image

12 Jan 2022 6:34 AM GMT

Lifestyle

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

MyFin Desk

സംസ്ഥാന  മനുഷ്യാവകാശ കമ്മിഷൻ
X

Summary

1993 ലെ മനുഷ്യാവകാശ കമ്മിഷന്‍ നിയമപ്രകാരം (ദി പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആക്ട്, TPHRA, 1993) മനുഷ്യാവകാശ കമ്മീഷനുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരമുണ്ട്. അതനുസരിച്ച് 1998 ല്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാപിക്കപ്പെട്ടു. ഒരു അധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് കമ്മിഷന്‍. അധ്യക്ഷന്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയായിരിക്കണം. അംഗങ്ങള്‍ നിലവില്‍ ഉള്ളതോ വിരമിച്ചതോ ആയ ഹൈക്കോടതി ജഡ്ജി അല്ലെങ്കില്‍ മനുഷ്യാവകാശ കാര്യങ്ങളില്‍ പരിചയമോ ജ്ഞാനമോ ഉള്ള ജില്ലാ ജഡ്ജി ആയിരിക്കണം. […]


1993 ലെ മനുഷ്യാവകാശ കമ്മിഷന്‍ നിയമപ്രകാരം (ദി പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആക്ട്, TPHRA, 1993) മനുഷ്യാവകാശ കമ്മീഷനുകള്‍...

1993 ലെ മനുഷ്യാവകാശ കമ്മിഷന്‍ നിയമപ്രകാരം (ദി പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആക്ട്, TPHRA, 1993) മനുഷ്യാവകാശ കമ്മീഷനുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരമുണ്ട്. അതനുസരിച്ച് 1998 ല്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാപിക്കപ്പെട്ടു. ഒരു അധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് കമ്മിഷന്‍. അധ്യക്ഷന്‍ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയായിരിക്കണം. അംഗങ്ങള്‍ നിലവില്‍ ഉള്ളതോ വിരമിച്ചതോ ആയ ഹൈക്കോടതി ജഡ്ജി അല്ലെങ്കില്‍ മനുഷ്യാവകാശ കാര്യങ്ങളില്‍ പരിചയമോ ജ്ഞാനമോ ഉള്ള ജില്ലാ ജഡ്ജി ആയിരിക്കണം. സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, അസംബ്ലി സ്പീക്കര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുടെ ശുപാര്‍ശപ്രകാരം സംസ്ഥാന ഗവര്‍ണര്‍ കമ്മീഷനിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നു.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. 'മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ സ്വമേധയാ കേസുകള്‍ എടുത്ത് അന്വേഷണം ഏറ്റെടുക്കുക. കോടതിയുടെ അനുമതിയോട് കൂടി കോടതിയുടെ പരിഗണനയിലുള്ള മനുഷ്യാവകാശം സംബന്ധിച്ച കേസുകളില്‍ പങ്ക് ചേരാനുള്ള അവകാശം. സംസ്ഥാന ജയിലുകള്‍ കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ തുടങ്ങിയ തല്‍ക്കാല പാര്‍പ്പിടങ്ങള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ തിരുത്ത് നിര്‍ദേശിക്കുക. മനുഷ്യാവകാശം അനുഭവയോഗ്യമാക്കുന്നതിന് തടസ്സമാവുന്ന കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുക. മനുഷ്യാവകാശം സംബന്ധിച്ച് നിരന്തരം ബോധവത്കരണം നടത്തുക'.