ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് (പങ്കെടുക്കുന്ന...
ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് (പങ്കെടുക്കുന്ന ഏതൊരു ബാങ്കിന്റെയും) എത്തിക്കുന്ന സംവിധാനമാണ്. നിരവധി ബാങ്കിംഗ് ഫീച്ചറുകള്‍, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിംഗ്, മര്‍ച്ചന്റ് പേയ്മെന്റുകള്‍ എന്നിവയെ യുപിഐ ഏകീകരിക്കുന്നു. ഓരോരുത്തരുടെ ആവശ്യത്തിനും സൗകര്യത്തിനും അനുസരിച്ച് ഷെഡ്യൂള്‍ ചെയ്യാനും പണം നല്‍കാനും കഴിയുന്ന 'പിയര്‍ ടു പിയര്‍' കളക്ട് ആവശ്യങ്ങളും യു പി ഐ നിറവേറ്റുന്നു.
എന്‍പിസിഐ (നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ) 21 അംഗ ബാങ്കുകളുമായാണ് ആദ്യ പരീക്ഷണം നടത്തിയത്. 2016 ഏപ്രില്‍ 11ന് മുംബൈയില്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം ജി രാജനാണ് പരീക്ഷണാടിസ്ഥാനത്തില്‍ യു പി ഐ തുടങ്ങിയത്. 2016 ഓഗസ്റ്റ് 25 മുതല്‍ ബാങ്കുകള്‍ അവരുടെ യു പി ഐ പ്രവര്‍ത്തനക്ഷമമാക്കിയ ആപ്പുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങി.