- Home
- /
- Industries
- /
- Banking
- /
- കുട്ടികള്‍ക്കിടയില്‍...
Summary
കുട്ടികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ഇതാ ഒരു വഴി
കുട്ടികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട്. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള...
കുട്ടികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട്. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള സേവിംഗ്സ് അക്കൗണ്ടാണിത്. കുട്ടിയുടെ രക്ഷിതാവിന്റെ മേല്‍നോട്ടത്തിലാണ് ഈ അക്കൗണ്ടകള്‍ കൈകാര്യം ചെയ്യുക.
സേവിംഗ്സ് അക്കൗണ്ടും ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ടും
ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ടും സാധാരണ സേവിംഗ്‌സ് അക്കൗണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഇതിനായി സമര്‍പ്പിക്കുന്ന രേഖകളിലാണ് പ്രധാന വ്യത്യാസം. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ടുമായി രക്ഷിതാക്കളുടെ അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ഇവിടെ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് കുറവുണ്ടെങ്കില്‍ അത്, രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും ഈടാക്കും. പാസ്ബുക്ക് സൗകര്യം, ഇമെയില്‍, പ്രതിദിന പിന്‍വലിക്കല്‍ പരിധിയുള്ള എ ടി എം കം ഡെബിറ്റ് കാര്‍ഡ് തുടങ്ങി സാധാരണ സേവിംഗ്സ് അക്കൗണ്ടിന് ലഭ്യമായ സേവനങ്ങള്‍ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ടും വാഗ്ദാനം ചെയ്യുന്നു.
ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം
ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാന്‍ അടുത്തുള്ള ബാങ്ക് ശാഖ സന്ദര്‍ശിക്കുക. അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച് രക്ഷിതാക്കള്‍ അനുബന്ധ രേഖകള്‍ സഹിതം ബാങ്കില്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിച്ച ശേഷം അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. അക്കൗണ്ട് തുറന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ അക്കൗണ്ട് ഉടമയ്ക്ക് നല്‍കും.
പ്രായപൂര്‍ത്തിയാകാത്തവരുടെ തിരിച്ചറിയല്‍ രേഖകളായ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. മാത്രമല്ല രക്ഷിതാക്കളുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും നല്‍കണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിലാസം തെളിയിക്കുന്ന രേഖ, ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് എടുക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരും രക്ഷിതാവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുടെ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് രക്ഷകര്‍ത്താക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ ബാങ്കുകളുണ്ട്. എന്നാല്‍ 10 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ടുകള്‍ സ്വന്തമായി കൈകാര്യം ചെയ്യുവാന്‍ കഴിയും.
കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും, അതിനാല്‍ ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റേണ്ടതുണ്ട്. ബാങ്കിംഗ് ഇടപാടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതിന് എസ്എംഎസ് സൗകര്യം സജീവമാക്കാം. ചൈല്‍ഡ് സേവിംഗ്സ് അക്കൗണ്ട് കെവൈസിക്ക്, മാതാപിതാക്കളുടെ ചില രേഖകളും ആവശ്യമാണ്.