ഹ്രസ്വകാല ബോണ്ട് ഫണ്ടുകള്‍ (short-term bond funds) ഹ്രസ്വകാല കടപ്പത്രങ്ങളും, മണി മാര്‍ക്കറ്റ് ഉപകരണങ്ങളും ഉള്‍പ്പെടുന്ന ഒരു...
ഹ്രസ്വകാല ബോണ്ട് ഫണ്ടുകള്‍ (short-term bond funds)
ഹ്രസ്വകാല കടപ്പത്രങ്ങളും, മണി മാര്‍ക്കറ്റ് ഉപകരണങ്ങളും ഉള്‍പ്പെടുന്ന ഒരു പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപിക്കുന്നതിലൂടെ വരുമാനം സൃഷ്ടിക്കുന്ന ഫണ്ടുകളാണ് ഹ്രസ്വകാല ബോണ്ട് ഫണ്ടുകള്‍. ഇവ ഉയര്‍ന്ന തോതിലുള്ള പണത്തിന്റെ ഒഴുക്കും സാധ്യമാക്കാന്‍ ശ്രമിക്കുന്നു. പ്രധാനമായി കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കൊണ്ട് നിര്‍മിച്ചവയാണ് ഇവ. ഹ്രസ്വകാല ബോണ്ട് ഫണ്ടുകള്‍ കുറഞ്ഞ പലിശ നിരക്കുള്ള കാലയളവില്‍ ഉയര്‍ന്ന വരുമാനം നല്‍കുന്നില്ല. കാരണം ഈ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് കടപ്പത്ര വിപണിയില്‍ (debt market) നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കമ്പനികള്‍ക്ക് ബാങ്കുകളില്‍ നിന്ന് പണം സമാഹരിക്കാനാകും. പോര്‍ട്ട്ഫോളിയോയുടെ ശരാശരി കാലയളവ് ഒരു സാധാരണ ലിക്വിഡ് സ്‌കീമിനേക്കാള്‍ (liquid scheme) ദൈര്‍ഘ്യമേറിയതായിരിക്കും, എന്നാല്‍ കടപ്പത്ര സ്‌കീമുകളേക്കാള്‍ (debt scheme) കുറഞ്ഞതായിരിക്കും.
ദീര്‍ഘകാല ബോണ്ട് ഫണ്ടുകള്‍ (long-term bond funds)
ഈ ഫണ്ടുകള്‍ ദീര്‍ഘകാല ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും, കോര്‍പ്പറേറ്റ് കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. ഇവയുടെ അറ്റ ആസ്തി മൂല്യം (net asset value) അടിസ്ഥാന ആസ്തികളുടെ (ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ബോണ്ടുകള്‍, കടപ്പത്രങ്ങള്‍) വിപണി മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സെക്യൂരിറ്റികള്‍ ഉയര്‍ന്ന പലിശ നിരക്ക് റിസ്‌കിന് വിധേയമാണ്. പലിശ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ച് ബോണ്ടുകളുടെ വിപണി വിലയിലും വ്യത്യാസമുണ്ടാകും. ഇത് ഫണ്ടിന്റെ NAV യിലും ഏറ്റക്കുറച്ചിലുകളുണ്ടാക്കും.