image

13 Jan 2022 5:54 AM GMT

Commodity

എന്താണ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച്?

MyFin Desk

എന്താണ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച്?
X

Summary

  ചരക്ക് കൈമാറ്റ കരാറുകളും, അനുബന്ധ നിക്ഷേപ ഉല്‍പ്പന്നങ്ങളും ക്രയവിക്രയം ചെയ്യുന്നതിനുള്ള സ്ഥാപനമാണ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച്. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ നിര്‍ണ്ണയിക്കുകയും, അവ നടപ്പിലാക്കുകയും ചെയ്യുന്നതും കമ്മോഡിറ്റീസ്എക്സ്ചേഞ്ചിന്റെ ചുമതലയാണ്. ചരക്ക് വിപണി വളരെ വിശാലമാണ്. ഓരോ ദിവസവും ട്രില്യണ്‍ ഡോളറിലധികം വ്യാപാരം ഇവിടെ നടക്കുന്നു. ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ചരക്ക് ക്രൂഡ് ഓയില്‍ ആണ്. ലോഹങ്ങള്‍, ഇന്ധനങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി നിരവധി ആധുനിക ചരക്ക് വിപണികളുണ്ട്. 19-ാം നൂറ്റാണ്ടില്‍ ധാന്യം, കന്നുകാലികള്‍, ഗോതമ്പ്, പന്നികള്‍ തുടങ്ങിയവയുടെ വ്യാപാരത്തോടെയാണ് […]


ചരക്ക് കൈമാറ്റ കരാറുകളും, അനുബന്ധ നിക്ഷേപ ഉല്‍പ്പന്നങ്ങളും ക്രയവിക്രയം ചെയ്യുന്നതിനുള്ള സ്ഥാപനമാണ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച്. ഇതിനുവേണ്ട...

 

ചരക്ക് കൈമാറ്റ കരാറുകളും, അനുബന്ധ നിക്ഷേപ ഉല്‍പ്പന്നങ്ങളും ക്രയവിക്രയം ചെയ്യുന്നതിനുള്ള സ്ഥാപനമാണ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച്. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ നിര്‍ണ്ണയിക്കുകയും, അവ നടപ്പിലാക്കുകയും ചെയ്യുന്നതും കമ്മോഡിറ്റീസ്
എക്സ്ചേഞ്ചിന്റെ ചുമതലയാണ്. ചരക്ക് വിപണി വളരെ വിശാലമാണ്. ഓരോ ദിവസവും ട്രില്യണ്‍ ഡോളറിലധികം വ്യാപാരം ഇവിടെ നടക്കുന്നു.

ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ചരക്ക് ക്രൂഡ് ഓയില്‍ ആണ്. ലോഹങ്ങള്‍, ഇന്ധനങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി നിരവധി ആധുനിക ചരക്ക് വിപണികളുണ്ട്. 19-ാം നൂറ്റാണ്ടില്‍ ധാന്യം, കന്നുകാലികള്‍, ഗോതമ്പ്, പന്നികള്‍ തുടങ്ങിയവയുടെ വ്യാപാരത്തോടെയാണ് ചരക്ക് വിപണികള്‍ ആരംഭിച്ചത്. ചിക്കാഗോ ഇത്തരത്തിലുള്ള വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു.

ആധുനിക കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ ചരക്ക് ഉത്പാദകര്‍ മുതല്‍ ഊഹക്കച്ചവടക്കാര്‍ വരെയുള്ള വിവിധ നിക്ഷേപകര്‍ ഉപയോഗിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അറിയപ്പെടുന്ന രണ്ട് കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ ചിക്കാഗോ മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ച് (CME) ഗ്രൂപ്പും, ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ചും ആണ്. CME ഗ്രൂപ്പ് ലോകത്തിലെ പ്രമുഖവും, വൈവിധ്യപൂര്‍ണ്ണവുമായ ഡെറിവേറ്റീവ് വിപണിയാണ്.

യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന ചരക്ക് വിപണി ഇന്റര്‍കോണ്ടിനെന്റല്‍ എക്സ്ചേഞ്ച് (ICE) ആണ്. CME, NYMEX എന്നിവയ്ക്ക് സമാനമായി, ഫിസിക്കല്‍ ട്രേഡിംഗ് ഫ്‌ളോര്‍ ഇല്ലാത്ത ഒരു ഇലക്ട്രോണിക് കമ്മോഡിറ്റി എക്സ്ചേഞ്ചാണ് ICE. യൂറോപ്പില്‍ അവശേഷിക്കുന്ന ഒരേയൊരു ഫിസിക്കല്‍ കമ്മോഡിറ്റി ട്രേഡിംഗ് എക്സ്ചേഞ്ച് ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ച് (LME) ആണ്. വ്യാവസായിക ലോഹങ്ങളുടെ വ്യാപാരത്തിന്റെ കേന്ദ്രമാണ് എല്‍ എം ഇ. എല്ലാ നോണ്‍-ഫെറസ് മെറ്റല്‍ ഫ്യൂച്ചര്‍ ബിസിനസ്സിന്റെ മുക്കാല്‍ ഭാഗവും അവിടെയാണ് ഇടപാട് നടത്തുന്നത്.