image

15 Jan 2022 12:28 AM GMT

Lifestyle

റിയല്‍ എസ്റ്റേറ്റ് ആക്റ്റ് 2016 എന്താണ്?

MyFin Desk

റിയല്‍ എസ്റ്റേറ്റ് ആക്റ്റ് 2016 എന്താണ്?
X

Summary

വാങ്ങുന്നവരെ സംരക്ഷിക്കുകയും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തെ സഹായിക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.


റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോജക്റ്റുകള്‍ വാങ്ങുന്നവരും, പ്രൊമോട്ടര്‍മാരും തമ്മിലുള്ള ഇടപാടുകള്‍ സുതാര്യമാക്കുന്നതിലൂടെ...

റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോജക്റ്റുകള്‍ വാങ്ങുന്നവരും, പ്രൊമോട്ടര്‍മാരും തമ്മിലുള്ള ഇടപാടുകള്‍ സുതാര്യമാക്കുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാനും, പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ച് നടപ്പിലാക്കിയതാണ് റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്) ആക്റ്ററ്റ്-2016. വാങ്ങുന്നവരെ സംരക്ഷിക്കുകയും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തെ സഹായിക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ബില്ലിന് 2016 മാര്‍ച്ച് 25 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു, അങ്ങനെ അത് നിയമമായി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യതയും, ഉത്തരവാദിത്തവും കൊണ്ടുവരികയും ഉപഭോക്താക്കളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ പ്രാഥമിക ഉദ്ദേശ്യം. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിരീക്ഷിക്കുന്നതിനും, റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിനുമായി സംസ്ഥാന തലത്തില്‍ 'റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ' (RERA) എന്ന പേരില്‍ ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുണ്ട്. ആക്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍:

• റിയല്‍ എസ്റ്റേറ്റ്, ഭവന ഇടപാടുകളില്‍ സുതാര്യതയും, ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക.

• തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും, ഏകീകൃത നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുക.

• റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആഭ്യന്തര, വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക.

• കാര്യക്ഷമമായ പ്രോജക്റ്റ് നിര്‍വ്വഹണത്തിലൂടെയും, ക്രമീകരണത്തിലൂടെയും ചിട്ടയായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക.

• റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റ് ക്ലിയറന്‍സിന് ഏകജാലക സംവിധാനം നടപ്പാക്കുക.

• റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും, തീര്‍പ്പാക്കുന്നതിനുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) സ്ഥാപിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക.

• റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് തര്‍ക്ക പരിഹാര സംവിധാനം അപ്പലേറ്റ് ട്രിബ്യൂണലിലൂടെ സ്ഥാപിക്കുക.

• രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍, അപ്പാര്‍ട്ട്മെന്റുകള്‍ അല്ലെങ്കില്‍ പ്ലോട്ടുകള്‍ ബുക്ക് ചെയ്ത തരം, എടുത്ത അംഗീകാരങ്ങളുടെ ലിസ്റ്റ്, പ്രാരംഭ സര്‍ട്ടിഫിക്കറ്റിന് ശേഷം തീര്‍പ്പുകല്‍പ്പിക്കാത്ത അനുമതികള്‍, പ്രോജക്റ്റിന്റെ നില, എന്നിവ ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ഒരു പ്രൊമോട്ടര്‍ അപ്ലോഡ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

• രജിസ്‌ട്രേഷനായുള്ള അപേക്ഷ 30 ദിവസത്തിനുള്ളില്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും.

• ഒരു പ്രൊമോട്ടറും അപ്പാര്‍ട്ട്മെന്റിന്റെയോ, പ്ലോട്ടിന്റെയോ, കെട്ടിടത്തിന്റെയോ വിലയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ തുക വാങ്ങുന്നയാളില്‍ നിന്ന് അഡ്വാന്‍സ് പേയ്മെന്റോ, അപേക്ഷാ ഫീസോ ആയി
വാങ്ങാന്‍ പാടില്ല. അത് രജിസ്റ്റര്‍ ചെയ്യുക.

• പ്രൊമോട്ടര്‍മാര്‍ ഒരു പ്രത്യേക പ്രോജക്റ്റിനായി വാങ്ങുന്നവരില്‍ നിന്ന് ശേഖരിക്കുന്ന പണത്തിന്റെ 70% ഒരു പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

Tags: