- Home
- /
- Industries
- /
- Banking
- /
- എന്താണ് എന്‍ ആര്‍ ഇ...

Summary
എന്‍ ആര്‍ ഇ അക്കൗണ്ട് നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഏതു രാജ്യത്തെ കറന്‍സിയും ഇന്ത്യന്‍ രൂപയാക്കി മാറ്റാം
ഒരു എന്‍ ആര്‍ ഐ (NRI; നോണ്‍ റസിഡന്റ് ഇന്ത്യന്‍)യ്ക്ക് വിദേശ വരുമാനം നിക്ഷേപിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിക്കാവുന്ന ബാങ്ക് അക്കൗണ്ടാണ് എന്‍ ആര്‍...
ഒരു എന്‍ ആര്‍ ഐ (NRI; നോണ്‍ റസിഡന്റ് ഇന്ത്യന്‍)യ്ക്ക് വിദേശ വരുമാനം നിക്ഷേപിക്കുന്നതിനായി ഇന്ത്യയില്‍ ആരംഭിക്കാവുന്ന ബാങ്ക് അക്കൗണ്ടാണ് എന്‍ ആര്‍ ഇ (നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍) അക്കൗണ്ട്. എന്‍ ആര്‍ ഐ സമ്പാദിക്കുന്ന വരുമാനം ഇന്ത്യയില്‍ നിയന്ത്രിക്കുന്നതിനായാണിത് ആരംഭിച്ചത്. എന്‍ ആര്‍ ഐ എന്ന നിലയില്‍, നിങ്ങള്‍ക്ക് ഒരു ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ അക്കൗണ്ടില്‍ നിങ്ങള്‍ക്ക് എല്ലാ വിദേശ കറന്‍സി സമ്പാദ്യങ്ങളും ഇന്ത്യന്‍ മൂല്യത്തില്‍ നിക്ഷേപിക്കാനും സൂക്ഷിക്കാനും കഴിയും.
എന്‍ ആര്‍ ഇ അക്കൗണ്ട് നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഏതു രാജ്യത്തെ കറന്‍സിയും ഇന്ത്യന്‍ രൂപയാക്കി മാറ്റാം. ഉദാഹരണത്തിന് യുഎസ് ഡോളര്‍, ഇന്ത്യന്‍ രൂപയില്‍ പിന്‍വലിക്കാം. ഇന്ത്യയിലെ തങ്ങളുടെ കുടുംബത്തെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന എന്‍ ആര്‍ ഐകള്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. കാരണം കുടുംബാംഗത്തിന് അക്കൗണ്ടില്‍ ലഭ്യമായ ഫണ്ടുകള്‍ എളുപ്പത്തില്‍ സ്വീകരിക്കാന്‍ ഈ അക്കൗണ്ടിലൂടെ സാധിക്കുന്നു.
വ്യക്തിഗത ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്‍ ആര്‍ ഇ അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുന്നത്. ഇതില്‍ സേവിംഗ്‌സ്, കറന്റ്, റിക്കറിംഗ് അല്ലെങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വ്യക്തിഗതമായോ സംയുക്തമായോ എന്‍ ആര്‍ ഇ അക്കൗണ്ട് തുറക്കാവുതാണ്. എന്നാല്‍ ഒരു ജോയിന്റ് എന്‍ ആര്‍ ഇ അക്കൗണ്ട് തുറക്കാന്‍ മറ്റൊരു എന്‍ ആര്‍ ഐയുമായി ചേര്‍ന്ന് മാത്രമെ സാധിക്കുകയുള്ളു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ;FEMA) മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ഒരു എന്‍ ആര്‍ ഐക്ക് ഇന്ത്യയില്‍ സാധാരണ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടാകരുത്. അതിനാല്‍ ഇന്ത്യയില്‍ ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്ന എന്‍ ആര്‍ ഐകള്‍ ഒരു എന്‍ ആര്‍ ഇ അക്കൗണ്ട് തുറക്കണം. ഇത് എന്‍ ആര്‍ ഐ കളെ ഇന്ത്യക്ക് പുറത്ത് സമ്പാദിക്കുന്ന പണം ഇന്ത്യന്‍ രൂപയില്‍ ലഭിക്കാന്‍ സഹായിക്കുന്നു.
താമസിക്കുന്ന രാജ്യത്തേക്ക് തടസ്സങ്ങളില്ലാതെ പണം തിരിച്ചയക്കാനും എന്‍ ആര്‍ ഇ അക്കൗണ്ട് നിര്‍ബന്ധമാണ്. ഒരു എന്‍ ആര്‍ ഇ അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം ഇതോക്കെയാണ്
- *പ്രവാസി, ഇന്ത്യക്കാരന്‍ ആയിരിക്കണം.
* പഠനത്തിനോ ജോലിക്കോ ബിസിനസ്സിനോ വേണ്ടി ഒരു വിദേശ രാജ്യത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍
*യുഎന്‍ ഓര്‍ഗനൈസേഷനുകളില്‍ പോസ്റ്റ് ചെയ്ത വ്യക്തികള്‍ അല്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റോ പൊതുമേഖലാ സ്ഥാപനമോ ഔദ്യോഗികമായി ബന്ധപ്പെട്ട് വിദേശത്തേക്ക് നിയോഗിക്കപ്പെട്ടവര്‍.
*നാവികര്‍, വിദേശ വിമാനക്കമ്പനികളിലെ ജീവനക്കാര്‍
*ഇന്ത്യന്‍ വംശജനായ വ്യക്തി അല്ലെങ്കില്‍ ഇന്ത്യന്‍ വിദേശ പൗരന്‍.
*ഒരു വിദേശ ഇന്ത്യന്‍ പൗരന്റെ ഭാര്യ അല്ലെങ്കില്‍ പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍(പി ഐ ഒ)ന്റെ പങ്കാളി.
എന്‍ ആര്‍ ഇ അക്കൗണ്ട് നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് സൂചിപ്പിച്ചിരുല്ലോ. അവ എന്തെല്ലാമാണെന്ന് നോക്കാം
*എന്‍ ആര്‍ ഇ അക്കൗണ്ടുകള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ നിങ്ങള്‍ സമ്പാദിക്കുന്ന തുകയും അതിന്റെ പലിശയും നികുതിയില്‍ നിന്ന് മുക്തമാണ്.
*മുതലും പലിശയും നാട്ടിലേയ്ക്ക് അയക്കുന്നതില്‍ നിയന്ത്രണങ്ങളില്ല. ഒരു എന്‍ ആര്‍ ഇ അക്കൗണ്ടില്‍ നിന്ന് ഒരു വിദേശ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
*എന്‍ ആര്‍ ഇ അക്കൗണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം.