image

15 Jan 2022 5:58 AM GMT

Realty

എല്‍ ആന്‍ഡ് ടി റിയല്‍റ്റി

MyFin Desk

എല്‍ ആന്‍ഡ് ടി റിയല്‍റ്റി
X

Summary

  ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഗ്രൂപ്പിന്റെ ഭാഗമായ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി റിയല്‍റ്റി. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. മുംബൈ, എന്‍ സി ആര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റീട്ടെയില്‍, കോര്‍പ്പറേറ്റ് ഓഫീസ്, വിശ്രമ സ്ഥലങ്ങള്‍, വിനോദ ഇടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം എല്‍ ആന്‍ഡ് ടി റിയല്‍റ്റി ഏറ്റെടുക്കുന്നു. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ, ക്രസന്റ് ബേ, എമറാള്‍ഡ് ഐല്‍, റെയിന്‍ട്രീ […]


ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഗ്രൂപ്പിന്റെ ഭാഗമായ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി റിയല്‍റ്റി. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. മുംബൈ,...

 

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഗ്രൂപ്പിന്റെ ഭാഗമായ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി റിയല്‍റ്റി. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. മുംബൈ, എന്‍ സി ആര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റീട്ടെയില്‍, കോര്‍പ്പറേറ്റ് ഓഫീസ്, വിശ്രമ സ്ഥലങ്ങള്‍, വിനോദ ഇടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം എല്‍ ആന്‍ഡ് ടി റിയല്‍റ്റി ഏറ്റെടുക്കുന്നു. ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ, ക്രസന്റ് ബേ, എമറാള്‍ഡ് ഐല്‍, റെയിന്‍ട്രീ ബൊളിവാര്‍ഡ്, സീവുഡ്‌സ് ഗ്രാന്‍ഡ് സെന്‍ട്രല്‍, ഈഡന്‍ പാര്‍ക്ക് തുടങ്ങിയവയാണ് നടപ്പിലാക്കിയ പ്രശസ്തമായ ചില പദ്ധതികള്‍.

2011-ല്‍ സ്ഥാപിതമായ എല്‍ ആന്‍ഡ് ടി റിയല്‍റ്റി, റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റീട്ടെയില്‍ ഡെവലപ്മെന്റുകളിലായി 70 മില്യണ്‍ ചതുരശ്ര അടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മുംബൈ, നവി മുംബൈ, എന്‍ സി ആര്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളില്‍ കമ്പനി ഉല്‍പ്പന്നങ്ങളും, സംവിധാനങ്ങളും വിപണനം ചെയ്യപ്പെടുന്നു. ശക്തമായ ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും, ഉയര്‍ന്ന നിലവാരത്തിലുള്ള നിര്‍മ്മാണവുമാണ് കമ്പനിയുടെ വിജയ രഹസ്യം.

സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ലോകോത്തര നിലവാരത്തിനായുള്ള നിരന്തര അന്വേഷണങ്ങള്‍ എന്നിവയിലൂടെ ഇത് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ പുനര്‍നിര്‍വ്വചിച്ചു. പടിഞ്ഞാറന്‍ ഇന്ത്യയിലും, ദക്ഷിണേന്ത്യയിലും ചണ്ഡീഗഢിലുമായി നിരവധി പാര്‍പ്പിട, വാണിജ്യ, റീട്ടെയില്‍ പ്രോജക്ടുകളുമായി എല്‍ ആന്‍ ടി റിയല്‍റ്റിക്ക് ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. കസ്റ്റമര്‍ ഒബ്സഷനുള്ള സിഐഐ അവാര്‍ഡും, ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് പ്രോജക്റ്റ് മാനേജ്മെന്റ് എക്സലന്‍സിനായി പിഎംഐ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.