വെസ്റ്റ് ആഫ്രിക്കന്‍ ഇക്കണോമിക് ആന്‍ഡ് മോണിറ്ററി യൂണിയന്‍ (യുഎഇഎംയു) പ്രധാനമായും വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒരു സംഘടനയാണ്. മുമ്പ്...
വെസ്റ്റ് ആഫ്രിക്കന്‍ ഇക്കണോമിക് ആന്‍ഡ് മോണിറ്ററി യൂണിയന്‍ (യുഎഇഎംയു) പ്രധാനമായും വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒരു സംഘടനയാണ്. മുമ്പ് ഫ്രഞ്ച് കോളനികളായിരുന്ന 8 രാജ്യങ്ങളാണ് സംഘടനയില്‍ ഉള്ളത്. മുന്‍ ബ്രിട്ടീഷ് കോളനികളായ നൈജീരിയയും ഘാനയും പോലെയുള്ള രാജ്യങ്ങളുടെ ആധിപത്യം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യുഎഇഎംയു എന്ന സംഘടന രൂപീകരിക്കാനിടയായത്.
ഫ്രാങ്ക് ഒരു പൊതു കറന്‍സിയായി പങ്കിടുന്ന രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടാണ് 1994 ല്‍ യുഎഇഎംയു സ്ഥാപിച്ചത്. ബെനിന്‍, ബുര്‍ക്കിന ഫാസോ, ഐവറി കോസ്റ്റ്, മാലി, നൈജര്‍, സെനഗല്‍, ടോഗോ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരും സര്‍ക്കാരുകളും 1994 ജനുവരി 10 ന് സെനഗലിലെ ഡാക്കറില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് സംഘടന നിലവില്‍ വന്നത്. പീന്നീട് 1997 മെയ് 2 ന്, മുന്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗിനിയ-ബിസാവു, സംഘടനയുടെ എട്ടാമത്തെ അംഗരാജ്യമായി.
യുഎഇഎംയു ഒരു തുറന്നതും മത്സരാധിഷ്ഠിതവുമായ വിപണിയുടെ ചട്ടക്കൂടില്‍ അംഗരാജ്യങ്ങളില്‍ ഏകീകൃത സാമ്പത്തിക നയം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. പശ്ചിമാഫ്രിക്കന്‍ ഉപമേഖലയുടെ സാമ്പത്തിക വശങ്ങള്‍ കണക്കിലെടുത്തു കൊണ്ട് നേരിടേണ്ട വെല്ലുവിളികള്‍ സംബന്ധിച്ച് സംഘടന ധാരണയുണ്ടാക്കിയിട്ടുണ്ട്.