ഇന്ത്യയിലെ കമ്പനി സെക്രട്ടറിമാരുടെ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി...
ഇന്ത്യയിലെ കമ്പനി സെക്രട്ടറിമാരുടെ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഒരു പ്രധാന ദേശീയ കോര്‍പ്പറേറ്റ് സെക്രട്ടേറിയല്‍ ബോഡിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ. ഇതിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായി നാല് പ്രാദേശിക ഓഫീസുകളും കൂടാതെ രാജ്യത്തുടനീളം 70 ശാഖകളുമുണ്ട്.
ഐസിഎസ്ഐ നിര്‍ദ്ദേശിച്ചിട്ടുള്ള സിഎസ്ഇഇടി, എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ എന്നിങ്ങനെ മൂന്ന് തലത്തിലുള്ള പരീക്ഷകളില്‍ വിജയിക്കുകയും ദീര്‍ഘകാല പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്ത ഒരാള്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മികച്ച കോര്‍പ്പറേറ്റ് ഭരണരീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകളാണ് ഐസിഎസ്ഐയിലെ
അംഗങ്ങള്‍.