image

14 Jan 2022 11:56 AM IST

Banking

മ്യൂച്ചല്‍ ഫണ്ടുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍

MyFin Desk

മ്യൂച്ചല്‍ ഫണ്ടുകളുടെ വ്യത്യസ്ത വിഭാഗങ്ങള്‍
X

Summary

ഫണ്ടുകളെ അവ നിക്ഷേപിക്കുന്ന ആസ്തികളുടെ (Asset class) അടിസ്ഥാനത്തില്‍ തരംതിരിക്കാം.


മ്യൂച്ചല്‍ ഫണ്ടുകളെ അവ നിക്ഷേപിക്കുന്ന ആസ്തികളുടെ (Asset classes) അടിസ്ഥാനത്തില്‍ തരംതിരിക്കാം. 1. ഇക്വിറ്റി ഫണ്ട് (Equity fund): ഫണ്ടുകള്‍ ഇക്വിറ്റി...

മ്യൂച്ചല്‍ ഫണ്ടുകളെ അവ നിക്ഷേപിക്കുന്ന ആസ്തികളുടെ (Asset classes) അടിസ്ഥാനത്തില്‍ തരംതിരിക്കാം.

1. ഇക്വിറ്റി ഫണ്ട് (Equity fund): ഫണ്ടുകള്‍ ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിക്കുന്നതാണ് ഇക്വിറ്റി ഫണ്ട്. ഡെറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്വിറ്റി ഫണ്ടുകള്‍ റിസ്‌ക് ഉള്ളവയാണ്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഫണ്ടുകളെ വൈവിധ്യവല്‍ക്കരിക്കപ്പെട്ടവ (Diversified), വളര്‍ച്ച (Growth), മൂല്യം (Value), സെക്ടര്‍ (Sector) എന്നിങ്ങനെ വീണ്ടും വേര്‍തിരിക്കാം.

ഉദാഹരണമായി, ഇന്‍ഡെക്സ് ഫണ്ടുകള്‍ (Index funds), ഡൈവേര്‍സിഫൈഡ് ഫണ്ടുകള്‍ (Diversified funds), ആര്‍ബിട്രേജ് ഫണ്ടുകള്‍ (Arbitrage funds), ലാര്‍ജ്-കാപ് ഫണ്ട്സ് ( Large-cap funds), സ്മാള്‍-കാപ് ഫണ്ട്സ് (Small-cap funds), മിഡ്-കാപ് ഫണ്ട്സ് (Mid-cap funds), സെക്ടര്‍ ഫണ്ട്സ് (Sector funds), ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീമുകള്‍ എന്നിങ്ങനെ അറിയപ്പെടുന്നു.

2. ഡെറ്റ് ഫണ്ട് (Debt fund): വായ്പാ ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടിനെയാണ് ഡെറ്റ് ഫണ്ട് എന്ന് പറയുന്നത്. ഇവയില്‍ കുറഞ്ഞ അപകട സാധ്യതയും, പണത്തിന്റെ ഒഴുക്ക് (liquidity) കൂടുതലുമാണ്. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, കോര്‍പ്പറേറ്റ് ഡെറ്റ് ഉപകരണങ്ങള്‍ (Non-convertible debentures, Mortgage-backed securities, Asset-backed securities) മുതലായവയിലാണ് ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്.

ലിക്വിഡ്/മണി മാര്‍ക്കറ്റ് ഫണ്ടുകള്‍, വരുമാന ഫണ്ടുകള്‍ (Income funds), ഗില്‍റ്റ് ഫണ്ടുകള്‍, ഫ്ളോട്ടിംഗ് റേറ്റ് ഫണ്ടുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

3. ഹൈബ്രിഡ് ഫണ്ടുകള്‍ (Hybrid funds): ഇക്വിറ്റിയുടേയും, ഡെറ്റ് ഇന്‍വെസ്റ്റ്മെന്റിന്റേയും ആനൂകൂല്യങ്ങള്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് ലഭ്യമാകുന്നു. ഇത്തരം ഫണ്ടുകള്‍ രണ്ട് അസറ്റ് ക്ലാസിലും നിക്ഷേപിക്കുന്നു. ഇതിനാല്‍ ഇവയെ ഹൈബ്രിഡ് ഫണ്ടുകള്‍ എന്ന് വിളിക്കുന്നു. കൂടാതെ ഹൈബ്രിഡ് ഫണ്ടുകളെ ഇക്വിറ്റി-ഓറിയന്റഡ് ഫണ്ടുകളെന്നും, ഡെറ്റ്-ഓറിയന്റഡ് ഫണ്ടുകളെന്നും, ബാലന്‍സ്ഡ് ഫണ്ടുകളെന്നും തരംതിരിക്കാം.

  • ആഭ്യന്തര കമ്പനികളില്‍ ഫണ്ടിന്റെ ഇക്വിറ്റി ഹോള്‍ഡിംഗ് 65 ശതമാനത്തില്‍ കൂടുതലുള്ള സ്‌കീമുകളാണ് ഇക്വിറ്റി-ഓറിയന്റഡ് ഫണ്ടുകള്‍.
  • ഡെറ്റ് സെക്യൂരിറ്റികളിലെ നിക്ഷേപം 65 ശതമാനത്തില്‍ കൂടുതലുള്ളവയാണ് ഡെറ്റ്-ഓറിയന്റഡ് ഫണ്ട്സ്. മൂലധന സംരക്ഷണ ഫണ്ടുകള്‍, പ്രതിമാസ വരുമാന പദ്ധതികള്‍, കുട്ടികളുടെ നിക്ഷേപ ഫണ്ടുകള്‍ എന്നിവ ഡെബ്റ്റ് ഫണ്ടുകള്‍ക്ക് ഉദാഹരണമാണ്.
  • ഡെറ്റ് ഉപകരണങ്ങളിലും ഇക്വിറ്റി ഉപകരണങ്ങളിലും 50 ശതമാനം വീതം നിക്ഷേപം നടത്തുന്നതാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍.