗതാഗതം എന്നിവ ഉള്‍പ്പെടുന്നു. ഉബറിന് സ്വന്തമായി വാഹനങ്ങളൊന്നുമില്ല; പകരം, ഓരോ ബുക്കിംഗില്‍ നിന്നും 25% കമ്മീഷന്‍ ലഭിക്കുന്നു.
2021 ന്റെ രണ്ടാം പാദത്തില്‍, ഉബറിന് ലോകമെമ്പാടും പ്രതിമാസം 101 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്. അമേരിക്കയില്‍, റൈഡ് ഷെയറിംഗിനായി 68% വിപണി വിഹിതവും, ഭക്ഷണ വിതരണത്തിന് 26% വിപണി വിഹിതവുമുണ്ട്. സമാന കമ്പനികളെപ്പോലെ, ഊബര്‍ അതിന്റെ ഡ്രൈവര്‍മാരെ ജിഗ് തൊഴിലാളികളും സ്വതന്ത്ര കരാറുകാരും ആയി കണക്കാക്കുന്നു.
ഉബറിന്റെ വളര്‍ച്ചയും നിരന്തരമായ വിവാദങ്ങളും കഴിഞ്ഞ ദശകത്തില്‍ ഉയര്‍ന്നുവന്ന ഏറ്റവും ആകര്‍ഷകമായ കമ്പനികളിലൊന്നായി ഇതിനെ മാറ്റുന്നു. 2009 ല്‍ സ്ഥാപിതമായ ഗ്ലോബല്‍ റൈഡ്-ഷെയറിംഗ് ആപ്ലിക്കേഷന്‍, ഒരു ഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി വളരുകയും ചെയ്തു.
സ്ഥാപിതമായി പത്ത് വര്‍ഷത്തിന് ശേഷം, 2019 മെയ് ഒന്‍പതിന് ഉബര്‍ പബ്ലിക് ഇഷ്യു പുറത്തിറക്കി. കമ്പനിയുടെ മൂല്യം 120 ബില്യണ്‍ ഡോളറായിരുന്നു. എങ്കിലും അത് ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കിയില്ല. റൈഡ് ഷെയറിംഗ് മേഖലയില്‍ ഇപ്പോഴും ഊബര്‍ ഒരു പ്രധാന കമ്പനിയായി തുടരുന്നു.