image

14 Jan 2022 4:50 AM GMT

Market

ഓഹരി വിറ്റഴിക്കല്‍ എന്നാൽ എന്ത്?

MyFin Desk

ഓഹരി വിറ്റഴിക്കല്‍ എന്നാൽ എന്ത്?
X

Summary

1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയം ഓഹരി വിറ്റഴിക്കല്‍ അടക്കമുള്ള പരിപാടികള്‍ തുടങ്ങിവച്ചു


പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്ന പ്രക്രിയയാണ് ഓഹരി വിറ്റഴിക്കല്‍ (disinvestment). പൊതുമേഖല സ്ഥാപനങ്ങളിലെ ഭൂരിപക്ഷം...

പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്ന പ്രക്രിയയാണ് ഓഹരി വിറ്റഴിക്കല്‍ (disinvestment). പൊതുമേഖല സ്ഥാപനങ്ങളിലെ ഭൂരിപക്ഷം ഓഹരിയും സര്‍ക്കാരിന്റേതായിരിക്കാം. അത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ ഏതുമാകാം. സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാതെ ഒരു നിശ്ചിത ശതമാനം ഓഹരികള്‍ മാത്രം വില്‍ക്കുന്നതിനെയാണ് ഓഹരി വിറ്റഴിക്കല്‍ എന്ന് ഉദ്ദേശിക്കുന്നത്. ഇതില്‍ ഉടമസ്ഥാവകാശം (ownership) ഒരിക്കലും കൈമാറുന്നില്ല. ഭൂരിപക്ഷ ഓഹരികള്‍ എല്ലായ്പ്പോഴും സര്‍ക്കാരില്‍ തന്നെയാകും.

അതേസമയം സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക്് കൊടുക്കുന്നതാണ് സ്വകാര്യവത്കരണം (privatization). ഇവിടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും കൈമാറ്റം ചെയ്യപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്താന്‍ ഇത് സഹായകമാകും.

സര്‍ക്കാരുകളും, സ്ഥാപനങ്ങളും ധനസഹായം നല്‍കുന്ന പദ്ധതികളില്‍ കൂടുതല്‍ ഉല്‍പ്പാദന ക്ഷമതയുള്ള മേഖലകളിലേക്ക് വിഭവങ്ങളുടെ പുനര്‍വിനിയോഗം നടത്താന്‍ ഇതിലൂടെ സാധിക്കുന്നു. രാഷ്ട്രീയമോ, തന്ത്രപരമോ, പാരിസ്ഥിതികമോ, നിയമപരമോ ആയ കാരണങ്ങളാലും ഓഹരി വിറ്റഴിക്കല്‍ നടക്കാം. മൂലധനച്ചെലവ് കുറയ്ക്കല്‍, മാതൃ കമ്പനിയില്‍ നിന്ന് വേര്‍പ്പെടുത്തല്‍, സബ്സിഡിയറികളെ കൂട്ടിച്ചേര്‍ക്കല്‍, ഓഹരി വില്‍പ്പന എന്നിങ്ങനെ ഓഹരി വിറ്റഴിക്കല്‍ പലരൂപത്തിലും ആകാം.

1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ നടപ്പിലാക്കിയ പുത്തന്‍ സാമ്പത്തിക നയം ഓഹരി വിറ്റഴിക്കല്‍ അടക്കമുള്ള പരിപാടികള്‍ തുടങ്ങിവച്ചു. പല പൊതുമേഖലാ സ്ഥാപനങ്ങളും ആസ്തി എന്നതിലുപരി സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തുന്നത് തടയിടാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കലാണ് സര്‍ക്കാരുകള്‍ മുന്നോട്ട് വച്ച മാര്‍ഗം.