image

15 Jan 2022 8:49 AM IST

Learn & Earn

ടെക്നോപാര്‍ക്ക്, രാജ്യത്തെ മുൻനിര പാർക്കുകളിലൊന്ന്

MyFin Desk

ടെക്നോപാര്‍ക്ക്, രാജ്യത്തെ മുൻനിര പാർക്കുകളിലൊന്ന്
X

Summary

  കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ടെക്‌നോപാര്‍ക്ക്. 1955 ലെ ട്രാവന്‍കൂര്‍-കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമാണിത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പാര്‍ക്കുകളിലൊന്നായ ടെക്നോപാര്‍ക്ക് ലോകത്തിലെ വലിയ ഹരിത ടെക്നോപോളിസുകളില്‍ ഒന്നാണ്. 1990 ല്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് നിലവില്‍ വന്നു. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലായി 63,000 ഐ ടി വിദഗ്ധര്‍ ജോലി ചെയ്യുന്നു. 662.54 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലായി 460 […]


കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ടെക്‌നോപാര്‍ക്ക്. 1955 ലെ ട്രാവന്‍കൂര്‍-കൊച്ചി ലിറ്റററി, സയന്റിഫിക്,...

 

കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ടെക്‌നോപാര്‍ക്ക്. 1955 ലെ ട്രാവന്‍കൂര്‍-കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമാണിത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പാര്‍ക്കുകളിലൊന്നായ ടെക്നോപാര്‍ക്ക് ലോകത്തിലെ വലിയ ഹരിത ടെക്നോപോളിസുകളില്‍ ഒന്നാണ്.

1990 ല്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് നിലവില്‍ വന്നു. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലായി 63,000 ഐ ടി വിദഗ്ധര്‍ ജോലി ചെയ്യുന്നു. 662.54 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിട സമുച്ചയങ്ങളിലായി 460 കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ടെക്നോളജി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായാണ് ടെക്നോപാര്‍ക്ക് നിലവില്‍ വന്നത്. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, വളര്‍ച്ചാ അവസരങ്ങള്‍ എന്നിവ നല്‍കികൊണ്ട് ടെക്നോളജി & ഇലക്ട്രോണിക്സ് കമ്പനികളെയും പ്രൊഫഷണലുകളെയും പിന്തുണക്കുന്ന ഒരു ലോകോത്തര ചുറ്റുപാട് കേരളത്തില്‍ സൃഷ്ടിക്കുകയെന്നതാണ് ടെക്നോപാര്‍ക്ക് ലക്ഷ്യമിടുന്നത്.

സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, സ്മാര്‍ട്ട് കാര്‍ഡ് ടെക്‌നോളജി, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്‌റ്റ് വെയര്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആഭ്യന്തര സ്ഥാപനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, വിദേശ കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ടെക്‌നോപാര്‍ക്കിലുണ്ട്. വിവിധ ഐ ടി സേവനങ്ങള്‍, പ്രോസസ്സ് റീ-എന്‍ജിനീയറിങ്, ആനിമേഷന്‍, ഇ-ബിസിനസ് എന്നിവയും ഇതിലുള്‍പ്പെടുന്നു.