image

14 Jan 2022 12:19 AM GMT

Market

ഓഹരി വിപണിയെ അറിയാം

MyFin Desk

ഓഹരി വിപണിയെ അറിയാം
X

Summary

ഓരോ സ്റ്റോക്ക് എക്സ്ചേഞ്ചും ആ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികളോട് സ്വന്തം ലിസ്റ്റിംഗ് വ്യവസ്ഥകള്‍ അറിയിക്കുന്നു.


ഓഹരി വിപണി (സ്റ്റോക്ക് എക്സ്ചേഞ്ച്) എന്നത് ഓഹരി ഇടപാടുകാര്‍ക്കും, നിക്ഷേപകര്‍ക്കും ഓഹരികള്‍, ബോണ്ടുകള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവ...

 

ഓഹരി വിപണി (സ്റ്റോക്ക് എക്സ്ചേഞ്ച്) എന്നത് ഓഹരി ഇടപാടുകാര്‍ക്കും, നിക്ഷേപകര്‍ക്കും ഓഹരികള്‍, ബോണ്ടുകള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാനും, വില്‍ക്കാനുമുള്ള പ്ലാറ്റ്ഫോമാണ്. വാങ്ങുന്നവരും, വില്‍ക്കുന്നവരും എക്സ്ചേഞ്ചിന്റെ ഒരു കേന്ദ്ര സ്ഥലത്ത് നിന്നും നേരിട്ടോ, ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ചോ ഇടപാടുകള്‍ നടത്തുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ആഗോള സെക്യൂരിറ്റീസ് മാര്‍ക്കറ്റിന്റെ ഭാഗമാണ്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഓഹരി വിപണികൾ. ഓരോ സ്റ്റോക്ക് എക്സ്ചേഞ്ചും ആ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികളോട് സ്വന്തം ലിസ്റ്റിംഗ് വ്യവസ്ഥകള്‍ അറിയിക്കുന്നു. അത്തരം വ്യവസ്ഥകളില്‍ ലിസ്റ്റ് ചെയ്യാന്‍ വേണ്ട ഏറ്റവും ചുരുങ്ങിയ ഓഹരികളുടെ എണ്ണം, ചുരുങ്ങിയ വിപണി മൂലധനം, ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനം എന്നിവ ഉള്‍പ്പെടുന്നു.

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണ് നാസ്ഡാക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്. സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (SGX) സിംഗപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു നിക്ഷേപ ഹോള്‍ഡിംഗ് കമ്പനിയാണ്. കൂടാതെ, സെക്യൂരിറ്റികളും, ഡെറിവേറ്റീവ് ട്രേഡിംഗുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഇത് നല്‍കുന്നു.

SGX വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എക്‌സ്‌ചേഞ്ചുകളിലും, ഏഷ്യന്‍ ആന്‍ഡ് ഓഷ്യാനിയന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫെഡറേഷനിലും അംഗമാണ്. മറ്റൊരു പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (FTSE).