image

13 Jan 2022 12:03 AM GMT

Mutual Fund

മ്യൂച്വല്‍ ഫണ്ടുകളുടെ രാജ്യാന്തര വേര്‍തിരിവുകള്‍

MyFin Desk

മ്യൂച്വല്‍ ഫണ്ടുകളുടെ രാജ്യാന്തര വേര്‍തിരിവുകള്‍
X

Summary

ഇന്ത്യയിലെ പല മ്യൂച്വല്‍ ഫണ്ടുകളും നിരവധി ഓഫ്ഷോര്‍ ഫണ്ടുകള്‍ തുറന്നിട്ടുണ്ട്.


ഇവ പ്രധാനമായും രണ്ടു തരത്തിലാണ്. ആഭ്യന്തര ഫണ്ടുകള്‍ (Domestic funds): ഒരു രാജ്യത്തിനകത്തോ, ഒരു മേഖലയില്‍ നിന്നോ സമാഹരിച്ച നിക്ഷപങ്ങളെയാണ്...

ഇവ പ്രധാനമായും രണ്ടു തരത്തിലാണ്.

  1. ആഭ്യന്തര ഫണ്ടുകള്‍ (Domestic funds): ഒരു രാജ്യത്തിനകത്തോ, ഒരു മേഖലയില്‍ നിന്നോ സമാഹരിച്ച നിക്ഷപങ്ങളെയാണ് ആഭ്യന്തര ഫണ്ടുകള്‍ എന്നു പറയുന്നത്. ഇവ പ്രദേശത്തിന്റെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ പരിമിതമായ വിപണിയാണ് ഉണ്ടാവുക. ആഭ്യന്തര വിപണികളില്‍ വിതരണവും, വ്യാപാരവും ചെയ്യുന്ന സെക്യൂരിറ്റികളില്‍ മാത്രമേ നിക്ഷേപം സാധ്യമാകുകയുള്ളു.
  2. ഓഫ്ഷോര്‍ ഫണ്ടുകള്‍: (Offshore funds): ആഭ്യന്തര വിപണിയില്‍ നിന്ന് സമാഹരിക്കുന്ന പണം വിദേശ വിപണികളില്‍ നിക്ഷേപിച്ച് ലാഭമെടുക്കുന്ന ഫണ്ടുകളെയാണ് ഓഫ്ഷോര്‍ കമ്പനികള്‍ എന്ന് പറയുന്നത്. ഓഫ്ഷോര്‍ ഫണ്ടുകള്‍ മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് വിദേശ രാജ്യങ്ങളിലോ (ആഭ്യന്തര വിപണിക്ക് പുറത്ത്), നികുതി ഇളവ് ലഭിക്കുന്ന പ്രത്യേക പ്രദേശങ്ങളിലോ (Tax havens) ആയിരിക്കും. ഇത് ആഭ്യന്തര നിക്ഷേപകര്‍ക്ക് വിദേശ കമ്പനികളുടെ ഓഹരികളിലും, കടപ്പത്രങ്ങളിലും, മറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കാനുള്ള അവസരം ഒരുക്കുന്നു. കൂടാതെ ഇത്തരം ഫണ്ടുകള്‍ വിദേശ കറന്‍സികളിലും, വിദേശ നാണ്യ ശേഖരത്തിലും വര്‍ധനവുണ്ടാക്കുന്ന ക്രോസ്-ബോര്‍ഡര്‍ (Cross-border) ഫണ്ടുകളുടെ ഒഴുക്ക് സുഗമമാക്കുന്നു. ഇന്ത്യയിലെ പല മ്യൂച്വല്‍ ഫണ്ടുകളും നിരവധി ഓഫ്ഷോര്‍ ഫണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇവ വിദേശ നിക്ഷേപ മാനേജ്മെന്റ് കമ്പനികളുമായി (Foreign investment management companies) ചേര്‍ന്നോ, സ്വതന്ത്രമായോ ഉള്ളവയാണ്.