image

14 Jan 2022 4:46 AM GMT

Market

സെക്ടറല്‍ ഫണ്ടുകള്‍ എന്നാൽ എന്ത്?

MyFin Desk

സെക്ടറല്‍ ഫണ്ടുകള്‍ എന്നാൽ എന്ത്?
X

Summary

ഒരു സെക്ടര്‍ ഫണ്ടിന് പോര്‍ട്ട്ഫോളിയോ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.


സമ്പദ് വ്യവസ്ഥയിലെ ഒരു പ്രത്യേക മേഖലയിലോ, വ്യവസായങ്ങളിലോ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്നവയാണ്...

സമ്പദ് വ്യവസ്ഥയിലെ ഒരു പ്രത്യേക മേഖലയിലോ, വ്യവസായങ്ങളിലോ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്നവയാണ് സെക്ടറല്‍ ഫണ്ടുകള്‍ (Sectoral funds). ഈ ഫണ്ടുകള്‍ തീമാറ്റിക് ഫണ്ടുകള്‍ (Thematic funds) എന്നും അറിയപ്പെടുന്നു. നിര്‍മാണം, ബാങ്കിംങ്, ടെക്നോളജി, ഊര്‍ജം, റിസല്‍ എസ്റ്റേറ്റ്, ആരോഗ്യ പരിപാലനം, എഫ്എംസിജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്നീ മേഖലകളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്.

വളരെ അപകടം നിറഞ്ഞതും എന്നാല്‍ മികച്ച ആദായം നല്‍കുന്നതുമായ നിക്ഷേപങ്ങളുമാണ് ഇവ. സാമ്പത്തിക രംഗത്തെ മാറ്റം ചില മേഖലകളില്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സെക്ടറല്‍ ഫണ്ടുകള്‍ ഒരു മേഖലയില്‍ മാത്രം കേന്ദ്രീകൃതമായിട്ടുള്ള നിക്ഷേപമായതിനാല്‍ അവിടെയുണ്ടാകുന്ന ഏത് തരം നയം മാറ്റങ്ങളും ഫണ്ടില്‍ നിന്നുള്ള വരുമാനത്തെ ബാധിക്കാം.

ഒരു സെക്ടര്‍ ഫണ്ടിന് പോര്‍ട്ട്ഫോളിയോ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ലക്ഷ്യം വയ്ക്കുന്ന മേഖലയ്ക്ക് പുറത്തുള്ള അവസരങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്‍വെസ്റ്റ്മെന്റെ മാനേജര്‍ക്ക് അനുവാദമില്ല.