image

15 Jan 2022 4:40 AM GMT

Lifestyle

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങൾ ഇവയാണ്

MyFin Desk

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങൾ ഇവയാണ്
X

Summary

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ഔപചാരിക പിന്‍വലിക്കല്‍ നടപടിക്രമം ആരംഭിച്ചുകൊണ്ട് 2017 മാര്‍ച്ച് 29 ന് യൂറോപ്യന്‍ കൗണ്‍സില്‍ വിട്ടുപോകാനുള്ള തീരുമാനം യുകെ ഔദ്യോഗികമായി അറിയിച്ചു


യൂറോപ്യന്‍ യൂണിയന്‍ (ഇയു) 27 അംഗ രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക യൂണിയനാണ്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും...

യൂറോപ്യന്‍ യൂണിയന്‍ (ഇയു) 27 അംഗ രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക യൂണിയനാണ്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യന്‍ യൂണിയന്റെ പിറവി. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘടന. 1992 ലാണ് സംഘടന സ്ഥാപിക്കപ്പെട്ടത്. 2002 ല്‍ പൂര്‍ണ്ണമായി സംഘടന പ്രാബല്യത്തില്‍ വന്നു. യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 അംഗരാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്. യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ നീതിന്യായ കോടതി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന സ്ഥാപനങ്ങള്‍.

ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ ധാരണയായിട്ടുള്ള വിഷയങ്ങളില്‍ എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് നിയമ വ്യവസ്ഥ യൂണിയന്‍ സ്ഥാപിച്ചു. ഇതനുസരിച്ചുള്ള ഒരു ഏകീകൃത വിപണിയും സ്ഥാപിക്കപ്പെട്ടു. ആഭ്യന്തര വിപണിയിലെ ചരക്കുകള്‍, സേവനങ്ങള്‍, മൂലധനം എന്നിവയുടെ സ്വതന്ത്രമായ നീക്കം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് യൂറോപ്യന്‍ യൂണിയന്റെ നയങ്ങള്‍. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാര്‍ഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയെല്ലാം യൂണിയന്‍ നടപ്പാക്കുന്ന നയങ്ങളില്‍ ഉള്‍പെടുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, നിയമവാഴ്ച, സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം യൂറോപ്യന്‍ യൂണിയന്‍ അടിവരയിടുന്ന പൊതു തത്വങ്ങളും മൂല്യങ്ങളുമാണ്. അംഗ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ഔപചാരിക പിന്‍വലിക്കല്‍ നടപടിക്രമം ആരംഭിച്ചുകൊണ്ട് 2017 മാര്‍ച്ച് 29 ന് യൂറോപ്യന്‍ കൗണ്‍സില്‍ വിട്ടുപോകാനുള്ള തീരുമാനം യുകെ ഔദ്യോഗികമായി അറിയിച്ചു. ഇതെത്തുടര്‍ന്ന്, 2020 ജനുവരി 31 ന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുകയും എന്നാല്‍ 2020 ഡിസംബര്‍ 31 വരെ യൂറോപ്യന്‍ യൂണിയന്‍ യുകെയില്‍ തുടരുകയും ചെയ്തു.