- Home
- /
- Learn & Earn
- /
- എന്തും തിരയാൻ ഇതാ...

Summary
ആമസോണ്‍, ആപ്പിള്‍, മെറ്റാ (ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യവസായത്തിലെ വലിയ അഞ്ച് കമ്പനികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഓണ്‍ലൈന്‍ പരസ്യ സാങ്കേതികവിദ്യകള്‍, സെര്‍ച്ച്എഞ്ചിന്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, സോഫ്‌റ്റ് വെയർ, ഹാര്‍ഡ് വെയർ എന്നിവ...
ഓണ്‍ലൈന്‍ പരസ്യ സാങ്കേതികവിദ്യകള്‍, സെര്‍ച്ച്എഞ്ചിന്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, സോഫ്‌റ്റ് വെയർ, ഹാര്‍ഡ് വെയർ എന്നിവ ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഉല്‍പ്പന്നങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയാണ് ഗൂഗിള്‍. ആമസോണ്‍, ആപ്പിള്‍, മെറ്റാ (ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യവസായത്തിലെ വലിയ അഞ്ച് കമ്പനികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
1998 സെപ്തംബര്‍ 4-ന് ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്.
കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പി എച്ച് ഡി പഠിച്ചു കൊണ്ടിക്കെയാണിത്. പൊതുവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 14% ഓഹരികള്‍ അവര്‍ ഒന്നിച്ച് സ്വന്തമാക്കുകയും സൂപ്പര്‍ വോട്ടിംഗ് സ്റ്റോക്കിലൂടെ ഓഹരി ഉടമകളുടെ വോട്ടിംഗിൽ 56% നിയന്ത്രിക്കുകയും ചെയ്തു. 2004-ല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐ പി ഒ) വഴിയാണ് കമ്പനി പബ്ലിക് ആയത്.
2015-ല്‍, ആൽഫാബെറ്റിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി ഗൂഗിള്‍ പുനഃസംഘടിപ്പിച്ചു. ആല്‍ഫബെറ്റിന്റെ ഏറ്റവും വലിയ ഉപസ്ഥാപനമാണിത്. ആല്‍ഫബെറ്റിന്റെ ഇന്റര്‍നെറ്റ് പ്രോപ്പര്‍ട്ടികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമായുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാണിത്. ആല്‍ഫബെറ്റിന്റെ സി ഇ ഒ ആയ ലാറി പേജിന് പകരമായി
2015 ഒക്ടോബര്‍ 24 ന് ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെ സി ഇ ഒ ആയി നിയമിക്കപ്പെട്ടു. 2019 ഡിസംബര്‍ 3-ന് പിച്ചൈ ആല്‍ഫബെറ്റിന്റെ സി ഇ ഒ സ്ഥാനവും ഏറ്റെടുത്തു.
ഗൂഗിളിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. സെര്‍ച്ച് എഞ്ചിന്‍ എന്നതിലുപരി വിവിധ ഉല്‍പ്പന്നങ്ങള്‍, അതിന്റെ ഏറ്റെടുക്കലുകള്‍, പങ്കാളിത്തങ്ങള്‍ എന്നിവയിലൊക്കെ ഗൂഗിള്‍
പ്രധാന പങ്ക് വഹിച്ചു. ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ ഷീറ്റുകള്‍, ഗൂഗിള്‍ സ്ലൈഡുകള്‍ ഇമെയില്‍ (ജിമെയില്‍), ഷെഡ്യൂളിംഗ്, ടൈം മാനേജ്‌മെന്റ് (ഗൂഗിള്‍ കലണ്ടര്‍), ക്ലൗഡ് സ്റ്റോറേജ് (ഗൂഗിള്‍ ഡ്രൈവ്), തല്‍ക്ഷണ സന്ദേശമയയ്ക്കല്‍, വീഡിയോ ചാറ്റ് (ഗൂഗിള്‍ ഡ്യുവോ,) എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അനവധി സേവനങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഗൂഗിള്‍ ചാറ്റ് , ഗൂഗിള്‍ മീറ്റ് , ഭാഷാ വിവര്‍ത്തനം (ഗൂഗിള്‍ ട്രാന്‍സലേറ്റ് ) മാപ്പിംഗും
നാവിഗേഷനും , പോഡ്കാസ്റ്റ് ഹോസ്റ്റിംഗ് (ഗൂഗിള്‍ പോഡ്കാസ്റ്റ്), യൂ ട്യൂബ് , ബ്ലോഗ് , ഫോട്ടോ ഓര്‍ഗനൈസിംഗ്, എഡിറ്റിംഗ് ( ഗൂഗിള്‍ ഫോട്ടോസ്) എന്നിവയാണ് ഗൂഗിളിന്റെ ചുരുക്കം ചില സേവനങ്ങള്‍. ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ്സിസ്റ്റം, ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍, ക്രോം ഒ എസ് എന്നിവയുടെ വികസനത്തിന് കമ്പനി നേതൃത്വം
നല്‍കുന്നു. ഗൂഗിള്‍ ഹാര്‍ഡ് വെയറിലേക്ക് മാറുകയും ചെയ്തു.
2010 മുതല്‍ 2015 വരെ, ഗൂഗിള്‍ നെക്സസ് ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ,പ്രമുഖ
ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളുമായി സഹകരിച്ചു. കൂടാതെ ഗൂഗിള്‍ പിക്സല്‍ ലൈന്‍ സ്മാര്‍ട്ട്ഫോണുകള്‍, ഗൂഗിള്‍ ഹോം സ്മാര്‍ട്ട് സ്പീക്കര്‍, ഗൂഗിള്‍ വൈഫൈ മെഷ് വയര്‍ലെസ് റൂട്ടര്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഹാര്‍ഡ് വെയർ ഉല്‍പ്പന്നങ്ങള്‍ 2016 ല്‍ പുറത്തിറക്കി. ഗൂഗിള്‍ ഇന്റര്‍നെറ്റ് കാരിയര്‍ (ഗൂഗിള്‍ ഫൈബര്‍, ഗൂഗിള്‍ ഫൈ) ആയി മാറാനുള്ള പരീക്ഷണവും ഇതിനോടൊപ്പം നടത്തി.
അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഗൂഗിള്‍ ഡാറ്റാ സെന്ററുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിലെ സെര്‍വറുകളുടെ എണ്ണത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഗൂഗിളിന് അക്കാലത്ത് 2.5 ദശലക്ഷം സെര്‍വറുകള്‍ ഉണ്ടായിരുന്നതായി 2016 ജൂലൈയിലെ ഒരു റിപ്പോര്‍ട്ടില്‍ ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാര്‍ട്ട്നര്‍
ചൂണ്ടിക്കാട്ടുന്നു. 2005ല്‍ ഗൂഗിള്‍ സ്വന്തം ഡിസൈനുകള്‍ വികസിപ്പിക്കാന്‍ തുടങ്ങുകയും 2009 ല്‍ പുറത്തിറക്കുകയും ചെയ്തു. 2021ല്‍ ഗൂഗിളിന്റെ ആല്‍ഫബെറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ സ്ഥാപിതമായി.
ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റാണ് ഗൂഗിള്‍, .കോം, യൂ ട്യൂബ് ,ബ്ലോഗര്‍ എന്നിവ. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള മറ്റ് നിരവധി വെബ്‌സൈറ്റുകളുമുണ്ട്. ഫോര്‍ബ്സ് പകാരം ഗൂഗിളിന് രണ്ടാം സ്ഥാനവും ഇന്റര്‍ബ്രാന്‍ഡിന് നാലാം സ്ഥാനവുമാണ്. സ്വകാര്യതാ ആശങ്കകള്‍, നികുതി ഒഴിവാക്കല്‍, സെന്‍സര്‍ഷിപ്പ്, നിഷ്പക്ഷത, വിശ്വാസവിരുദ്ധത, സ്ഥാനമാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ വിമര്‍ശനം ഉണ്ടായിട്ടുണ്ട് . എന്നിരുന്നാലും വിവര സാങ്കേതിക മേഖലയിലെ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലാണ് ഗൂഗിളിന്റെ കണ്ടുപിടിത്തം. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിലും
അറിവിന്റെ വിശാലമായ ലോകം എല്ലാവരിലേക്കും തുറന്ന് കൊടുക്കുന്നതിലും ഗൂഗിള്‍ പ്രധാന പങ്ക് വഹിച്ചു.