image

14 Jan 2022 6:16 AM GMT

Tax

ടാക്സ് സേവിംഗ് സ്‌കീമുകള്‍ ഏതൊക്കെയാണ്?

MyFin Desk

ടാക്സ് സേവിംഗ് സ്‌കീമുകള്‍ ഏതൊക്കെയാണ്?
X

Summary

ഇവ ക്ലോസ്-എന്‍ഡഡ് പദ്ധതികളും പത്ത് വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നതുമാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപര്‍ക്ക് പണം പിന്‍വലിച്ച് തുടങ്ങാനാകും.


പ്രത്യേക ആനുകൂല്യങ്ങളുള്ള നികുതി നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയിട്ടുള്ള ഇക്വിറ്റി-ഓറിയന്റഡ് പദ്ധതികളാണ് ടാക്സ് സേവിംഗ് സ്‌കീമുകള്‍...

പ്രത്യേക ആനുകൂല്യങ്ങളുള്ള നികുതി നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയിട്ടുള്ള ഇക്വിറ്റി-ഓറിയന്റഡ് പദ്ധതികളാണ് ടാക്സ് സേവിംഗ് സ്‌കീമുകള്‍ (tax saving schemes). മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിരവധി ടാക്സ് സേവിംഗ് സ്‌കീമുകളുണ്ട്. ഇവ ക്ലോസ്-എന്‍ഡഡ് പദ്ധതികളും പത്ത് വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്നതുമാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപര്‍ക്ക് പണം പിന്‍വലിച്ച് തുടങ്ങാനാകും.

വരുമാനം (income), വളര്‍ച്ച (growth), മൂലധന വളര്‍ച്ച (capital appreciation) എന്നിങ്ങനെയുള്ള വിവിധ സ്‌കീമുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീമുകള്‍, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയവ ടാക്സ് സേവിംഗ് പദ്ധതികള്‍ക്ക് ഉദാഹരണമാണ്.

  1. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീമുകള്‍ (equity-linked savings schemes): ബ്ലൂചിപ്പ് കമ്പനികളുടെ (ആഗോള പ്രശസ്തി നേടിയ, സാമ്പത്തിക സ്ഥിരതയുള്ള, മികച്ച കമ്പനികള്‍) ഓഹരികളില്‍ നിക്ഷേപിക്കുന്ന വിവിധതരം പദ്ധതികളാണ് ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകള്‍. ഇവയുടെ ആദായം ഓഹരി വിപണി വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്വിറ്റി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നാതിനാല്‍ പ്രത്യേക സ്‌കീമുകളിലൂടെ ഗവണ്‍മെന്റുകള്‍ നികുതിയിളവ് നല്‍കുന്നു. ടാക്സ് സേവിംഗ്സ് സ്‌കീമുകള്‍ വളര്‍ച്ചയെ (growth) അടിസ്ഥാനമാക്കിയുള്ളതാണ്.
  2. പെന്‍ഷന്‍ സ്‌കീമുകള്‍ (pension schemes): വിരമിക്കലിന് ശേഷം വ്യക്തികള്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സന്തുലിത പദ്ധതിയാണ് (Balanced schemes) പെന്‍ഷന്‍ സ്‌കീമുകള്‍. ഒരു പെന്‍ഷന്‍ പദ്ധതിക്ക് തൊഴിലുടമയുടെ സംഭാവനകള്‍ ആവശ്യമാണ്. ജീവനക്കാരന്റെ അധിക സംഭാവനകളും ഇതില്‍ പെടുന്നു.
  3. ഇന്‍ഡക്സ് ഫണ്ടുകള്‍ (index funds): ഓഹരി വിപണി ഇന്‍ഡക്സിന്റെ ഘടകങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ (ഇന്‍ഡക്സില്‍ ഓഹരികള്‍ എപ്രകാരമാണോ വിന്യസിച്ചിരിക്കുന്നത് അത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ള) പോര്‍ട്ട്ഫോളിയോ ഉള്ള മൂ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടാണ് (ETF) ഇന്‍ഡക്സ് ഫണ്ട്. നിക്ഷേപകര്‍ക്ക് വിശാലമായ വിപണി സാധ്യതകള്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവ ഒരു ഇന്‍ഡക്സ് മ്യൂച്വല്‍ ഫണ്ട് വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ വളരെ പ്രചാരമുള്ളവയാണ്.