image

13 Jan 2022 11:56 PM GMT

Market

പ്രൊപ്രൈറ്റർഷിപ് കമ്പനി എന്നാൽ എന്ത്?

MyFin Desk

പ്രൊപ്രൈറ്റർഷിപ്  കമ്പനി എന്നാൽ എന്ത്?
X

Summary

ഏക ഉടമസ്ഥാവകാശ സ്ഥാപനം അഥവാ സോള്‍ പ്രോപ്രേറ്റെര്‍ഷിപ് കമ്പനി എന്നത് ഒരു വ്യക്തിക്ക് മാത്രം ഉടമസ്ഥാവകാശം ഉള്ളതും അയാളാല്‍ നടത്തപെടുന്നതുമായ സ്ഥാപനമാണ്. ഉടമസ്ഥനും സ്ഥാപനവും തമ്മില്‍ ഇതില്‍ വേര്‍തിരിവില്ല. ഉടമസ്ഥാവകാശം ഒരാള്‍ക്കെങ്കിലും അയാള്‍ക്ക് ആളുകളെ നിയമിക്കാം. ഇതില്‍ നിന്നുണ്ടാവുന്ന ലാഭമെല്ലാം ഏക ഉടമയ്ക്ക് അവകാശപ്പെട്ടതായിരിക്കും. അത് പോലെ നഷ്ടങ്ങളുടെയും ബാധ്യതകളുടെയും ഉത്തരവാദിത്വവും അയാള്‍ക്ക് തന്നെയായിരിക്കും. ഉടമസ്ഥന്ന് വേണമെങ്കില്‍ അയാളുടെ നിലവിലുള്ള നിയമാനുസൃത വ്യാപാര നാമത്തിലല്ലാതെ പുതിയ ഒരു പേര് തന്റെ സംരംഭത്തിന്ന് ഉപയോഗിക്കാം. അത് രജിസ്റ്റര്‍ ചെയ്യണം […]


ഏക ഉടമസ്ഥാവകാശ സ്ഥാപനം അഥവാ സോള്‍ പ്രോപ്രേറ്റെര്‍ഷിപ് കമ്പനി എന്നത് ഒരു വ്യക്തിക്ക് മാത്രം ഉടമസ്ഥാവകാശം ഉള്ളതും അയാളാല്‍...


ഏക ഉടമസ്ഥാവകാശ സ്ഥാപനം അഥവാ സോള്‍ പ്രോപ്രേറ്റെര്‍ഷിപ് കമ്പനി എന്നത് ഒരു വ്യക്തിക്ക് മാത്രം ഉടമസ്ഥാവകാശം ഉള്ളതും അയാളാല്‍ നടത്തപെടുന്നതുമായ സ്ഥാപനമാണ്. ഉടമസ്ഥനും സ്ഥാപനവും തമ്മില്‍ ഇതില്‍ വേര്‍തിരിവില്ല. ഉടമസ്ഥാവകാശം ഒരാള്‍ക്കെങ്കിലും അയാള്‍ക്ക് ആളുകളെ നിയമിക്കാം.

ഇതില്‍ നിന്നുണ്ടാവുന്ന ലാഭമെല്ലാം ഏക ഉടമയ്ക്ക് അവകാശപ്പെട്ടതായിരിക്കും. അത് പോലെ നഷ്ടങ്ങളുടെയും ബാധ്യതകളുടെയും ഉത്തരവാദിത്വവും അയാള്‍ക്ക് തന്നെയായിരിക്കും. ഉടമസ്ഥന്ന് വേണമെങ്കില്‍ അയാളുടെ നിലവിലുള്ള നിയമാനുസൃത വ്യാപാര നാമത്തിലല്ലാതെ പുതിയ ഒരു പേര് തന്റെ സംരംഭത്തിന്ന് ഉപയോഗിക്കാം. അത് രജിസ്റ്റര്‍ ചെയ്യണം എന്ന് മാത്രം.