image

13 Jan 2022 4:49 AM GMT

Banking

ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് ഇ എം ഐ ആക്കിയാല്‍ അധിക ചാര്‍ജ് നല്‍കണം

MyFin Desk

ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് ഇ എം ഐ ആക്കിയാല്‍ അധിക ചാര്‍ജ് നല്‍കണം
X

Summary

  ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ എം ഐ യില്‍ സാധാനം വാങ്ങുന്നവരാണെങ്കില്‍ ഇനി അതിന് അധിക തുക നല്‍കേണ്ടി വരും. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ ആണ് അവരുടെ ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് ഇപ്പോള്‍ അധിക ബാധ്യത ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുല്യമാസത്തവണകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ പ്രോസിസിംഗ് ഫീസും നികുതിയും നല്‍കേണ്ടി വരും. കാര്‍ഡ് ഇ എം ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ട് തരത്തില്‍ […]


ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ എം ഐ യില്‍ സാധാനം വാങ്ങുന്നവരാണെങ്കില്‍ ഇനി അതിന് അധിക തുക നല്‍കേണ്ടി വരും. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ...

 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇ എം ഐ യില്‍ സാധാനം വാങ്ങുന്നവരാണെങ്കില്‍ ഇനി അതിന് അധിക തുക നല്‍കേണ്ടി വരും. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ ആണ് അവരുടെ ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് ഇപ്പോള്‍ അധിക ബാധ്യത ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുല്യമാസത്തവണകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ പ്രോസിസിംഗ് ഫീസും നികുതിയും നല്‍കേണ്ടി വരും.

കാര്‍ഡ് ഇ എം ഐ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രണ്ട് തരത്തില്‍ ഒരാള്‍ക്ക് ഇ കൊമേഴ്‌സ് സൈറ്റുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. ഒന്നുകില്‍ പെയ്‌മെന്റ് തീയതിയില്‍ തുക മുഴുവനായും നല്‍കാം. അത്രയും തുക ഒറ്റയടിക്ക് നല്‍കാനാവുന്നില്ലെങ്കില്‍ ഇത് ഇ എം ഐ ആക്കി മാറ്റാം. ഇവിടെ രണ്ട് നേട്ടങ്ങളുണ്ട്. ഒന്ന്, ഒറ്റയടിക്ക് തുക മുഴുവന്‍ നല്‍കേണ്ടതില്ല. രണ്ട്, തുക ഒരുമിച്ച് നല്‍കാനാവാത്തതിനാല്‍ അടവു മുടങ്ങുന്നതും വലിയ പിഴ ഒടുക്കേണ്ടി വരുന്നതും ഒഴിവാക്കാം.

99 രൂപ

പക്ഷെ, ഇങ്ങനെ ഇ എം ഐ ആക്കി മാറ്റുമ്പോള്‍ അതിന് ബാങ്കുകള്‍ പലിശ ഈടാക്കാറുണ്ട്. സാധാരണ നിലയില്‍ വിവിധ ബാങ്കുകള്‍ മൂന്ന് മുതല്‍ 18 മാസത്തെ കാലാവധിയില്‍ ഇ എം ഐ അനുവദിക്കാറുണ്ട്. ഇതിന് പുറമേയാണ് എസ് ബി ഐ അക്കൗണ്ടുടമകള്‍ക്ക് ഇപ്പോള്‍ പ്രോസസിംഗ് ഫീസും അതിന് നികുതിയും വരുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 99 രൂപ പ്രോസസിംഗ് ഫീസും ജി എസ് ടിയും ഇതിന് വസൂലാക്കുമെന്ന് എസ് എം എസ് സന്ദേശത്തിലൂടെ എസ് ബി ഐ കാര്‍ഡുടമകളെ അറിയിച്ചു.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരുമിച്ച് പണം നല്‍കാനില്ലാത്ത ഉപഭോക്താക്കള്‍ക്ക് മികച്ച സാധ്യതയാണ് മാസഅടവ് സംവിധാനം. കച്ചവട കേന്ദ്രത്തില്‍ നിന്ന് പി ഒ എസ് (പോയിന്റ് ഓഫ് സെയില്‍സ്) മെഷിനുകളിലൂടെ കാര്‍ഡ് സൈ്വപ് ചെയ്തു സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ ആനുകൂല്യം നല്‍കിയിരുന്നു.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ കൊമേഴ്‌സ് സൈററുകളില്‍ നിന്ന് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോഴും ഇ എം ഐ ആക്കാമായിരുന്നു. ഇതിനാണ് ഇപ്പോള്‍ പ്രോസസിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ള കാലത്ത് ഉപയോക്താക്കള്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഇത്. ഇതിനാണ് ഇടപാടൊന്നിന് 99 രൂപ പ്രോസസിംഗ് ഫീസ് ഈടാക്കുന്നത്.