image

13 Jan 2022 4:57 AM

Learn & Earn

വെര്‍ച്വല്‍ റിയാലിറ്റി, അറിയാം

MyFin Desk

വെര്‍ച്വല്‍ റിയാലിറ്റി, അറിയാം
X

Summary

ടിവി ഷോകളില്‍ പറക്കുന്ന മനുഷ്യനേയും ഒഴുകുന്ന പുഴയും കണ്ട് അത്ഭുതം തോന്നാറുണ്ടോ?


ടിവി ഷോകളില്‍ പറക്കുന്ന മനുഷ്യനേയും ഒഴുകുന്ന പുഴയും കണ്ട് അത്ഭുതം തോന്നാറുണ്ടോ? ടെക്‌നോളജി രംഗത്ത് പല മാറ്റങ്ങളും കുറഞ്ഞ...

ടിവി ഷോകളില്‍ പറക്കുന്ന മനുഷ്യനേയും ഒഴുകുന്ന പുഴയും കണ്ട് അത്ഭുതം തോന്നാറുണ്ടോ? ടെക്‌നോളജി രംഗത്ത് പല മാറ്റങ്ങളും കുറഞ്ഞ കാലം കൊണ്ടുണ്ടായപ്പോള്‍ സാധാരണ കണ്ടുവരുന്ന ഗ്രാഫിക്‌സില്‍ നിന്നുമാറി വെര്‍ച്വല്‍ റിയാലിറ്റി എന്ന ദൃശ്യ വിരുന്നിലേക്ക് ഇന്ന് ചാനലുകള്‍ എത്തി നില്‍ക്കുകയാണ്.

വെര്‍ച്വല്‍ റിയാലിറ്റി എന്ന പദത്തില്‍ തന്നെ അതിന്റെ നിര്‍വചനമുണ്ട്. 'വെര്‍ച്വല്‍' എന്നതിനെ അടുത്ത് എന്ന് കണക്കാക്കാം, മനുഷ്യനെന്ന നിലയില്‍ നമ്മള്‍ അനുഭവിച്ചറിയുന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന പദത്തെ 'സമീപത്തുള്ള യാഥാര്‍ത്ഥ്യം' എന്നു നിര്‍വചിക്കാം. സാധാരണയായി
ഒരു പ്രത്യേക തരം റിയാലിറ്റി എമുലേഷനെയാണ് ഈ പദം അര്‍ത്ഥമാക്കുന്നത്.

സാങ്കേതികമായി പറഞ്ഞാല്‍ 'എന്താണ് വെര്‍ച്വല്‍ റിയാലിറ്റി' എന്നത് ഒരു വ്യക്തിക്ക് ചുറ്റുപാടുകളെക്കുറിച്ച് വിവരിക്കാന്‍ സാങ്കേതിക വിദ്യയുപയോഗിക്കുന്ന നൂതന രീതിയാണ്. പുറം ലോകമായി സംവദിക്കാനും പരീക്ഷണങ്ങള്‍ നടത്താനും കഴിയുന്ന ത്രിമാന, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ടെക്‌നോളജിയാണിത്. കാണുന്ന ഏതൊരാളും ഈ വെര്‍ച്വല്‍ ലോകത്തിന്റെ ഭാഗമായിത്തീരുന്നു.

വെര്‍ച്വല്‍ റിയാലിറ്റിയുടെ ചരിത്രപരമായ ആദ്യകാല രൂപങ്ങളെക്കുറിച്ച് പലതും കേള്‍ക്കാറുണ്ടെങ്കിലും ഇന്ന് വെര്‍ച്വല്‍ റിയാലിറ്റി സാധാരണയായി കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. ഹെഡ്സെറ്റുകള്‍, ഓമ്നി-ഡയറക്ഷണല്‍ ട്രെഡ്മില്ലുകള്‍, പ്രത്യേക കയ്യുറകള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മിഥ്യാബോധം സൃഷ്ടിക്കുന്നതിനായി നമ്മുടെ ഇന്ദ്രിയങ്ങളെ ഒരുമിച്ച് സന്നദ്ധമാക്കുക എന്നത് എളുപ്പമല്ല. ഇത് കൃത്യമാകുമ്പോള്‍ മികച്ച അനുഭവം സാധ്യമാകുന്നു.

വെര്‍ച്വല്‍ റിയാലിറ്റി നടപ്പിലാക്കുന്നതിനായി ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സെന്‍സറി സിന്‍ക്രൊണിസിറ്റി സംയോജനം കൃത്യമായി ലഭിച്ചാല്‍ അത് റിയാലിറ്റിക്ക് അപ്പുറത്തേക്ക് കാണുന്നവരെ എത്തിക്കുന്നു.

എന്തുകൊണ്ടാണ് വെര്‍ച്വല്‍ റിയാലിറ്റി ?

വെര്‍ച്വല്‍ റിയാലിറ്റിക്ക് വളരെയധികം പരിശ്രമം അവശ്യമുണ്ട്. എന്നാലിത് കാണുന്നവരില്‍ മികച്ച അനുഭവമാണ് ഉണ്ടാക്കുന്നത്. വിനോദത്തിനായി വലിയൊരു സാധ്യതയാണ് വെര്‍ച്വല്‍ റിയാലിറ്റി. ഇമ്മേഴ്സീവ് ഫിലിമുകളും വീഡിയോ ഗെയിമുകളും മികച്ച ഉദാഹരണങ്ങളാണ്. വിനോദ വ്യവസായം ഒരു മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വ്യവസായമാണ്.

ഉപഭോക്താക്കള്‍ എപ്പോഴും പുതുമയില്‍ താല്‍പ്പര്യമുള്ളവരാണ്. വെര്‍ച്വല്‍ റിയാലിറ്റിക്ക് മറ്റ് നിരവധി, കൂടുതല്‍ മികച്ച ആപ്ലിക്കേഷനുകളും ഉണ്ട്. ആര്‍ക്കിടെക്ചര്‍, സ്‌പോര്‍ട്ട്‌സ്, മെഡിസിന്‍, ആര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ് എന്നീ മേഖലകളിലെല്ലാം ഇന്ന് വെര്‍ച്വല്‍ റിയാലിറ്റി വലിയ സാധ്യതയാണ്.