image

14 Jan 2022 4:42 AM GMT

Mutual Fund

മ്യൂച്വല്‍ ഫണ്ടുകളിലെ അപകടവും, ആദായവും

MyFin Desk

മ്യൂച്വല്‍ ഫണ്ടുകളിലെ അപകടവും, ആദായവും
X

Summary

ഓരോ സ്‌കീമിനും അപകട സാധ്യതകള്‍ വ്യത്യസ്തമാണ്. ഒരു പ്രത്യേക മേഖലയിലെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന സെക്ടറല്‍ ഫണ്ടുകള്‍ക്ക് താരതമ്യേന അപകട സാധ്യത കൂടുതലാണ്.


അപകട സാധ്യത (risk) മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അപകട സാധ്യത വളരെ കൂടതലാണ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍...

അപകട സാധ്യത (risk)

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അപകട സാധ്യത വളരെ കൂടതലാണ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അപകട സാധ്യതയുള്ളത് ഇക്വിറ്റി-ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ്. ഇക്വിറ്റി-ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ ആദായം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ സാഹചര്യം ഉണ്ടാകുന്നത്. ഇക്വിറ്റി ഷെയറുകളുടെ വിലയിലെ ഇടിവ് ഇക്വിറ്റി ഹോള്‍ഡിംഗുകളുടെ മൂല്യത്തില്‍ കുറവുണ്ടാക്കും. ഇത് മൊത്തം ആസ്തി മൂല്യത്തിലും കുറവുണ്ടാക്കുന്നു.

ഡൈവേഴ്സിഫൈഡ് ഇക്വിറ്റി സ്‌കീമുകള്‍ (diversified equity schemes), ഇന്‍ഡക്സ് ഫണ്ടുകള്‍, സെക്ടറല്‍ സ്‌കീമുകള്‍, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീമുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇക്വിറ്റി സ്‌കീമുകളുണ്ട്. ഓരോ സ്‌കീമിനും അപകട സാധ്യതകള്‍ വ്യത്യസ്തമാണ്. ഒരു പ്രത്യേക മേഖലയിലെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന സെക്ടറല്‍ ഫണ്ടുകള്‍ക്ക് താരതമ്യേന അപകട സാധ്യത കൂടുതലാണ്. ഇന്‍ഡക്സ് ഫണ്ടുകളുടെ കാര്യത്തില്‍ ഇന്‍ഡക്സിലുണ്ടാകുന്ന മാറ്റം ഇവയുടെ ഫണ്ടുകളിലും പ്രതിഫലിക്കും. ഇക്വിറ്റി ഫണ്ടുകള്‍ ഉയര്‍ന്ന ആദായം നല്‍കുന്നതിനൊപ്പം, ഉയര്‍ന്ന അപകട സാധ്യതയും നിലനിര്‍ത്തുന്നു.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനം വ്യത്യസ്ത നികുതികള്‍ക്ക് വിധേയമാണ്. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (STT), ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് (DDT), ലോംഗ്-ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് (Long-terms capital gains tax), ഷോര്‍ട്ട്-ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്സ് (Short-term capital gains tax) എന്നിവ ഇടപാടുകളുടെ വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ടിവരും.

ആദായം (return)

ഡിവിഡന്റുകള്‍: ഫണ്ടില്‍ നിന്ന് നേടിയ ലാഭം ഡിവിഡന്റ് രൂപത്തില്‍ യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നു. അല്ലെങ്കില്‍ വീണ്ടും ഫണ്ടില്‍ നിക്ഷേപിക്കുന്നു. ഡിവിഡന്റ് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ ഡിവിഡന്റുകള്‍ സ്വയമേവ നിക്ഷേപിക്കപ്പെടുന്നു. അതിനാല്‍ നിക്ഷേപകര്‍ക്ക് നികുതി നല്‍കേണ്ടി വരുന്നില്ല.

മൂലധന വളര്‍ച്ച: വാങ്ങിയ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ യൂണിറ്റുകള്‍ വില്‍ക്കുന്നതിലൂടെ നിക്ഷേപകന്‍ ലാഭം ഉറപ്പാക്കുന്നു. ഇതിനെ മൂലധന വളര്‍ച്ച എന്ന് വിളിക്കുന്നു.