image

15 Jan 2022 1:46 AM GMT

Tax

ജി എസ് ടി നടപ്പാക്കുന്നതിന് മുന്‍പ് നിലവിലിരുന്ന നിയമങ്ങള്‍

MyFin Desk

ജി എസ് ടി നടപ്പാക്കുന്നതിന് മുന്‍പ് നിലവിലിരുന്ന നിയമങ്ങള്‍
X

Summary

ജി എസ് ടി നിലവില്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ നിലവിലുണ്ടായിരുന്നു.


ജി എസ് ടി നടപ്പാക്കുന്നതിന് മുന്‍പ് നിലവിലിരുന്ന നിയമങ്ങള്‍ കേന്ദ്രവും സംസ്ഥാനവും കാലാകാലമായി വ്യത്യസ്ത നികുതിയാണ്...

ജി എസ് ടി നടപ്പാക്കുന്നതിന് മുന്‍പ് നിലവിലിരുന്ന നിയമങ്ങള്‍

കേന്ദ്രവും സംസ്ഥാനവും കാലാകാലമായി വ്യത്യസ്ത നികുതിയാണ് പിരിച്ചുകൊണ്ടിരുന്നത്. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് നികുതി വ്യവസ്ഥകള്‍ വ്യത്യസ്തമായിരുന്നു. ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു നികുതി അടക്കുന്നുണ്ടെങ്കിലും പിന്നീട് മറ്റൊരു നികുതിയും ചുമത്തപ്പെട്ടു പോന്നു. അതിനാല്‍ ഒരു വസ്തുവിന്മേല്‍ രണ്ട് തവണ നികുതി അടക്കേണ്ടി വന്നിരുന്നു. ജി എസ് ടി നിലവില്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ പ്രത്യക്ഷ, പരോക്ഷ നികുതികള്‍ നിലവിലുണ്ടായിരുന്നു.

ജി എസ് ടി വിഭാഗങ്ങള്‍

കേന്ദ്ര ചരക്ക് സേവന നികുതി: ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളിലെ വിതരണത്തില്‍ സെന്‍ട്രല്‍ ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് നികുതി ഈടാക്കുന്നു.


സംസ്ഥാന ചരക്ക് സേവന നികുതി: ഒരു സംസ്ഥാനത്തിനുള്ളിലെ ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില്‍പ്പനയ്ക്ക് സ്റ്റേറ്റ് ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ് നികുതി ഈടാക്കുന്നു.


സംയോജിത ചരക്ക് സേവന നികുതി: ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് നികുതി ഈടാക്കുന്നു.


കേന്ദ്രഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി: രാജ്യത്തെ ഏതെങ്കിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിന് യൂണിയന്‍ ടെറിറ്ററി ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് ചുമത്തുന്നു, അതായത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാമന്‍ & ദിയു, ദാദ്ര നഗര്‍ ഹവേലി, ലക്ഷദ്വീപ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ സി ജി എസ് ടി ക്കൊപ്പം യു ടി ജി എസ് ടിയും ചുമത്തുന്നു.

ജി എസ് ടി യില്‍ ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം

  • ഇ-കൊമേഴ്സ് അഗ്രഗേറ്ററുകള്‍
  • ഇ-കൊമേഴ്സ് അഗ്രഗേറ്ററുകള്‍ വഴി വിതരണം ചെയ്യുന്ന വ്യക്തികള്‍
  • റിവേഴ്സ് ചേഞ്ച് മെക്കാനിസം അനുസരിച്ച് നികുതി അടയ്ക്കുന്ന വ്യക്തികള്‍
  • ഇന്‍പുട്ട് സേവന വിതരണക്കാരും ഏജന്റുകളും
  • നികുതി അടയ്ക്കുന്ന പ്രവാസികള്‍
  • പരിധിയില്‍ കൂടുതല്‍ വിറ്റുവരവുള്ള ബിസിനസുകള്‍
  • ജി എസ് ടി നിയമം നിലവില്‍ വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ആളുകള്‍

ജി എസ് ടി രജിസ്‌ട്രേഷന്‍

ജി എസ് ടി ക്ക് കീഴിലുള്ള ഏതൊരു കമ്പനിയും ഇന്ത്യന്‍ സര്‍ക്കാരിന്റെ ജി എസ് ടി പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് ഐഡന്റിഫിക്കേഫന്‍ നമ്പര്‍ ലഭിക്കും. വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ ജി എസ് ടി രജിസ്ട്രേഷന്‍ ആവശ്യമില്ല. എന്നാല്‍, വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ കൂടുതലുള്ള ഏത് സ്ഥാപനവും നിര്‍ബന്ധമായും ജി എസ് ടി രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്.

എന്താണ് ജി എസ് ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍

ജി എസ് ടി ഐ എന്‍ എന്നത് ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്പറാണ്. ജി എസ് ടി പ്രകാരം രജിസ്റ്റര്‍ ചെയ്ത ഓരോ സ്ഥാപനത്തിനും നല്‍കുന്ന 15 അക്ക തിരിച്ചറിയല്‍ നമ്പറാണിത്. സംസ്ഥാനത്തിന്റെയും പാന്‍ നമ്പറിന്റെയും അടിസ്ഥാനത്തിലാണ് ജി എസ് ടി ഐ എന്‍ നല്‍കുന്നത്.

പ്രധാന ഉപയോഗങ്ങള്‍

  • നമ്പറിന്റെ സഹായത്തോടെ വായ്പകള്‍ ലഭിക്കും.
  • ജി എസ് ടി ഐ എന്‍ ഉപയോഗിച്ച് തിരിച്ചടവുകള്‍ ഉറപ്പാക്കാം
  • സ്ഥിരീകരണങ്ങള്‍ എളുപ്പത്തിലാക്കുന്നു.
  • തിരുത്തലുകള്‍ വരുത്താം.

ജി എസ് ടി സര്‍ട്ടിഫിക്കറ്റ്

ജി എസ് ടി യുടെ കീഴിലുള്ള ഒരു ബിസിനസ്സിന് അധികാരികള്‍ നല്‍കുന്ന ഔദ്യോഗിക രേഖയാണ് ജി എസ് ടി സര്‍ട്ടിഫിക്കറ്റ്. 20 ലക്ഷം രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസ്സും ചില പ്രത്യേക ബിസിനസുകളും ഈ സംവിധാനത്തിന് കീഴില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത നികുതിദായകനാണെങ്കില്‍, ഔദ്യോഗിക ജി എസ് ടി പോര്‍ട്ടലില്‍ നിന്ന് ജി എസ് ടി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. സര്‍ട്ടിഫിക്കറ്റ് നേരിട്ട് ലഭിക്കില്ല. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ മാത്രമേ ലഭിക്കൂ. ജി എസ് ടി സര്‍ട്ടിഫിക്കറ്റില്‍ ജി എസ് ടി ഐ എന്‍, യഥാര്‍ഥ പേര്, വ്യാപാരത്തിന്റെ വിവരങ്ങള്‍, ബിസിനസ്സിന്റെ നിയമ വ്യവസ്ഥ, വിലാസം, ബാധ്യതയുടെ തീയതി, സാധുത കാലാവധി, രജിസ്ട്രേഷന്‍ രീതി അംഗീകാരം നല്‍കുന്ന അതോറിറ്റിയുടെ വിശദാംശങ്ങള്‍, ഒപ്പ്, അംഗീകരിക്കുന്ന ജി എസ് ടി ഓഫീസറുടെ വിശദാംശങ്ങള്‍, സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിച്ച തീയതി എന്നിവ അടങ്ങിയിരിക്കുന്നു.

ജി എസ് ടി റിട്ടേണുകള്‍

ഒരു നികുതിദായകന്‍ നല്‍കേണ്ട വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖയാണ് ജി എസ് ടി റിട്ടേണുകള്‍. നികുതി ബാധ്യത കണക്കാക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു. ജി എസ് ടി യ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ അവരുടെ വാങ്ങലുകള്‍, വില്‍പ്പന, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, ഔട്ട്പുട്ട് ജി എസ് ടി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവയടങ്ങുന്ന ജി എസ് ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യണം.

ജി എസ് ടി നിരക്കുകള്‍

സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജി എസ് ടി കൗണ്‍സില്‍ വ്യത്യസ്ത നികുതികളാണ് ചുമത്തുന്നത്. ചില ഉല്‍പ്പന്നങ്ങള്‍ ജി എസ് ടി ഇല്ലാതെ വാങ്ങാന്‍ കഴിയും. മറ്റു ചില ഉല്‍പ്പന്നങ്ങള്‍ക്ക് 5% ജി എസ് ടി, 12% ജി എസ് ടി, 18% ജി എസ് ടി, 28% ജി എസ് ടി എന്നിങ്ങനെ ഈടാക്കുന്നു. 2017 ജൂലൈയില്‍ പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കിയതിന് ശേഷം ചരക്കുകളുടെയും സേവനങ്ങളുടെയും ജി എസ് ടി നിരക്കുകളില്‍ മാറ്റങ്ങള്‍ ഉണ്ടായി.

പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ജി എസ് ടി നിരക്കുകള്‍ താഴെ നല്‍കുന്നു

ഉല്‍പ്പന്നം ജി എസ് ടി നിരക്ക്

മൊബൈല്‍ ഫോണ്‍ 18%
സാനിറ്റൈസര്‍ 18%
സ്വര്‍ണ്ണം 3%
ഇരുചക്ര വാഹനങ്ങള്‍ 28%
കാര്‍ 28%