image

13 Jan 2022 5:15 AM GMT

Automobile

ഫോക്‌സ് വാഗണ്‍, ജർമൻ ആഢംബരം

MyFin Desk

ഫോക്‌സ് വാഗണ്‍, ജർമൻ ആഢംബരം
X

Summary

പ്രവര്‍ത്തിക്കുന്ന ഒരു ജര്‍മ്മന്‍ മള്‍ട്ടിനാഷണല്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷനാണ് ഫോക്‌സ് വാഗണ്‍.


ജര്‍മ്മനിയിലെ ലോവര്‍ സാക്സോണിയിലെ വൂള്‍ഫ്സ്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ജര്‍മ്മന്‍ മള്‍ട്ടിനാഷണല്‍ ഓട്ടോമോട്ടീവ്...

ജര്‍മ്മനിയിലെ ലോവര്‍ സാക്സോണിയിലെ വൂള്‍ഫ്സ്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ജര്‍മ്മന്‍ മള്‍ട്ടിനാഷണല്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷനാണ് ഫോക്‌സ് വാഗണ്‍. 1937-ല്‍ ബെര്‍ലിനില്‍ ആണ് ഫോക്സ്വാഗണ്‍ സ്ഥാപിതമായത്. ഫോക്സ്വാഗണ്‍ (ജര്‍മ്മന്‍ ഭാഷയില്‍ 'പീപ്പിള്‍സ് കാര്‍') കമ്പനി അഡോള്‍ഫ് ഹിറ്റ്ലറുടെ പിന്തുണയോടെയാണ് കാര്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. ആദ്യം പോര്‍ഷെ ടൈപ്പ് 60 എന്നും പിന്നീട് ഫോക്സ്വാഗണ്‍ ടൈപ്പ് 1 എന്നും അറിയപ്പെട്ട ബീറ്റില്‍ എന്ന കാര്‍ നിര്‍മ്മിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. 1950-കളിലും 1960-കളിലുമായി കമ്പനിയുടെ ഉത്പാദനം അതിവേഗം വളര്‍ന്നു.

1965-ല്‍ ഓട്ടോ യൂണിയന്‍ ഏറ്റെടുത്തതിനു ശേഷം ആദ്യ ഓഡി മോഡലുകള്‍ നിര്‍മ്മിച്ചു. 1970-കളില്‍ പസറ്റ്, പോളോ, ഗോള്‍ഫ്, എന്നിവയുള്‍പ്പെടെ ഒരു പുതു തലമുറ ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനങ്ങള്‍ കമ്പനി പുറത്തിറക്കി. ഇതില്‍ അവസാന മോഡലുകള്‍ ബെസ്റ്റ് സെല്ലറായി.

2016-ല്‍, വില്‍പ്പനയില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായി ഫോക്‌സ് വാഗണ്‍ മാറി. ടൊയോട്ടയെ മറികടന്ന് 2017, 2018, 2019 വര്‍ഷങ്ങളില്‍ 10.9 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് ചരിത്രം സൃഷ്ടിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി യൂറോപ്പിലെ ഏറ്റവും വലിയ വിപണി വിഹിതം ഫോക്‌സ് വാഗണ്‍ നിലനിര്‍ത്തുന്നു. 2018 ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 ലിസ്റ്റിങ്ങില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ ഫോക്‌സ് വാഗണ്‍ ഏഴാം സ്ഥാനത്താണ്. ബിസിനസ്സിന്റെ ഭൂരിഭാഗവും പോര്‍ഷെ എസ് സി യുടെ ഉടമസ്ഥതയിലാണ്.

ഓഡി, ബെന്റ്ലി, ബുഗാട്ടി, ലംബോര്‍ഗിനി, പോര്‍ഷെ, സീറ്റ്, കുപ്ര, റൂഫ്, സ്‌കോഡ, ഫോക്സ്വാഗണ്‍ മാര്‍ക്വെകള്‍ക്ക് കീഴിലാണ് ഫോക്സ്വാഗണ്‍ ഗ്രൂപ്പ് പാസഞ്ചര്‍ കാറുകള്‍ വില്‍ക്കുന്നത്. ഫോക്സ്വാഗണ്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് ബ്രാന്‍ഡിന് കീഴില്‍ ചെറിയ വാണിജ്യ വാഹനങ്ങള്‍, ഡ്യുക്കാറ്റി ബ്രാന്‍ഡിന് കീഴില്‍ മോട്ടോര്‍സൈക്കിളുകള്‍, സബ്സിഡിയറി ട്രാറ്റോണ്‍ വഴി ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ എന്നിവയും വില്‍ക്കുന്നു.

ഓട്ടോമോട്ടീവ് ഡിവിഷന്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിവിഷന്‍ എന്നിങ്ങനെ രണ്ട് ഡിവിഷനുകളും കമ്പനിക്കുണ്ട്. 2008 ആയപ്പോഴേക്കും ഏകദേശം 342 അനുബന്ധ കമ്പനികള്‍ ഫോക്‌സ് വാഗണിനു ഉണ്ടായിരുന്നു. ചൈനയില്‍ രണ്ട് പ്രധാന സംയുക്ത സംരംഭങ്ങളും കമ്പനിക്കുണ്ട് (FAW-Volkswagen, SAIC ഫോക്സ്വാഗണ്‍). ഏകദേശം 150 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോക്‌സ് വാഗണ്‍ 27 രാജ്യങ്ങളിലായി ചുരുങ്ങിയത് 100ലധികം ഉല്‍പ്പാദന കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നു. പാസഞ്ചര്‍, കൊമേഴ്സ്യല്‍ വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, എഞ്ചിനുകള്‍, ടര്‍ബോ മെഷീനുകള്‍ എന്നിവയുടൊക്കെ രൂപകല്‍പ്പനയിലും, നിര്‍മ്മാണത്തിലും വിതരണത്തിലും ഫോക്‌സ് വാഗണ്‍ പങ്കാളിയാകുന്നുണ്ട്. ഫിനാന്‍സിംഗ്, ലീസിംഗ്, ഫ്‌ലീറ്റ് മാനേജ്മെന്റ് എന്നിങ്ങനെ അനുബന്ധ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

1986-ല്‍ SEATല്‍ ഓഹരി സ്വന്തമാക്കിയതോടെ ഫോക്സ്വാഗണ്‍ ജര്‍മ്മന്‍ ഇതര മാര്‍ക്കറ്റില്‍ ഇടം പിടിച്ചു. 1994-ല്‍ സ്‌കോഡയുടെയും 1998-ല്‍ ബെന്റ്ലി, ലംബോര്‍ഗിനി, ബുഗാട്ടി എന്നിവയുടെയും 2012-ല്‍ ഡ്യുക്കാറ്റി, മാന്‍, പോര്‍ഷെ കാറുകളുടേയും ഒടുവില്‍ 2013-ല്‍ ട്രാറ്റണിന്റേയും ഉടമസ്ഥത ഫോക്‌സ് വാഗണ്‍ സ്വന്തമാക്കി. കഴിഞ്ഞ ദശകത്തില്‍ ചൈനയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വളര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വിപണിയാക്കി മാറ്റി. 2021 ജനുവരി 1 മുതല്‍, ലോവര്‍ സാക്സണി സംസ്ഥാനത്തിന് ഫോക്സ്വാഗന്റെ 20% ഓഹരിയുണ്ട്.

2016-ല്‍, ഫോക്സ്വാഗണ്‍ ഗ്രൂപ്പ് അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഇലക്ട്രിഫിക്കേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കോര്‍പ്പറേറ്റ് നയം 'സ്ട്രാറ്റജി 2025' പ്രഖ്യാപിച്ചു. 2018 മെയ് മാസത്തില്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് 48 ബില്യണ്‍ ഡോളര്‍ കാര്‍ ബാറ്ററി സപ്ലൈസ് നല്‍കുകയും 2022 അവസാനത്തോടെ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിനായി 16 ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്.