13 Jan 2022 6:11 AM GMT
Summary
ലോണ്‍-ടു-ഡെപ്പോസിറ്റ് അനുപാതം കണക്കാക്കാന്‍, ഒരു ബാങ്കിന്റെ മൊത്തം വായ്പയെ അതേ കാലയളവിലെ മൊത്തം നിക്ഷേപങ്ങളുടെ തുക കൊണ്ട് ഹരിച്ചാല്‍ മതിയാവും. സാധാരണഗതിയില്‍, അനുയോജ്യമായ വായ്പ-നിക്ഷേപ അനുപാതം 80% മുതല്‍ 90% വരെയാണ്. വായ്പ-നിക്ഷേപ അനുപാതം 100 ശതമാനം എന്നതിനര്‍ത്ഥം ഒരു ബാങ്ക് ലഭിക്കുന്ന ഓരോ രൂപയ്ക്കും ഒരു രൂപ വായ്പയായി നല്‍കുന്നു എന്നാണ്. ഒരു ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ നിങ്ങള്‍ക്ക് വായ്പ-നിക്ഷേപ കണക്കുകള്‍ കണ്ടെത്താം. അതില്‍ വായ്പകള്‍ ആസ്തികളായി ലിസ്റ്റുചെയ്യുമ്പോള്‍ നിക്ഷേപങ്ങള്‍ ബാധ്യതകളായി
ഉള്‍പ്പെടുത്തിയിരിക്കും. ലോണ്‍ തിരിച്ചടവ് മുടങ്ങിയാലുണ്ടാവുന്ന സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് ആവശ്യമായ പണലഭ്യത ബാങ്കിനുണ്ടെന്ന് ഉറപ്പാക്കാന്‍ നിക്ഷേപകര്‍ ബാങ്കുകളുടെ എല്‍ഡിആര്‍ നിരീക്ഷിക്കാറുണ്ട്.