ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, കോസ്റ്റ് അക്കൗണ്ടന്‍സി തൊഴില്‍...
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, കോസ്റ്റ് അക്കൗണ്ടന്‍സി തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 1944 ല്‍ കമ്പനി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനമാണ്. 1959 മെയ് 28 ന്, പാര്‍ലമെന്റിന്റെ കോസ്റ്റ് ആന്‍ഡ് വര്‍ക്ക്സ് അക്കൗണ്ടന്റ്സ് ആക്ട് പ്രകാരം, നിയമപരമായ പ്രൊഫഷണല്‍ ബോഡിയായി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളിലാണ്, കോസ്റ്റ് (ചെലവ്) എന്ന ആശയം ലോകത്തിന്റെ വ്യാവസായിക വൃത്തങ്ങളില്‍ ശ്രദ്ധനേടുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചെലവ് വര്‍ധിച്ചതോടെ അന്നത്തെ സര്‍ക്കാരുകള്‍ക്ക് വില നിര്‍ണ്ണയം ബുദ്ധിമുട്ടായി. അങ്ങനെയാണ് സാധനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ നല്‍കുക എന്ന ആശയം രൂപപ്പെട്ടത്. ഇത് കരാര്‍ ഏറ്റെടുക്കുന്നവര്‍ സേവനങ്ങളുടെ ചെലവ് കൃത്യമായി കണക്കാക്കുന്നതിന് നിര്‍ബന്ധിതരായി.
1945 യുദ്ധം അവസാനിച്ചെങ്കിലും യുദ്ധം മൂലം തകര്‍ന്ന രാജ്യങ്ങള്‍ വ്യവസായവല്‍ക്കരണത്തിലൂടെ തങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ വലിയ തോതിലുള്ള പുനര്‍നിര്‍മ്മാണം ആരംഭിച്ചു. നാല്‍പ്പതുകളുടെ അവസാനം മുതല്‍ അന്‍പതുകളുടെ അവസാനം വരെ വ്യവസായവല്‍ക്കരണത്തിന്റെ സുവര്‍ണ്ണ കാലഘട്ടം എന്ന് വിളിക്കാം. ഗവണ്‍മെന്റ് നയ രൂപീകരണത്തിന്റെ കേന്ദ്രമെന്ന നിലയില്‍ കോസ്റ്റ് അക്കൗണ്ടിങ്ങിന്റെ
പ്രാധാന്യം തൊഴിലിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ അടിത്തറ നല്‍കി.
ചെലവ് കണക്കാക്കാന്‍ തുടങ്ങിയത് പിന്നീട് രാജ്യത്തിന്റെ കാര്യക്ഷമതയ്ക്കും അപര്യാപ്തമായ വിഭവങ്ങളുടെ പരമാവധി വിനിയോഗത്തിനും സഹായകരമായി. രാജ്യത്തിന്റെ വ്യാവസായിക-സാമ്പത്തിക കാലാവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടര്‍ച്ചയായി സംഭാവന നല്‍കി. കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സിയില്‍
പ്രത്യേക വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ഏക അംഗീകൃത നിയമപരമായ പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനും ലൈസന്‍സിംഗ് ബോഡിയുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ.
കൊല്‍ക്കത്തയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കൂടാതെ കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നീ നാല് പ്രാദേശിക ബ്രാഞ്ച് ഓഫീസുകളിലൂടെയും ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രധാന ശാഖകളിലൂടെയും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നു.