ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയാണ് ക്ലിയര്‍ട്രിപ്പ്. വിമാന, ട്രെയിന്‍ ടിക്കറ്റ്...
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയാണ് ക്ലിയര്‍ട്രിപ്പ്. വിമാന, ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ റിസര്‍വേഷനുകള്‍ എന്നിവയ്ക്കായി കമ്പനി ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. കൂടാതെ യാത്രാ ബുക്കിംഗ് ആപ്പ്, ഹോട്ടല്‍ ബുക്കിംഗ് ആപ്പ് മറ്റ് യാത്രാ ആസൂത്രണ സേവനങ്ങള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.
2018 ഏപ്രിലില്‍, ജിസിസി മേഖലയിലെ വളര്‍ന്നുവരുന്ന അറബ് സമൂഹത്തെ ലക്ഷ്യമിട്ട് ക്ലീയര്‍ട്രിപ്പ് അതിന്റെ വെബ്സൈറ്റിന്റെ അറബി പതിപ്പ് പുറത്തിറക്കി. 2018 മെയ് മാസത്തില്‍, ക്ലിയര്‍ട്രിപ്പ് ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റിനായി ഒരു ആപ്പ് പുറത്തിറക്കി. അത് അലക്സാ ഉപയോക്താക്കളെ വോയ്സ് സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നു. 1.4 ബില്യണ്‍ ഡോളറിന്റെ മൊത്ത ബുക്കിംഗ് മൂല്യവും, 110 മില്യണ്‍
ഡോളറിന്റെ ആസ്തി മൂല്യവുമുള്ള ക്ലിയര്‍ട്രിപ്പിന് 40% ത്തിലധികം വാര്‍ഷിക വളര്‍ച്ചയുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് ക്ലിയര്‍ട്രിപ്പ് ഏറ്റെടുത്തതിനുശേഷം 2022 മാര്‍ച്ചോടെ തൊഴിലാളികളുടെ എണ്ണം 50% വര്‍ധിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലിയര്‍ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ 16 വര്‍ഷമായി ട്രാന്‍സ്പോര്‍ട്ട്, സ്റ്റോറേജ്, കമ്മ്യൂണിക്കേഷന്‍സ് ബിസിനസ്സിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. സുധീര്‍ സിംഗ്, കെയ്ല്‍ റേ സുഗമെലെ, ഫ്രാന്‍സിസ് ജോസഫ് പെല്‍സെര്‍വ്, ബ്രയാന്‍ വില്യം കാംപോസാനോ, സ്റ്റുവര്‍ട്ട് റിച്ചാര്‍ഡ് ക്രിറ്റണ്‍, ശ്രീദാര്‍ അര്‍വമുധന്‍ അയ്യങ്കാര്‍, സന്ദീപര്‍ മാര്‍ഥൂര്‍ എന്നിവരാണ് ഡയറക്ടറര്‍മാര്‍.
യാത്രക്കാര്‍ക്ക് പ്രാദേശികമായി വിനോദോപാധികള്‍ കണ്ടെത്താനും അതില്‍ ഏര്‍പ്പെടാനുമുള്ള അവസരം നല്‍കുന്ന ആദ്യത്തെ ആഗോള ട്രാവല്‍ ടെക് കമ്പനിയാണ് ക്ലിയര്‍ട്രിപ്പ്. ക്ലിയര്‍ട്രിപ്പ് ഇന്ത്യയിലെ മുന്‍നിര ട്രാവല്‍ കമ്പനികളിലൊന്നാണ്.