image

12 Jan 2022 1:10 AM GMT

MSME

എന്താണ് ഫിജികാര്‍ട്ട്?

MyFin Desk

എന്താണ് ഫിജികാര്‍ട്ട്?
X

Summary

ഡബ്ല്യുഡബ്ല്യുഡബ്ല്യു .ഫിജികാര്‍ട്ട്.കോം റഫറല്‍ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നു.


ഫിജികാര്‍ട്ട്.കോം ഒരു ഇ-കൊമേഴ്‌സ് സ്ഥാപനമാണ്. നൂതനവും മികച്ചതുമായ ഇ-കൊമേഴ്‌സ് ബിസിനസ്സ് മോഡലാണിത്. ഇന്ത്യയില്‍ നിന്ന് ആരംഭിച്ച ഈ...

ഫിജികാര്‍ട്ട്.കോം ഒരു ഇ-കൊമേഴ്‌സ് സ്ഥാപനമാണ്. നൂതനവും മികച്ചതുമായ ഇ-കൊമേഴ്‌സ് ബിസിനസ്സ് മോഡലാണിത്. ഇന്ത്യയില്‍ നിന്ന് ആരംഭിച്ച ഈ മോഡല്‍ വിജയകരമാവുകയും യു എ ഇയിലെ ജനങ്ങള്‍ വലിയ തോതില്‍ അംഗീകരിച്ചു. ഇത് ഇ-കൊമേഴ്‌സ് മാതൃകയില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

അഫിലിയേഷനിലെ പങ്കാളിത്തം എന്നത് വ്യക്തിഗതവും റഫറല്‍ വില്‍പനയും വഴി വരുമാനം ഉണ്ടാക്കാന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ഒരു ഓപ്ഷന്‍ മാത്രമാണ്. ഉല്‍പ്പന്ന വില്‍പ്പനയെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. അഫിലിയേഷന്‍ പ്രോഗ്രാമിന് രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.

ഫിജികാര്‍ട്ടിന്റെ സേവനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

ഡബ്ല്യുഡബ്ല്യുഡബ്ല്യു .ഫിജികാര്‍ട്ട്. കോം റഫറല്‍ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നു. ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ സ്റ്റോറില്‍ നിന്ന് പി ഒ എസ് വഴിയോ വാങ്ങാം.

ഗവണ്‍മെന്റെിന്റെ നികുതി നിയമങ്ങള്‍ അനുസരിച്ചാണ്ഇത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഡയറക്ട് സെല്ലിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഫിജികാര്‍ട്ടിന് ബാധകമാണ്.
യു എ ഇ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ്-കം-ഡയറക്ട് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഫിജികാര്‍ട്ട് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് 200 കോടി രൂപയുടെ നിക്ഷേപവുമായാണ് പ്രവേശിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ്സ് ആരംഭിച്ചതിന് ശേഷം, 2022 ഓടെ യുഎസും നേപ്പാളും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിറ്റുവരവില്‍ ഒരു ബില്യണ്‍ ഡോളര്‍ നേടാനുമുള്ള

ഫിജികാര്‍ട്ടിന്റെ പദ്ധതികളുടെ ഭാഗമാണ് കമ്പനിയുടെ ഇന്ത്യയിലെ മുന്നേറ്റം. 2016 ല്‍ സംരംഭകരായ അനീഷ് കെ ജോയിയും ജോളി ആന്റണിയും ചേര്‍ന്ന് ആരംഭിച്ച സ്ഥാപനത്തിന് ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലുമായി 20,000 ത്തിലധികം സ്റ്റോറുകളുണ്ട്.